ഏജന്റിന്റെ വാഗ്ദാനത്തില്‍ കുടുങ്ങി മലയാളികള്‍; തൊഴിലുടമയ്ക്കു 36,000 റിയാല്‍ നഷ്ടപരിഹാരം നല്‍കി മടക്കം
റിയാദ്: വീസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയ നാല് മലയാളി യുവാക്കള്‍ റിയാദില്‍ കുടുങ്ങി. ദുരിതങ്ങള്‍ക്കൊടുവില്‍ തൊഴിലുടമയ്ക്കു 36,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി. എറണാകുളം അങ്കമാലി സ്വദേശി രാഹുല്‍, തൃശൂര്‍ ചാലക്കുടി സ്വദേശി അഭി ഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖില്‍ എന്നിവരാണ് ചതിയില്‍പെട്ടത്. എറണാകുളം സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഹുല്‍ നെല്ലിക്കുഴിയാണ് വീസ തരപ്പെടുത്തിയതെന്ന് റിയാദ് ഇന്ത്യന്‍ എംബസിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു. റിയാദ് എക്‌സിറ്റ് 18ലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ […]














