ലഹരിക്കെതിരെ അല്‍ ഖര്‍ജില്‍ ‘ഇരകള്‍’
റിയാദ്: ലഹരിക്കെതിരെ റിയാദ് കലാഭവന്റെ ‘ഇരകള്‍’ ലഘു നാടകം അല്‍ ഖര്‍ജില്‍ അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘സുവര്‍ണ്ണോത്സവം’പരിപാടിയിലാണ് ഇരകള്‍ അവതരിപ്പിച്ചത്. റിയാദിന് പുറത്തും നാടകത്തിന് സ്വീകാര്യത ഏറിവരുകയാണ്. മയക്കുമരുന്നു വാഹകരാക്കുന്നതും ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന പ്രമേയമാണ് നാടകം പങ്കുവയ്ക്കുന്നത്. ഷാരോണ്‍ ഷറീഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം അല്‍ ഖര്‍ജിലെ മലയാളി സമൂഹത്തിന് വേറിട്ട കാഴ്ച്ചയാണ് സമ്മാനിച്ചത്. റംഷി മുഹമ്മദ്, ദീക്ഷ വിനീഷ്, ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, […]














