കേളി രക്തദാന ക്യാമ്പ്
റിയാദ്: കേളി സാംസ്കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. കിംഗ് സൗദ് മെഡിക്കല് സിറ്റിയുടേയും മദീന ഹൈപ്പര് മാര്ക്കറ്റിന്റെയും സഹകരണത്തോടെ ജീവകാരുണ്യ വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളിയുടെ പത്തൊന്പതാം വാര്ഷികത്തോടനുബന്ധിച്ച് മദീന ഹൈപ്പര് മാര്ക്കറ്റ് ഹാളില് നടന്ന ക്യാമ്പ് രാവിലെ 8 മുതല് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് ബ്ലഡ്ബാങ്ക് അധികൃതര് ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളി പ്രവര്ത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അഞ്ഞൂറിലധികം പേരാണ്














