റിയാദില്‍ ‘തൃശൂര്‍ പൂരം’: പാണ്ടിമേളത്തിന് പെരുവനം കുട്ടന്മാരാരും
റിയാദ്: തൃശൂര്‍ പൂരം പുനരാവിഷ്കരിക്കാനൊരുങ്ങി റിയാദിലെ തൃശൂര്‍ കൂട്ടായ്മ. പത്മശ്രീ പെരുവനം കുട്ടന്മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളവും ഘോഷയാത്രയും പൂരത്തിന് മാറ്റുകൂട്ടുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 13ന് റിയാദ് അല്‍ ഹൈറിലെ അല്‍ ഒവൈദ വിശ്രമ കേന്ദ്രം തേക്കിന്‍കാട് മൈതാനമായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം, തായമ്പക എന്നിവ അരങ്ങേറും. താലപ്പൊലി, കഥകളി, തെയ്യം, കോല്‍കളി, ദഫ് മുട്ട്, കാവടി, മൈലാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയും നടക്കും.














