Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

Saudi News

Damam, gulf, Jeddah, Riyad

തലസ്ഥാനം തണുത്തുവിറക്കും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി തലസ്ഥാന നഗരി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഈ ആഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തണുത്തുറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. ശൈത്യത്തിന്റെ തീവ്രതയനുസരിച്ച് ഈ ആഴ്ച മിത ശൈത്യവും അടുത്ത ആഴ്ച അതി ശൈത്യവും അനുഭവപ്പെടും. രണ്ടാഴ്ചക്കു ശേഷം ശൈത്യം കുറഞ്ഞു തുടങ്ങുമെന്ന് […]

Damam, gulf, Jeddah, Riyad

റംലാ ബീഗം ഇശല്‍ നൈറ്റ് ജനുവരി 21ന്

റിയാദ്: സീ ടെക് അവതരിപ്പിക്കുന്ന ‘റംലാ ബീഗം ഇശല്‍ നൈറ്റ്’ ജനുവരി 21ന് റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 7.30 മുതല്‍ ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു പതിറ്റാണ്ടു മുമ്പ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ റംലാ ബീഗത്തിനും ശ്രദ്ധേയമായ സ്ഥാനമാണുളളത്. പ്രമുഖരായ സംഗീതഞ്ജര്‍, ഗായകര്‍ എന്നിവരോടൊപ്പം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന റംലാ ബീഗം ആദ്യമായാണ് റിയാദ് സന്ദര്‍ശിക്കുന്നത്. സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ റംലാ ബീഗത്തെ ആദരിക്കുകയും പഴയ ഗാനങ്ങള്‍

Damam, gulf, Jeddah, Riyad

വോക്‌സ് സിനിമയുടെ 11 സ്‌ക്രീനുകള്‍ അതിയാഫ് മാളില്‍

റിയാദ്: മജിദ് അല്‍ ഫുത്തൈമിന്റെ വോക്‌സ് സിനിമാസുമായി സഹകരിച്ച് അതിയാഫ് മാളില്‍ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുളള തീയറ്ററില്‍ 11 സ്‌ക്രീനുകളിലായി 650 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുളളത്. സൗദി അറേബ്യയിലെ വോക്‌സ് സിനിമാസിന്റെ എട്ടാമത്തെ ശാഖയുടെ ഉദ്ഘാടനം മാജിദ് അല്‍ ഫത്തൈം വെന്‍ചേഴ്‌സിന്റെ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി നിര്‍വഹിച്ചു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹേവര്‍ അല്‍ റാബി കമ്പനി സിഇഒ ഡോ. മുഹമ്മദ് അല്‍ റോവീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

gulf

നവലോകം നിയന്ത്രിക്കുന്നത് ഡാറ്റകളുടെ സമാഹാരം

റിയാദ്: വിവരങ്ങളും സ്ഥിതിവിവര കണക്കുകളും വിശകലനം ചെയ്യുന്നതിനു ഉപയോഗിക്കുന്ന ഡാറ്റകളുടെ സമാഹാരമാണ് നവ ലോകം നിയന്ത്രിക്കുന്നതെന്ന് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിങ് ഡയറക്ടര്‍ വിക്രം എ ജി. മികച്ച വരുമാനം നേടാന്‍ കഴിയുന്ന തൊഴില്‍ സാധ കോഴ്‌സുകളും പരിചയപ്പെടുത്തിയ വിദ്യഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത പഠന രീതികളില്‍ മാറ്റം ആവശ്യമാണ്. പഠന വിഷയങ്ങള്‍ ‘ബ്രെയിന്‍ മാപ്പിംഗ്’ പോലെയുള്ള പുതിയ പഠന രീതികള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തണം. അതുവഴി പരീക്ഷ പേടി അകറ്റുവാനും ഉയര്‍ന്ന നിലവാരം പുലത്തുവാനും കഴിയുമെന്നും

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ ഗ്രാന്റ് ഫിനാലെ 16ന്; ദൃശ്യ വിരുന്ന് ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ അരങ്ങേറും

റിയാദ്: ത്രൈമാസ വിനോദ പരിപാടിയായ റിയാദ് സീസണ്‍ ജനുവരി 16ന് സമാപിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലാണ് പ്രൗഢമായ സമാപന പരിപാടി അരങ്ങേറുന്നത്. ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ എന്ന പേരില്‍ പ്രത്യേക ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ ഫൈസല്‍ ബഹറാത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൂന്നു മാസം നീണ്ടുനിന്ന വിനോദ പരിപാടിയില്‍ ഒരു കോടിയിലധികം സന്ദര്‍ശകരാണ് റിയാദ് സീസണിന്റെ വിവിധ വിനോദ പരിപാടികളിള്‍ പങ്കെടുത്തത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുളള സന്ദര്‍കരുടെ എണ്ണം പ്രതീക്ഷിച്ചതിലും

