Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Saudi News

gulf, saudi

മക്കയില്‍ കൊടും ചൂട്: കുടയും കുടിവെളളവും പദരക്ഷയും സമ്മാനിച്ച് കെഎംസിസി വളന്റിയര്‍മാര്‍

മക്ക: ഹജ്ജ് കഴിഞ്ഞു രണ്ടാമത്തെ വെള്ളിയാഴ്ചയും ജുമുഅ പ്രാര്‍ത്ഥനയ്ക്കു വിശ്വാസി സമൂഹത്തിന്റെ വന്‍ തിരക്ക്. പ്രഭാത നിസ്‌ക്കാരത്തിന് എത്തിയ പല ഹാജിമാരും ജമുഅ നിസ്‌ക്കാരത്തിന് ശേഷമാണ് മസ്ജിദുല്‍ ഹറമില്‍ നിന്നു മടങ്ങിയത്. മക്കയില്‍ കനത്ത അന്തരീക്ഷ താപമാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകരെ താമസ കേന്ദ്രങ്ങളില്‍ നിന്നു ഹറമിലെത്തിക്കുന്ന ബസ്സുകള്‍ രാവിലെ 6 മണിയോടെ സര്‍വ്വീസ് നിര്‍ത്തിയിരുന്നു.നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുന്ന ഹാജിമാരെ ബസ്സ് കയറുന്നതിന് കുദൈ സ്‌റ്റോപ്പിലും ക്ലോക്ക് ടവറിന് താഴെയും അല്‍ജിയാദിലും സഹായിക്കാന്‍ കെഎംസിസി വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. […]

gulf, saudi

ലീഗല്‍ സര്‍വ്വീസ് ആക്ട് ഭേദഗതി ചെയ്യണം; പ്രവാസി ഇന്ത്യക്കാക്കു നിയമ സഹായം ഉറപ്പാക്കണം: പിഎല്‍സി

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) കേരള ഘടകം പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചു. ആറ് ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സമര്‍പ്പിച്ചു. പിഎല്‍സി ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുളളതാണെന്നും ലോകസഭയില്‍ വതരിപ്പിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു അവസരം ഒരുക്കാമെന്നും എംപി ഉറപ്പുനല്‍കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് ലീഗല്‍ സര്‍വ്വീസ്

gulf, saudi

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം: ഒഐസിസി പാണ്ടിക്കാട് സൗദി നാഷണല്‍ കമ്മിറ്റി സമര്‍ത്തരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. പാണ്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പഠനോപകരണങ്ങള്‍ സമ്മാനിച്ചത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് കെഎം കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ഒഐസിസി പാണ്ടിക്കാട് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അമീര്‍ പട്ടണത്ത് ഹെഡ്മാസ്റ്റര്‍ കിഷോര്‍ മാഷിന് പഠനോപകാരണങ്ങള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി ഭാരവാഹികളായ ഖാലിദ് കിഴക്കേ പാണ്ടിക്കാട്, മാനു പൊറ്റയില്‍, ശാക്കിര്‍ എംകെ, സാദിക്കലി കളക്കര, {പിന്‍സിപ്പള്‍ സൗമിനി ടീച്ചര്‍, സീമ ലക്ഷ്മി

gulf, saudi

കേളി അസീസിയ ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

റിയാദ്: അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം ജൂണ്‍ 20 വെള്ളി സീതറാം യെച്ചൂരി നഗറില്‍ നടക്കും. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. ഇതിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു. കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ലോഗോ പ്രകാശനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് അലിപട്ടാമ്പി അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. കേളി അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, ഏരിയ

