Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

Riyadh Bureau

gulf, saudi

നിര്‍മ്മിത ചരിത്രങ്ങള്‍ പൊതുബോധമാക്കാന്‍ സംഘപരിവാര്‍ ശ്രമം: പഴകുളം മധു

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കം. പ്രവാസികള്‍ക്കിടയില്‍ എഴുത്തും വായനയും സജീവമാക്കി സാംസ്‌കാരിക സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയാണ് ലക്ഷ്യം. സൗദി ഘടകത്തിന്റെ ഉത്ഘാടനം റിയാദില്‍ കെപിസിസി ജന സെക്രട്ടറിയും പിയദര്‍ശനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു നിര്‍വഹിച്ചു. കെട്ട് കഥകളും നിര്‍മ്മിത ചരിത്രങ്ങളും പ്രചരിപ്പിച്ചു അതു പൊതുബോധമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ എഴുത്തും വായനയും ഉള്‍പ്പടെയുള്ള സര്‍ഗാത്മക ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് […]

gulf, saudi

സന്തുഷ്ട കുടുംബ ജീവിതം വര്‍ണാഭമാണ്: പിഎംഎ ഗഫൂര്‍

റിയാദ്: മനോഹരമായി ആവിഷ്‌കരിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്‌നേഹവും സഹനവും ആര്‍ദ്രതയും കാരുണ്യവും സഹാനുഭൂതിയുമുള്ള മനുഷ്യരാവുക എന്നത് പ്രധാനമാണ്. സമാധാന ജീവിതമാണ് ഏറ്റവും ആനന്ദകരം. സന്തുഷ്ട കുടുംബ ജീവിതത്തോളം വര്‍ണാഭമായ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച പെണ്മ-2024 സംഗമത്തില്‍ ‘ജീവിതം മനോഹരമായ കലയാണ്’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ സന്തോഷകരമായ കുടുംബ ജീവിതത്തിന് ഏറ്റവും ഗുണകരമാണ്. ഓരോ മനുഷ്യനും

gulf, saudi

റിയാദ് സ്റ്റുഡന്‍സ് കോണ്‍ക്ലേവ് ഡിസം. 20ന്; വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അജ്മല്‍ സി മുഖ്യാതിഥി

റിയാദ്: മികച്ച കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ധാര്‍മ്മിക ജീവിതം നയിക്കാനും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ റിയാദ് ഇസ്‌ലാമിക് സ്റ്റുഡന്റസ് കോണ്‍ക്ലേവ് (റിസ്‌കോന്‍) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 വെള്ളി രാവിലെ 9 മുതല്‍ 4 വരെ എക്‌സിറ്റ് 18 ലെ മാലികി കണ്‍വന്‍ഷന്‍ സെന്റിലാണ് പരിപാടി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സ്റ്റുഡന്റസ് വിങിന്റെ നേതൃത്വത്തിലാണ് റിസ്‌കോണ്‍. എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0538357385 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍പറഞ്ഞു.

gulf, saudi

സിപിഎംനെ നേരിടാന്‍ കഴിയില്ല; തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരും: പഴകുളം മധു

റിയാദ്: പണക്കൊഴിപ്പിലും സംഘടനാ ശക്തിയിലും സിപിഎംനെ നേരിടാന്‍ കഴിയില്ലെന്ന് കെപിസിസി ജന. സെക്രട്ടറി പഴകുളം മധു. എന്നാല്‍ ജനം അവര്‍ക്കെതാരാണ്. ഇന്നു തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി പിഎ സലീമും സന്നിഹിതനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ മേഖലകളിലും അഴിമതിയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിച്ചു. വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. ടീകോം കരാര്‍ വ്യവസ്ഥകള്‍

gulf, saudi

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഒഐസിസി പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം സൗദിയയിലെത്തിയ ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ സലിം എന്നിവരയാണ് സ്വീകരിച്ചത്. ഒഐസിസിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒഐസിസി പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനാണ് സന്ദര്‍ശനം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുലര്‍ച്ച എത്തിയ ഇരുവരേയും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍

gulf, saudi

ഖുര്‍ആന്‍ മെമ്മറൈസിംഗ് സ്‌കൂളിന് നേട്ടം; ഈ വര്‍ഷം മനഃപാഠമാക്കിയത് 55 വിദ്യാര്‍ഥികള്‍

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പരിശീലനം നല്‍കുന്ന ഹോളി ഖുര്‍ആന്‍ മെമ്മറൈസിംഗ് സ്‌കൂളിന് മികച്ച നേട്ടം. ഈ വര്‍ഷം സാരാംശം ഉള്‍പ്പെടെ 55 വിദ്യാര്‍ഥികള്‍ ഖുര്‍ആനിന്റെ 30 അധ്യായങ്ങളും മനഃപാഠമാക്കി. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ സൗദി ജംഇയ്യത്തുല്‍ മഖ്‌നൂന്‍ അംഗീകാരത്തോടെയാണ് മെമ്മറൈസിംഗ് സ്‌കൂളിന്റെ നേട്ടം കൈവരിച്ചത്. മലയാളികള്‍ക്കു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 8 മുതല്‍ 14 വയസ്സു വരെയുള്ളവരാണ് രണ്ടു വര്‍ഷ പഠന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പരമാവധി