Damam, gulf, Jeddah, Riyad

സംഗീത രംഗത്ത് ശോഭിക്കാന്‍ തലവിധിയും ഭാഗ്യവും ആവശ്യം: വിദ്യാധരന്‍ മാസ്റ്റര്‍

‘പാടുവാനായ് വന്നു ഞാന്‍’ ജനുവരി 16ന്; ഗാനമേള വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കും റിയാദ്: തലവിധിയും ഭാഗ്യവുമാണ് സംഗീത രംഗത്ത് ശോഭിക്കാന്‍ ആവശ്യമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതത്തെ പഴയതെന്നും പുതിയതെന്നും വേര്‍തിരിക്കാന്‍ കഴിയില്ല. എല്ലാ സംഗീതവും ഒന്നാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലുപതിറ്റാണ്ടായി സംഗീത രംഗത്തു സജീവമാണ്. അയ്യായിരത്തിലധികം ഗാനങ്ങള്‍ക്കു സംഗീതം നല്‍കി. അംഗീകാത്തിന് ആരുടെയും പുറകെ പോയിട്ടില്ല. കിട്ടാത്തതില്‍ നിരാശയുമില്ല. എന്നാല്‍ ഇപ്പോഴും സിനിമ ഉള്‍പ്പെടെയുളള മേഖലയില്‍ നിന്ന് അവസരം തേടിവരുന്നതിന്റെ

Damam, gulf, Jeddah, Riyad

പുളിക്കല്‍ കൂട്ടായ്മ ‘പാര്‍ക്ക്’ മൂന്നാം വാര്‍ഷികം

റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ പാര്‍ക്ക് ലൈല്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സായിനാഥ് നേതൃത്വം നല്‍കിയ ഏകാംഗ നാടകം ‘നെല്ലിക്ക’ പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധ നേടി. കുടുംബിനികളുടെ പായസ മത്സരം, സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രതിജ്ഞ, പ്രതിഷേധം എന്നിവയും നടന്നു. കൂട്ടായ്മയുടെ 2020-21 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സഹീര്‍ എം.ഡി (പ്രസിഡന്റ്), ലത്തീഫ് ഏ.കെ. (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍കുട്ടി. കെ.വി (ട്രഷറര്‍) ഷാജി എം.ഡി, റഫീഖ് എം.

Damam, gulf, Jeddah, Riyad

വിന്റര്‍ ബ്ലിസ്സ് സ്റ്റുഡന്റ്‌സ് ഇന്ത്യ ക്യാമ്പ്

റിയാദ്: സ്റ്റുഡന്റ്‌സ് ഇന്ത്യ ‘വിന്റര്‍ ബ്ലിസ്സ് 2020’ എന്ന പേരില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യ രക്ഷാധികാരി അസ്ഹര്‍ പുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കര്‍ ഐസ് ബ്രേക്കിംഗ് നടത്തി. നിലവിലെ ഇന്ത്യന്‍ സാഹചര്യം ചര്‍ച്ച ചെയ്തു. ക്വിസ്സ് മത്സരവും അരങ്ങേറി. അജ്മല്‍ ഹുസൈന്‍, നിസര്‍ വാണിയമ്പലം എന്നിവര്‍ നിയന്ത്രിച്ചു. ‘ഉത്തരവാദിത്തമുള്ള ഞാന്‍ ദുഖിക്കുകയില്ല’ എന്ന വിഷയം യൂത്ത് ഇന്ത്യ ജുബൈല്‍ പ്രസിഡന്റ് റയ്യാന്‍ മൂസ അവതരിപ്പിച്ചു. വിവിധ കായികമത്സരങ്ങള്‍ക്ക് ഷാനിദ് അലി, ഫൈസല്‍, മുഹ്‌സിന്‍

Damam, gulf, Jeddah, Riyad

അയല്‍ രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കണം

റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം മാനിക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് സൗദി മന്ത്രി സഭായോഗം. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിക്കാന്‍ ഇറാന് ബാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ദുര്‍ബലപ്പെടുത്തുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.ഇറാഖിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം മന്ത്രിസഭാ യോഗം അപലപിച്ചു. ഇറാഖ് ജനങ്ങളുടെ സുരക്ഷ, സ്ഥിരത, അറബ് ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനെതിരെ നിലയുറപ്പിക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭാ യോഗം

