Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

Riyadh Bureau

gulf, saudi

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ തടസ്സം; ഷാഫി പറമ്പില്‍ എംപിയ്ക്ക് പരാതി നല്‍കി

റിയാദ്: പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഷാഫി പറമ്പില്‍ എംപിയ്ക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ കൈമാറി. കേരളത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വധുവിന്റെയും വരന്റെയും പേരിനൊപ്പം കുടുംബപ്പേര് ഇനീഷ്യലായി ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അംഗീകരിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇനീഷ്യലിന്റെ പൂര്‍ണരൂപം ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് എംബസി ആവശ്യപ്പെടുന്നത്. പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ […]

gulf, saudi

സൗദി റിയാലിന് ചിഹ്‌നം

റിയാദ്: സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് അംഗീകാരം നല്‍കിയത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം അടയാളപ്പെടുത്തുന്നതാണ് പുതിയ ചിഹ്‌നം.ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണ് കറന്‍സി. ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ റിയാലിന്റെ പ്രധാന്യം ശക്തമാക്കുന്നതിന് ഔദ്യോഗിക ചിഹ്നം സഹായിക്കും. സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും

gulf

പൊതുയിടത്തും പാര്‍ലമെന്റിലും പ്രവാസികള്‍ക്കൊപ്പം: ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ക്കൊപ്പം പൊതുയിടത്തും പാര്‍ലമെന്റിലും ഇടപെടുമെന്നു ഷാഫി പറമ്പില്‍ എംപി. പലപ്രശ്‌നങ്ങളും മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ്ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ‘ഗാല നൈറ്റ്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമമാണ്. ‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യം ശരിയായരീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടിക്കൂട്ടത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും എംപി പറഞ്ഞു. റിയാദ് ഉമ്മുല്‍ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന

gulf, saudi

സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍

ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. സുസ്ഥിര വികസനം ലക്ഷ്യമാക്കി അല്‍ഖോബാറിലെ ന്യു കോര്‍ണിഷിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്തുണയോടെ 3 കിലോ മീറ്റര്‍ വാക്കത്തോണില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ‘ഹാന്‍ഡി ക്രാഫ്റ്റ് സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു വാക്കത്തോണ്‍. കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി വാക്‌ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്‌റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ

gulf, saudi

ഒഐസിസി കൊല്ലം ജന. സെക്രട്ടറി ദമ്മാമില്‍ മരിച്ചു

ദമ്മാം: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷിബു ജോയ് (46) മരിച്ചു. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ സ്വദേശിയാണ്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്മാം തദാവി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഷിബു ജോയിയുടെ ആകസ്മിക വിയോഗം അിറഞ്ഞതോടെ ഒ.ഐ.സി.സി നേതാക്കള്‍ ആശുപത്രിയിലെത്തി. ദമ്മാം ഒ.ഐ.സി.സി രൂപവത്കരണ കാലം മുതല്‍ സംഘടനയില്‍ സജീവമാണ്. കോണ്‍ഗ്രസ് ആശയ പ്രചാരണങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

gulf, saudi

കായംകുളം പ്രവാസി അസോസിയേഷന്‍: ഇസ്ഹാഖ് ലൗവ്‌ഷോര്‍ നയിക്കും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാമത് വാര്‍ഷിക പൊതുയോഗംപുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മുതിര്‍ന്ന അംഗം ബഷീര്‍ കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇസ്ഹാഖ് ലൗവ്‌ഷോര്‍ (പ്രസിഡന്റ്), ഷിബു ഉസ്മാന്‍ (ജനറല്‍ സെക്രട്ടറി), സലിം തുണ്ടത്തില്‍ (ട്രഷറര്‍), കബീര്‍ മജീദ് (ജീവകാരുണ്യ കണ്‍വീനര്‍), ഷബീര്‍ വരിക്കപ്പള്ളി (പ്രോഗ്രാം കോഡിനേറ്റര്‍), സൈഫ് കൂട്ടുങ്കല്‍, രഞ്ജിത് കണ്ടല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ വാഹിദ്, ഫസല്‍ കണ്ടപ്പുറം

gulf, saudi

അറബ് നാഗരികത അടയാളപ്പെടുത്തി സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’

റിയാദ്: പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. പൗരാണിക അറേബ്യന്‍ മാതൃകയില്‍ സിറ്റി ഫ്‌ളവറില്‍ സൂഖ് പുനരാവിഷ്‌കരിക്കുകയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു ഫെബ്രുവരി 19ന് ആരംഭിച്ച റമദാന്‍ സൂഖ് മാര്‍ച്ച് 17വരെ നീണ്ടു നില്‍ക്കും ‘സൂഖ്-25’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ

gulf, saudi

റിയാദില്‍ നാളെ ‘പ്രവാസി പാര്‍ലമെന്റ്’; ഷാഫി പറമ്പില്‍ പങ്കെടുക്കും

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘പ്രവാസി പാര്‍ലമെന്റ്’ സംഘടിപ്പിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രവാസി ക്ഷേമത്തിന് നിരന്തരം പോരാടുന്ന ഷാഫി പറമ്പില്‍ എം.പി മുഖ്യ പ്രഭാഷണം നത്തെും. ഫെബ്രുവരി 21 വെള്ളി രാവിലെ 8.30 ന് ബത്ഹ ഡി-പാലസ് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു റിയാദ് ഒഐസിസി അറിയിച്ചു.

