കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് നവയുഗം യാത്രയയപ്പ്
ദമ്മാം: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിഅംഗവും നാടകപ്രവര്‍ത്തകനുമായ കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ഊഷ്മള യാത്രയയപ്പ് നല്‍കി. യാത്രയയപ്പില്‍ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളില്‍ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് സമ്മാനിച്ചു. കലാവേദിയുടെ ഉപഹാരം പ്രസിഡഡന്റ് റിയാസ് മുഹമ്മദ് കൈമാറി. കേന്ദ്രകമ്മിറ്റി ട്രഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, […]