gulf, saudi

കോട്ടയം കൂട്ടായ്മയ്ക്ക് നവ നേതൃത്വം

റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഡേവിഡ് ലുക്ക് (ചെയര്‍മാന്‍), ബാസ്റ്റിന്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ജോജി തോമസ് (പ്രസിഡന്റ്), മുഹമ്മദ് നൗഫലല്‍ (ജനറല്‍ സെക്രട്ടറി), രാജേന്ദ്രന്‍ (ട്രഷറര്‍), ജിന്‍ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ് പി ഹമീദ്,

gulf, saudi

കേളി പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതുപൊന്നാനി ഷമീര്‍ മുഹമ്മദ് (35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് കിംഗ് അബ്ദുല്‍ മസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു, അടിയന്തിര ശസ്ത്രക്രിയക്കായി മലാസ് കിംഗ് ഫഹദ് ആശുപത്രിയിലേയ്ക്കു മാറ്റി. ശസ്ത്രക്രിയക്കു ശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. ഭാര്യ മുഹ്‌സിന. മഹിര്‍, മെഹറ, മലീഹ എന്നിവര്‍ മക്കളാണ്. സഹോദരങ്ങളായ സുഹൈല്‍, സനഹുല്ലാഹ്, സുഫിയാന്‍ എന്നിവര്‍ റിയാദിലുണ്ട്.

gulf, saudi

അക്ബര്‍ ട്രാവത്സ് ജീവനക്കാരന്‍ ഹായിലില്‍ മരിച്ചു

ഹായില്‍: ഹൃദയാഘാതത്തെ തുടര്‍ന്നു മലയാളി ഹായിലില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുജീബ് (51) കിങ്ങ് ഖാലിദ് ആശുപത്രിയിലാണ് മരിച്ചത്. അക്ബര്‍ ട്രാവല്‍സ് ജീവനക്കാരനാണ്. ഭാര്യ സജ്‌ന, മക്കള്‍ ഹിഷാം, ഫാത്തിമ. മയ്യിത്ത് നാട്ടില്‍ ഖബറടക്കും. സാമുഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദു റഹുമാന്‍, കമ്പിനി പ്രതിനിധികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്ന് മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി തുടരുന്നു.

gulf, saudi

എസ്എംഎസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഷിഫാ സനഇയ്യയില്‍ സമാജം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാലപ്പന്‍ എക്‌സീം കമ്പനി ഉടമയും സമാജം രക്ഷാധി കാരിയുമായ ഷാജു വാലപ്പന്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍ കൊടിനു കലണ്ടര്‍ കൈമാറി. സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, ട്രഷറര്‍ വര്‍ഗീസ്, രതീഷ്, ബിജു മടത്തറ, ഷജീര്‍, ഹനീഫ കൂട്ടായി, ബിജു, രജീഷ്, ബാബു കണ്ണോത്, സന്തോഷ് തിരുവല്ല, സാബു എന്നിവര്‍ പങ്കെടുത്തു.

gulf, saudi

ചരിത്ര തീരങ്ങള്‍ തേടി മാസ് റിയാദ് വിനോദ യാത്ര

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവര്‍ത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങള്‍ തേടി ഏകദിന പഠന-വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതിലേറെ പേര്‍ പങ്കാളികളായി. റിയാദില്‍ നിന്ന് ബസ് മാര്‍ഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്‌റ ഹെറിറ്റേജ് വില്ലേജ്, ചരിത്ര പ്രദേശമായ മറാത്ത്, ഉസൈഖര്‍ ഹെറിറ്റേജ്, മതാത് ഹില്‍ പാര്‍ക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. മാസ് റിയാദ് പ്രസിഡന്റ് ജബ്ബാര്‍ കക്കാട് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജനറല്‍

gulf, saudi

ടാര്‍ഗറ്റ് അക്കാദമി ടാലന്റ് പരീക്ഷ ഡിസം. 20ന്

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയുടെ ടാലന്റ് ഹന്റ് സ്‌കോളര്‍ഷിപ് പരീക്ഷ ഡിസംബര്‍ 20ന് റിയാദ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഏഴ് മുതല്‍ പ്ലസ് ടൂ വരെയുളള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ ഡിസംബര്‍ 16ന് മുമ്പ് https://targetglobalacademy.com/talent-hunt-2025.php ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ലാപ്‌ടോപ്, ടാബ്‌ലറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവ സമ്മാനിക്കും. ഇതിനു പുറമെ മികച്ച സ്‌കോര്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 25,000 റിയാല്‍ മൂല്യമുളള

gulf, saudi

എറണാകുളം കൂട്ടായ്മ വനിതാ വേദിയെ നസ്‌റിയ നയിക്കും

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) വനിതാ വേദി രൂപീകരിച്ചു. മലാസിലെ അല്‍ മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. അന്‍പതിലധികം കുടുംബിനികള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായ നസ്‌റിയ ജിബിന്‍ (പ്രസിഡന്റ്), സൗമ്യ തോമസ് (ജനറല്‍ സെക്രട്ടറി), അമൃത മേലേമഠം (ട്രഷറര്‍), കാര്‍ത്തിക എസ് രാജ്, ഹസീന മുജീബ് (വൈസ് പ്രസിഡന്റുമാര്‍), ജിയാ,

gulf, saudi

പ്രവാസി സ്‌നേഹ കൂട്ടായ്മ റിയാദ് കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി സ്‌നേഹ കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അറബ്‌ക്കോ ലോജിസ്റ്റിക് കമ്പനി സിഇഓ രാമചന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ലൈഫ് കോച്ചും മോട്ടിവേഷന്‍ സ്പീക്കറുമായ സുഷമ ഷാന്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വിജയന്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Scroll to Top