gulf, saudi

കൊയിലാണ്ടിക്കൂട്ടം വാര്‍ഷികം ഫെബ്രു. 20ന്: ഷാഫി പറമ്പില്‍ പങ്കെടുക്കും

റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 20 ന് ‘ഗാല നൈറ്റ്’ സംഗീത വിരുന്നും അരങ്ങേറും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായിരിക്കും. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തതിന് ശേഷം ഷാഫി പറമ്പില്‍ ആദ്യമായാണ് റിയാദിലെത്തുന്നത്. ഗായകന്‍ നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്‍ ഗാല നൈറ്റ് സംഗീത വിരുന്നിന് നേതൃത്വം നല്‍കും. എ ആര്‍ റഹ്മാന്റെ ശബ്ദ സാമ്യമുളള ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധനേടിയ നിഖില്‍ പ്രഭ മലയാളികള്‍ക്കിടയിലും സൗത്ത് ഇന്ത്യയിലും

gulf, saudi

മധുരപ്പതിനെട്ടിന്റെ ഓര്‍മ്മയില്‍ കോഴിക്കോടന്‍സ് ‘കല്യാണരാവ്’

റിയാദ്: മൈലാഞ്ചി മണമുളള രാവില്‍ മൊഞ്ചത്തിമാരുടെ ഒപ്പന അരങ്ങുണര്‍ത്തിയ കോഴിക്കോടന്‍സ് കല്യാണരാവ്. മധുരപ്പതിനെട്ടിന്റെ ഓര്‍മ്മകള്‍ അയവിറക്കി അന്‍പതു കഴിഞ്ഞവരും മാലിയിട്ട് മണവാളനും മണവാട്ടിയുമായി അരങ്ങിലെത്തി. റിയാദിലെ കോഴിക്കോടു കൂട്ടായ്മ കുടുംബ സംഗമം ആണ് പഴയകാല കല്യാണരാവിനെ പുനരാവിഷ്‌കരിച്ചത്. തണുത്തുറഞ്ഞ അന്തരീക്ഷം ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകവും പഴയ തലമുറക്ക് അവിസ്മരണീയ അനുഭവവും സമ്മാനിച്ചു. പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന ക്ഷണക്കത്ത്, കല്യാണ പന്തല്‍, വിവാഹ ചടങ്ങുകള്‍ എന്നിവയെല്ലാം തനിമ ചോരാതെ പുനരാവിഷ്‌കരിച്ചു. പിയാപ്ല, മണവാട്ടി, അമ്മായിഅമ്മ, അമ്മോശന്‍, അളിയന്‍,

gulf, saudi

കുട്ടികളെ ഉപയോഗിച്ച് യാചന; റിയാദില്‍ 14 യമനികള്‍ പിടിയില്‍

റിയാദ്: യാചനയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന സംഘത്തെ സൗദിയില്‍ അറസ്റ്റു ചെയ്തു. തെരുവുകളിലും പാര്‍ക്കുകളിലും ഷോപ്പിംഗ് മാളുകളിലും യാചന നടത്താന്‍ കുട്ടികളെ ചൂഷണം ചെയ്ത 14 യമന്‍ പൗരന്‍മാരെ റിയാദിലാണ് അറസ്റ്റ് ചെയ്തത്. 27 കുട്ടികളെയാണ് ഭിക്ഷാടനത്തിന് ഉപയോഗിച്ചത്. യാചന നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും ചുമത്തും. പൊതു സുരക്ഷാ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ്‌നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റിലായവരെ

gulf, saudi

കൂടുതല്‍ സുരക്ഷയൊരുക്കി അല്‍ ഹദ റോഡ് നാളെ തുറക്കും

ജിദ്ദ: ത്വായിഫ് അല്‍ ഹദാ റോഡ് ഗതാഗതത്തിന് നാളെ തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചത്. വൈകീട്ട് അഞ്ച് മുതല്‍ റോഡ് ഉപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്ക് രണ്ടു മാസം റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. റോഡിന്റെ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി സഹായിച്ചു. ജനുവരി ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഹദാ റോഡ് അടച്ചത്.

gulf, saudi

സൗദി കെഎംസിസി സെന്റര്‍ ഉദ്ഘാടനം 20ന്

കോഴിക്കോട്: അഭിമാനം വാനോളം ഉയര്‍ന്ന് സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ‘സൗദി കെഎംസിസി സെന്റര്‍’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി 20ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2024ല്‍ കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മൂന്നര കോടി രൂപ വിതരണവും ചെയ്യും. മുസ്ലിംലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടി, സൗദി കെഎംസിസി മുന്‍ ട്രഷറര്‍ ഹാഷിം

gulf, saudi

‘കൃപ’ വാര്‍ഷികാഘോഷവും സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാം വാര്‍ഷികണ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫഌവര്‍ മാനേജിംങ് ഡയറക്ടര്‍ ടി. എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണവും ഷിബു ഉസ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കൃപ സ്ഥാപകാംഗവും മുന്‍ ചെയര്‍മാനുമായ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തെ

Scroll to Top