പെട്രോള്‍ പൂഴ്ത്തിവെച്ചാല്‍ പിടിവീഴും
റിയാദ്: പെട്രോള്‍ പൂഴ്ത്തിവെച്ച ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ശേഖരിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നത് അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ് പെട്രോളിന് വില നിശ്ചിയിക്കുന്നത്. വില കുറയുമ്പോള്‍ പെട്രോള്‍ വില്‍ക്കാതെ പൂഴ്ത്തിവെച്ച 23 പെട്രോള്‍ ബങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്്വുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. സൗദിയില്‍ കഴിഞ്ഞ ദിവസം പെട്രോളിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവിലെ നിരക്ക് അടുത്ത മാസം […]