Damam, gulf, Jeddah, Riyad

റിയാദ് വഴിക്കടവ് കൂട്ടായ്മക്കു പുതിയ സാരഥികള്‍

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡന്റ്), റഷിദ് തമ്പലക്കോടന്‍, മഹ്‌സൂം കിളിയണ്ണി (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ പൂവത്തിപോയില്‍ (ജന. സെക്രട്ടറി), വാപ്പു പുതിയറ, നര്‍ഷീദ് (സെക്രട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍മാരായി ലത്തീഫ് ബാബു, ചെറിയാപ്പു കടൂരാന്‍, മജീദ് കോമുള്ളി,ഐ ടി വിഭാഗം ശ്രീജിത്, ജിയോ. കള്‍ച്ചറല്‍ വിഭാഗം ജോണ്‍സന്‍, സലാഹുദ്ധീന്‍, ഫൈസല്‍ മാളിയേക്കല്‍, ഫൈസല്‍ മുല്ലക്കാട്ടില്‍. നിര്‍വാഹക സമിതി

gulf

‘ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും അവസരങ്ങളും’ സെമിനാര്‍

റിയാദ്: ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടും ആസ്പയറും സംയുക്തമായി റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16 ന് വൈകീട്ട് 7ന് റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലും 17ന് വൈകുന്നേരം 7ന് ദമ്മാം അല് കോബാര്‍ അല്‍ കോസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമാണ് സെമിനാര്‍. ജിദ്ദയില്‍ ഷറഫിയ ഹോട്ടല്‍ ഇംമ്പാലാ ഗാര്‍ഡനില്‍ 18ന് വൈകുന്നേരം 7ന് സെമിനാര്‍ നടക്കും. ‘ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും അവസരങ്ങളും’ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ട്രൈനറുമായ എ.ജി

Damam, gulf, Jeddah, Riyad

ഭരണകൂടങ്ങള്‍ അഭയാര്‍ത്ഥികളെ മനുഷ്യരായി കാണണം

റിയാദ്: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം നടത്തുന്ന ജനവിഭാഗങ്ങളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് തയ്യാറാകണം. അല്ലെങ്കില്‍ ലോകം ഭീതിയോടെ കാണുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇസ്‌ലാമിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹുറൈമല കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിച്ച ഹുറൈമല മലയാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ അഭയം നഷ്ടപ്പെട്ടപ്പോള്‍ എത്യോപ്യയിലേക്കും

Damam, gulf, Jeddah

ഇലത്തണുപ്പിലെ മഴതുള്ളികള്‍ ഓര്‍മപ്പെടുത്തുന്നത്

വായന നിഖില സമീര്‍ അക്ഷരങ്ങള്‍ക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ്. പുസ്തകത്തിലേക്കുള്ള ജാലകവചനമായ റൂമിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നപോല്‍ ഓര്‍മ്മകള്‍ അക്ഷരരൂപത്തില്‍ ഹൃദയനാദങ്ങളായ് പെയ്തിറങ്ങുകയാണ്. സ്വച്ഛന്ദം ഒഴുകുന്ന പുഴപോലെ, സുഖദമാം ഇളം കാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ, ഇലത്തണുപ്പിലെ മഴത്താളവും വായനകഴിഞ്ഞാലും ഉള്ളിനുള്ളില്‍ ഇറയപ്പെയ്ത്തായ് നനുത്ത കുളിരേകുകയാണ്. വൈ.എ. സാജിദ യുടെ പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’. അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം അതീന്ദ്രിയമായ അനുഭൂതികള്‍ കൂടി അനുവാചകര്‍ക്ക് പകര്‍ന്നേകുന്ന അക്ഷരസുഗന്ധമാണ് വായന സമ്മാനിക്കുന്നത്. കാവ്യ സൗരഭ്യം

Damam, gulf, Jeddah

വര്‍ണ്ണാഭമായ കലാവിരുന്നൊരുക്കി ‘കേളി ദിനം’

റിയാദ്: വര്‍ണ്ണാഭമായ കലാസദ്യ ഒരുക്കി കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ബഗ്ലഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി രാവിലെ 9ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 11ന് സമാപിച്ചു. ഇ കെ രാജീവന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തെയ്യം കലാരൂപം പ്രവാസികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വേറിട്ട കാഴ്ചയായി. കുടുംബവേദിയുടെ ബാനറില്‍ സീബാ കൂവോടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പ്പം, വിവിധ ഏരിയകളിലേയും കുടുംബവേദിയിലേയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച

Scroll to Top