Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം […]

Damam, gulf, Jeddah, Riyad

അറബി ഭാഷ: ആര്‍ ഐ സി സി ചെന്നിത്തലക്ക് നിവേദനം നല്‍കി

റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍ ഐ സി സി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറിയില്‍ 10 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് ഒട്ടനവധി

Damam, gulf, Jeddah, Riyad

സാംസ്‌കാരിക കേന്ദ്രമായി മാറിയ ആതുരാലയമാണ് സഫ മക്ക: രമശ് ചെന്നിത്തല

റിയാദ്: ജനകീയ ആതുരാലയം എന്നതിനപ്പുറം സഫ മക്ക പോളിക്ലിനിക് തലസ്ഥാന നഗരിയിലെ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക സാംസകാരിക ജീകാരുണ്യ പ്രവര്‍ത്തന രംഗത്ത് സംഘടനകളെയും പ്രവര്‍ത്തകരെയും സജീവമാകുന്നതില്‍ ഷാജി അരിപ്രയുടെ പങ്ക് അഭിനന്ദനാര്‍ഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചികിത്സ ചിലവ്. എന്നാല്‍ ചെറിയ ചിലവില്‍ ആധുനിക ചികിത്സ ലഭ്യമാകുന്ന മികച്ച ആതുരാലയം എന്ന നിലയില്‍ സഫ മക്ക ഇതിനകം ശ്രദ്ധ നേടിയെന്നും അദ്ദേഹം പറഞ്ഞു. സഫ

Damam, gulf

കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല; നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം: രമേശ് ചെന്നിത്തല

റിയാദ്: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമശേ് ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണി വസ്തുത അറിയാതെയാണ് സംസാരിക്കുന്നത്. യു ഡി എഫ് നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു ഘട്ടത്തിലും സീറ്റ് ഏറ്റെടുക്കുന്നത് ആലോചിച്ചിട്ടില്ല. കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്നും വിട്ടുവീഴ്ചക്കില്ലെന്നും ജോസ് കെ മാണിയുടെ പ്രസ്താവനയോട് റിയാദില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. മോദിയും പിണറായി വിജയനും ഒരേ നയമാണ് തുടരുന്നത്. മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍,

Damam, gulf, Jeddah, Riyad

20 വര്‍ഷത്തെ കാത്തിരിപ്പ്; മൂസയെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അല്‍ ഖിനൈസി കുടുംബം (video)

റിയാദ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സൗദിയിലെ അല്‍ ഖിനൈസി കുടുംബം. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയ സ്പര്‍ശിയായ വൈകാരിക രംഗങ്ങള്‍ക്കാണ് സൗദി പൗരന്‍ അലി അല്‍ ഖിനൈസിയുടെ കുടുംബം സാക്ഷിയായത്. ജനിച്ച് മൂന്നാം മണിക്കൂറില്‍ കാണാതായ മകന്‍ മൂസയെ ഡി എന്‍ എ പരിശോധനയിലൂടെയാണ് മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയത്. തട്ടികൊണ്ടുപോയെന്ന്

Damam, gulf, Jeddah, Riyad

എഡ്യൂ കോണ്‍ക്ലേവ് സമാപിച്ചു

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച എഡ്യൂ കോണ്‍ക്ലേവ് ശ്രദ്ധേയമായി. കരിയര്‍ ഗൈഡന്‍സ് സെഷനും പാരന്റിങ് സെഷനും ഉള്‍പ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. ബെഞ്ച്മാര്‍ക് സ്‌കൂള്‍ തിരൂര്‍ പ്രിന്‍സിപ്പല്‍ ജോജി പോള്‍ പാരന്റിങ് സെഷന്‍ നിയന്ത്രിച്ചു. കരിയര്‍ ഗൈഡന്‍സ് സെഷന്‍ ബെഞ്ച്മാര്‍ക് സ്‌കൂള്‍ അക്കാദമിക് അഡൈ്വസറും ട്രൈനെറുമായ ഡോ. ഹബീബ് റഹ്മാന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശാഫി മാസ്റ്റര്‍

Damam, gulf, Jeddah, Riyad

ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരച്ച് ‘മക്കാനി 2020’

റിയാദ്: രുചി വൈവിധ്യം മാറ്റുരച്ച പാചക മത്സരം ‘മക്കാനി 2020’ ശ്രദ്ധേയമായി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബിരിയാനി പാചകമത്സരം അരങ്ങേറിയത്. പരിപാടി അല്‍മദീന ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാം സ്ഥാനവും നേടി. ഷെഫുമാരായ ഹണി പി ജോ, ജീവ് തോമസ്, രജിബ് മൈതി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ നെസ്‌റ്റോ

Damam, gulf, Jeddah, Riyad

എട്ടു വര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കൃഷ്ണപ്പിള്ള നാടണഞ്ഞു

റിയാദ്: എട്ടു വര്‍ഷം താമസാനുമതി രേഖയായ ഇഖാമ ഇല്ലാതെ ദുരിതത്തിലായ മലയാളി നാടണഞ്ഞു. 34 വര്‍ഷമായി അല്‍ഖര്‍ജിലെ അരീഖില്‍ പ്ലംബറായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ളയാണ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. ഹൃദ്രോഗത്തിന്റെ പിടിയിലായ കൃഷ്ണപ്പിള്ളക്ക് ചികിത്സക്കുപോലും വരുമാനം ഇല്ലാത്ത സാഹചര്യം സുഹൃത്തുക്കളാണ് കേളിയെ അറിയിച്ചത്. കേളി ജീവകാരുണ്യ വിഭാഗം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റ് നേടിയാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച കേളി, ഇന്ത്യന്‍ എംബസി, കേളി

