ശേഷക്രിയകള്‍ നടത്തി കുടുംബം; ‘പരേതന്‍’ നാട്ടിലേക്കു മടങ്ങി
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: പത്തു വര്‍ഷമായി സൗദിയിലുളള സെല്‍വരാജ് മരിച്ചെന്നാണ് ഭാര്യയും ഏക മകളും വിശ്വസിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജയിലിലായതോടെ കുടുംബവുമായി ബന്ധപ്പെടാനായില്ല. ഡ്രൈവറായ സെല്‍വരാജ് അപകടത്തില്‍ മരിച്ചെന്നാണ് കുടുംബം ധരിച്ചിരിക്കുന്നത്. ഇതോടെ തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങള്‍ മരണാനന്തരം മോക്ഷത്തിനുളള മതാചാരപ്രകാരമുളള കര്‍മ്മങ്ങള്‍ നടത്തി. തമിഴ്‌നാട് തിരുനെല്‍വേലി മഹാരാജ നഗര്‍ രാജഗോപാലപുരം രംഗനാഥന്റെ മകന്‍ സെല്‍വരാജ് (58) ആണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ‘പരേതനാ’യത്. എന്നാല്‍ പത്തു വര്‍ഷത്തെ ദുരിത പര്‍വ്വങ്ങള്‍ക്കൊടുവില്‍ സെല്‍വരാജ് ഇന്നലെ റിയാദില്‍ നിന്ന് കോഴിക്കോടേക്കുളള […]














