Sauditimesonline

KRI POSTER
കൃപ മെറിറ്റ് അവാര്‍ഡ് ദാനവും കുടുംബസംഗമവും 5ന്

Sauditimes

English Edition

1,301 Pilgrims Die from Heat Stroke During 2024 Hajj: Minister

Riyadh: Saudi Minister of Health Fahd Al-Jalajel announced on Sunday that the Ministry of Health administered over 1.3 million medical services to pilgrims during the 2024 Hajj pilgrimage. Unfortunately, the pilgrimage saw 1,301 fatalities, mainly due to heat stroke. Of these, 83% were unauthorized pilgrims who suffered prolonged exposure to direct sunlight without sufficient shelter […]

saudi

ഹജ് വേളയില്‍ മരിച്ചത് 1,301 തീര്‍ഥാടകര്‍; മരിച്ചവരില്‍ 83 ശതമാനം അനുമതിപത്രം നേടാത്തവര്‍

റിയാദ്: ഹജ് ദിനങ്ങില്‍ പുണ്യ ഭൂമിയില്‍ മരിച്ചത് 1,301 തീര്‍ഥാടകരെന്ന് സൗദ് ആരോഗ്യ മന്ത്രാലയം. ഇവരില്‍ 83 ശതമാനവും ഹജ് അനുമതി പത്രം നേടാതെ അനധികൃതമായി ഹജ് നിര്‍വഹിക്കാനെത്തിയവരാണ്. ഇവര്‍ക്ക് യാത്രാ, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. ദീര്‍ഘദൂരം നടന്ന് ഹജ് കര്‍മങ്ങള്‍ക്ക് ശ്രമിച്ച ഇവര്‍ അതികഠിനമായ അന്തരീക്ഷ താപത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരിലേറെയും പ്രായമായവരും നിത്യ രോഗികളുമാണ്. ഹജ് അനുമതി പത്രം നേടാത്തതിനാല്‍ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ലഭ്യമായിരുന്നില്ല. ഈ

saudi

മേളപ്പെരുക്കവും ഗോള്‍മഴയും; കെഎംസിസി സോക്കര്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

ദമ്മാം: സാംസ്‌കാരിക തനിമയും ഒരുമയുടെ താളവും സംഗമിച്ച കാല്‍പ്പന്തുത്സവത്തിന് ഉജ്ജ്വല തുടക്കം. സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയില്‍ പുതുചരിത്രം സൃഷ്ടിച്ചു കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കായിക വിഭാഗം എഞ്ചി. സി ഹാഷിം സ്മാരക നാഷണല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റാണ് വര്‍ണാഭമായ കലാ, സാംസ്‌കാരിക വിരുന്നിന് വേദിയായത്. ദമ്മാം അല്‍തറജ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കേരളത്തനിമ അടയാളപ്പെടുത്തിയ വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കാല്‍പ്പന്തുത്സവത്തിന് തുടക്കമായത്. മത്സരത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദ്, ദിമ ടിഷ്യു ഖാലിദിയ്യ ടീമുകള്‍ തകര്‍പ്പന്‍

saudi

യോഗ ദിനാഘോഷം: ‘ദിശ’യുടെ നേതൃത്വത്തില്‍ 23നും 28നും പരിപാടികള്‍

റിയാദ്: സൗദിയിലെ സാമൂഹിക സാംസ്‌കാരിക സംഘടന ‘ദിശ’ പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നു. ‘ദിശ യോഗ മീറ്റ്-2024’ എന്ന പേരില്‍ ജൂണ്‍ 28നു ലുലു മലാസ് അരീന റൂഫ് ടോപ്പില്‍ വൈകുന്നേരം 6ന് കായിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്നാണ് പരിപാടി. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, യോഗ കമ്മിറ്റി ഒഫീഷ്യല്‍സ്, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ പ്രോട്ടോകോള്‍ പ്രകാരം യോഗ

saudi

‘കോഴിക്കോടന്‍സ്’ ഈദ് ആഘോഷം

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെ ബലിപെരുന്നാള്‍ ആഘോഷിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. അബ്ദുല്‍ ജലീല്‍ പെരുന്നാള്‍ സന്ദേശം കൈമാറി. ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിത സന്ദേശം ഓരോ വ്യെക്തികളുടെയും സ്വന്തം ജീവിതത്തില്‍ മാതൃകയാക്കി പിന്തുടരണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുനീബ് പഴുര്‍, മുജീബ് മൂത്താട്ട്, അനില്‍ മാവൂര്‍, ബഷീര്‍ പാലക്കുറ്റി, സലീം ചാലിയം, മിര്‍ഷാദ് ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കുള്ള