gulf, saudi

മികച്ച വിജയം നേടിയവരെ ‘മാസ് റിയാദ്’ ആദരിച്ചു

മുക്കം/റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മാസ് പ്രവര്‍ത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂര്‍ സലഫി മദ്രസയില്‍ നടന്ന പരിപാടി പഞ്ചായത്ത് മുന്‍ അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുല്‍ അക്ബര്‍ ഉല്‍ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ കണ്‍വീനര്‍ ഫൈസല്‍ കക്കാട്, അലി പേക്കാടന്‍, പിസി മുഹമ്മദ്, ശരീഫ് സി കെ, ഷംസു കാരാട്ട് എന്നിവര്‍

gulf, saudi

മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. വൃക്ക രോഗത്തിന് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ര്‍ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെച്ചു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. അല്‍ സലാം ആശുപത്രി ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിവാന്‍ ഏക മകനാണ്. ഫഹാഹീലില്‍ വ്യാപാരിയായ

gulf, saudi

‘ദിശ യോഗ മീറ്റ്’ ജൂണ്‍ 20ന് റിയാദില്‍

റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ അരങ്ങേറും. ജൂണ്‍ 20 വെള്ളി വൈകീട്ട് 7.00ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍കെറ്റ് റൂഫ് അരീനയില്‍ ‘ദിശ യോഗ മീറ്റ്-2025’ എന്ന പേരിലാണ് പരിപാടി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വിഭാഗം കോണ്‍സിലര്‍ വൈ. സാബിര്‍ ഉദ്ഘാടനം ചെയ്യും. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിക്കും. യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുളള

gulf, saudi

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കുവൈത്ത് സിറ്റി: ആണവ റിയാക്ടര്‍ അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്ത കുവൈത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം. സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായി കരസേന സ്റ്റാഫ് ഓഫ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഊര്‍ജ്ജം, ജലം, ആരോഗ്യം, പരിസ്ഥിതി, സിവില്‍ ഡിഫന്‍സ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ ശേഷി ചര്‍ച്ച ചെയ്തു. വ്യോമ, കടല്‍ പ്രതിരോധ സംവിധാനങ്ങള്‍,

gulf, saudi

ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടയം കൂട്ടയ്മ

റിയാദ്: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാബു നായര്‍ക്ക് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ (കെ.ഡി.പി.എ) യാത്രയയപ്പ് നല്‍കി. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നന്നെ പരിപാടിയില്‍ പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അബ്ദുല്‍ സലാം, ഡെന്നികൈപ്പനാനി, ബോണി. ജെ, റഫീഷ് അലിയാര്‍, റസ്സല്‍ മഠത്തിപ്പറമ്പില്‍, രജിത് മാത്യു, ബിപിന്‍ മണിമല, നിഷാദ് ഷെരീഫ്, ബാസ്റ്റിന്‍ ജോര്‍ജ്, ഷാജി മഠത്തില്‍, ബോബി ജോര്‍ജ് എന്നിവര്‍ ആശംസകള്‍

gulf, saudi

കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

റിയാദ്: ആലപ്പുഴ ജില്ലയില്‍ നിന്നു റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു. ജൂണ്‍ 20 വെളളി ഉച്ചക്ക് 1ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസിലാണ് യോഗം. കെഎംസിസി ആലപ്പുഴ ജില്ല കമ്മറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരുമെന്നും സംഘാടകന്‍ പികെ ഷാജി പറഞ്ഞു. ആലപ്പുഴയില്‍ നിന്നുളളവരെ ഏകോപിപ്പിച്ചു സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഷാഫി തുവ്വൂര്‍ തുടങ്ങിയ കെഎംസിസി

gulf, saudi

പിണറായിയും ചെന്നിത്തലയും നേര്‍ക്കുനേര്‍; 78.57 ശതമാനം വോട്ട് നേടി ഷാഫി പറമ്പില്‍

റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആരവത്തിനിടെ ഇടത്-വലത് മുന്നണിയിലെ പ്രമുഖര്‍ മാറ്റുരച്ച തെരഞ്ഞെടുപ്പില്‍ 78.57 ശതമാനം വോട്ട് നേടി ഷാഫി പറമ്പില്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെങ്കിലും 71.43 ശതമാനം വോട്ട് നേടി ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു. 28.57 ശതമാനം വോട്ട് നേടാന്‍ മാത്രമേ പിണറായിയ്ക്ക് കഴിഞ്ഞുളളൂ. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഭരണ സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ലൈനില്‍ നടന്ന മോക് പോളിംഗിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പേര് നല്‍കിയത്. ജന. സെക്രട്ടറി

