‘കാലിഫ്’ കലാമേള തുടരും; മെയ് 23ന് മാപ്പിളപ്പാട്ട് മത്സരം
റിയാദ്: മാപ്പിളത്തനിമയുടെ അരങ്ങുണര്‍ത്തി ‘കാലിഫ്’ കലാമേള തുടരുന്നു. മലപ്പുറം ജില്ലാ കെഎംസിസി മാപ്പിള കലോത്സവം രണ്ടാം ദിവസം ബത്ഹയിലെ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നാമധേയത്തിലുള്ള നൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന, സീനിയര്‍ വിഭാഗം പുരുഷന്മാര്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം എന്നിവയില്‍ നിരവധി മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മാപ്പിള കലകളും എന്ന വിഷയത്തിലായിരുന്നു ഉപന്യാസ രചനാ. 1980ലെ അറബി ഭാഷാ സമരം അടിസ്ഥാനമാക്കി മാപ്പിളപ്പാട്ട് രചനാ മത്സരവും നടന്നു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള […]