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഉത്സവം

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ആരംഭിച്ചു. ഈജിപ്തിന്റെ പൈതൃകവും സംസ്‌കാരവും ഭക്ഷ്യ വിഭവങ്ങളും ടേസ്റ്റ് ഈജിപ്ത് പ്രൊമോഷന്‍ പരിപാടിയില്‍ പരിചയപ്പെടാന്‍ അവസരം ഉണ്ട്. സൗദി അറേബ്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ് മേള ഉദ്ഘാടനം ചെയ്തു. ഈജിപ്ത് ഉത്സവത്തില്‍ ഒരുക്കിയിട്ടുളള രുചികൂട്ടുകള്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, സൗദിയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് അംബാസഡര്‍ പറഞ്ഞു. ഈജിപ്ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിന് ലുലു ഹൈപ്പറിന്റെ പ്രോത്സാഹനം സന്തോഷം പകരുന്നതാണെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

ചൂളം വിളിക്കൊരുങ്ങി റിയാദ് മെട്രോ

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോയുടെ 85 ശതമാനം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആറു ലൈനുകളിലായി 176 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുളളത്. ലോകത്തെ നീളം കൂടിയ മെട്രോ പദ്ധതികളിലൊന്നാണിത്. മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്. ജൂണ്‍ മാസത്തോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം

Damam, gulf, Jeddah, Riyad

ചടുല നൃത്തങ്ങള്‍ അരങ്ങുണര്‍ത്തിയ ഡാസലിംഗ് ദമാക

റിയാദ്: സംഗീതവും ചടുല നൃത്തങ്ങളും സംഗമിച്ച ‘ഡാസലിംഗ് ദമാക’ റിയാദിലെ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. കുടുംബിനികളുടെ കൂട്ടായ്മയായ ‘അടുക്കളകൂട്ടം’ ആണ് കലാ, സാംസ്‌കാരിക വിരുന്നൊരുക്കിയത്. റിയാദ് അസീസിയ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറിയത്. വാലന്റെന്‍സ് ദിനത്തില്‍ ദമ്പതികളായ ഷിഹാബ് ഷാ, ശബാന എന്നിവരാണ് സംഗീത വിരുന്നിന് നേതൃത്വം നല്‍കിയത്. സാംസ്‌കാരിക സമ്മേളനം എയര്‍ ഇന്ത്യാ മാനേജര്‍ മാരിയപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഫീന ബദര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

Damam, gulf, Jeddah

ഫൈവ് ജി സേവനം; സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്

റിയാദ്: ഇന്റര്‍നെറ്റ് ഫൈവ് ജി നെറ്റ്‌വര്‍ക് ലഭ്യമാക്കിയതില്‍ സൗദി അറേബ്യക്ക് ലോകത്ത് മൂന്നാം സ്ഥാനം. പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യക്കാണ്. രാജ്യത്തെ 30 നഗരങ്ങളില്‍ ഫൈവ് ജി സേവനം ലഭ്യമാണ്. ഫൈവ് ജി സേവനം ലഭ്യമാക്കുന്നതിന് രാജ്യത്ത് 5,797 ടവറുകളാണ് സ്ഥാപിച്ചിട്ടുളളത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രകാരം നടപ്പിലാക്കിയ പദ്ധതിയിലാണ് ലക്ഷ്യം കൈവരിച്ചത്. ഫൈവ് ജി സാങ്കേതികവിദ്യ രാജ്യത്ത് വ്യാപകമാക്കുന്നതിന്

Damam, gulf, Jeddah

അതിരുകളില്ലാത്ത ഭാവനകള്‍ക്ക് ജീവന്‍ നല്‍കി ഒ.ഐ.സി.സി കളര്‍ ഫെസ്റ്റ്

റിയാദ്: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഞ്ചാമത് കളര്‍ ഫെസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരും പങ്കെടുത്തു. സൗദിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മത്സരമാണ് സമാണ് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ അരങ്ങേറിയത്. വര്‍ണങ്ങളില്‍ വിരിഞ്ഞ കുരുന്നുകളുടെ ഭാവനകള്‍ക്ക് അതിരുകളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു റിയാദ് ചിത്ര രചനാ മത്സരം. റിയാദിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറിലധികം

Damam, gulf, Jeddah, Riyad

അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും ഫെബ്രുവരി 14ന് റിയാദില്‍

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം’ സീസണ്‍ 2ല്‍ പെങ്കെടുക്കാന്‍ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തും റിയാദിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വിവിധ കലാ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 14 വെള്ളി റിയാദ് എക്‌സിറ്റ് 18ലെ നോഫാ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4ന് പരിപാടി ആരംഭിക്കും. അനില്‍ പനച്ചൂരാന്‍ പങ്കെടുക്കുന്ന ‘കാവ്യസന്ധ്യ’ എന്ന പരിപാടി ശനിയാഴ്ച രാത്രി 8ന് ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടക്കുമെന്നും സംഘാടകര്‍

Scroll to Top