gulf, saudi

കുട്ടിക്കുസൃതികള്‍ക്കൊപ്പം അച്ഛന്‍മാരും; പിതൃദിനം ആഘോഷമാക്കി ഡ്യൂണ്‍സ് സ്‌കൂള്‍

റിയാദ്: കുട്ടികളുടെ കുസൃതികളും സര്‍ഗ വാസനകളും ആസ്വദിക്കാനണ് അച്ഛന്മാര്‍ ഒത്തു ചേര്‍ന്നതെങ്കിലും കുരുന്നുകള്‍ക്കൊപ്പം ആടിയും പാടിയും ആഘോഷമാക്കി ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പിതൃദിനാഘോഷം. മുര്‍സലാത്ത്, മലാസ് സ്‌കൂളുകളിലാണ് പിതൃദിനാഘോഷം ഒരുക്കിയത്. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്മാരുടെ പങ്ക്, സ്‌നേഹം, സമര്‍പ്പണം എന്നിവയ്ക്കുളള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സംഗീത അനുപ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളര്‍ച്ചയിലും ലക്ഷ്യബോധത്തിലും അച്ഛന്മാര്‍ക്ക് വലിയ പങ്കാണുളളത്. മാത്രമല്ല വ്യക്തിത്വ വികസനത്തിലും സ്വഭാവ രൂപീകരണത്തിലും പിതാവിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സംഗീത അനൂപ്

gulf, saudi

മരുഭൂമിയില്‍ സൗദിയുടെ കുതിപ്പിനൊപ്പം പ്രവാസം; നാലര പതിറ്റാണ്ടിന് ശേഷം ഹമീദ് മടങ്ങി

റിയാദ്: നാലരപ്പതിറ്റാണ്ട് സൗദിയുടെ കുതിപ്പും പരിവര്‍ത്തനവും ആധുനിക ലോകത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും നേരില്‍ കണ്ട അപൂര്‍വ്വം പ്രവാസി മലയാളികളിലൊരാളാണ് രാജു ഇക്ക എന്ന പേരില്‍ അറിയപ്പെടുന്ന ഹമീദ് സെയ്ദ് മുഹമ്മദ്. കിംഗ് ഖാലിദ്, കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല, കിംഗ് സല്‍മാന്‍ തുടങ്ങി നാല് ഭരണാധികാരികളുടെയും പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയാണ് രാജു ഇക്ക. പ്രവാസത്തിന്റെ തുടിപ്പില്‍ അതിജീവിനം സ്വാര്‍ത്ഥകമാക്കിയ സന്തോഷത്തില്‍ കോട്ടയം താഴത്തങ്ങാടി അറുപുഴ പാലപ്പറമ്പില്‍ ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേയ്ക്കു മടങ്ങി. 1981 ജൂണ്‍ 1ന് തൊഴില്‍

gulf, saudi

പിഎല്‍സി പ്രവാസി സംഗമം ജൂണ്‍ 28ന് തിരുവനന്തപുത്ത്

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുന്ന സന്നദ്ധ കൂട്ടായ്മ പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി കേരള) പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ഉച്ചക്ക് 1 മുതല്‍ 6 വരെ തിരുവനന്തപുരം സ്റ്റാച്യൂ വൈഎംസിഎ കെസി ഈപ്പന്‍ ഹാളിലാണ് സംഗമം. പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സ് മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പിഎല്‍സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ പി മോഹന്‍ ദാസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലാ ഡജ്ഡിയും ജില്ലാ

Scroll to Top