saudi

‘സ്വത്വം സമന്വയം അതിജീവനം’ ക്യാമ്പയിന്‍ ലോഗോ പ്രകാശനം

റിയാദ്: മലപ്പുറം ജില്ല കെഎംസിസി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. ”സ്വത്വം സമന്വയം അതിജീവനം” എന്ന പ്രമേയത്തില്‍ ‘ദ വോയേജ് ‘ എന്നപേരിലാണ് ക്യാമ്പയിന്‍. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ലോഗോ പ്രകാശനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. എഡ്യുമീറ്റ്, ബിസിനസ് സമ്മിറ്റ്,

saudi

ബുറൈദ കെഎംസിസി ഫുട്‌ബോള്‍; ബ്ലാസ്‌റ്റേഴ്‌സ് റിയാദ് ജേതാക്കള്‍

ബുറൈദ: ആവേശം അലതല്ലിയ കാല്‍പ്പന്തുത്സവത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് റിയാദ് ജേതാക്കള്‍. കെഎംസിസി ബുറൈദ സെന്‍ട്രല്‍ കമ്മറ്റി ബലിപെരുന്നാളിന് സംഘടിപ്പിച്ച മര്‍ഹൂം മുസ്തഫ സാഹിബ് മെമ്മോറിയല്‍ ഏഴാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റോയല്‍ എഫ്‌സിയെ ആണ് ബ്ലാസ്‌റ്റേഴ്‌സ് റിയാദ് മുട്ടുകുത്തിച്ചത്. എട്ട് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലെ കലാശപോരാട്ടത്തില്‍ ബുറൈദ ആയിരക്കണക്കിന് ഫുട്ബാള്‍ ആസ്വാദകര്‍ സാക്ഷിയായി. മജ്മ കെഎംസിസി സ്‌പോണ്‌സര്‍ചെയ്ത റോയല്‍ എഫ്‌സി റണ്ണര്‍ അപ്പായി. നിശ്ചിത സമയം അവാസിനിച്ചപ്പോഴും ഓരോഗോളുവീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ടൈ

saudi

സാംസ്‌കാരിക പരിപാടികളോടെ മജ്മ ഫെസ്റ്റ്

മജ്മ: സ്‌നേഹവും സൗഹൃദവും പങ്കുവച്ചു മജ്മ ഫെസ്റ്റ്-2024 വിവിധ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഒഐസിസി മജ്മ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും ഈദ് സംഗമവും നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയത്തി(ഇന്ദിരാഗാന്ധി നഗര്‍)ലായിരുന്നു പരിപാടി. പരിപാടി ഓഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മജ്മ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് അധ്യക്ഷത വഹിച്ചു. നാസര്‍ ലെയ്‌സ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രമോദ് കുര്യന്‍ ആമുഖ പ്രഭാഷണം നടത്തി. ദമ്മാം റീജിയണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ.

gulf, qatar

ഗഫൂര്‍ കൊയിലാണ്ടിയെ ഖത്തര്‍ ‘ഒരുമ എടക്കുളം’ ആദരിച്ചു

ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ കേരള കര്‍മശ്രേഷ്ഠാ പുരസ്‌കാര ജേതാവുമായ ആര്‍കെ ഗഫൂര്‍നെ ആദരിച്ചു. ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസി കൂട്ടായ്മ ‘ഒരുമ എടക്കുളം’ ആണ് ആദരിച്ചത്. യോഗത്തില്‍ പ്രസിഡന്റ് സാജിദ് ബക്കര്‍ അധ്യക്ഷത നിര്‍വഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീര്‍ ടി.വി, ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ എം.വി എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസ്‌ലം, മോഹനന്‍, ഷൗക്കത്ത്, ഷമീര്‍, നാസിക്, നൗഷാദ്, മുസൈന അമ്‌നാഷ് ആശംസകള്‍ നേര്‍ന്നു.

saudi

മലപ്പുറം ജില്ല കെഎംസിസി ക്യാമ്പയിന്‍ ലോഗോ പ്രകാശനം ഇന്ന്

റിയാദ്: മലപ്പുറം ജില്ല കെഎംസിസി സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ജൂണ്‍ 21ന് ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എഡ്യുമീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാദമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ തല ഫുട്ബാള്‍ ടൂര്‍ണമെന്റ്, നോര്‍ക്ക ക്യാമ്പയിന്‍, ചന്ദ്രിക കാമ്പയിന്‍, മാപ്പിള മഹോത്സവം, നേതൃ സ്മൃതി, മണ്ഡലം പഞ്ചായത്ത് മുന്‍സിപ്പല്‍ സമ്മേളനങ്ങള്‍, വിവിധ സെമിനാറുകള്‍,

saudi

നിമിഷ പ്രിയയുടെ മോചനം: കൂടിയാലോചന ചെലവിന് ഒരു കോടി യമന്‍ റിയാല്‍

സന്‍അ: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് അനുരജ്ഞന ശ്രമം. ഇതിനുളള കൂടിയാലോചനകള്‍ക്കു ചെലവിനായി ഒരു കോടി യമന്‍ റിയാല്‍ (ഒന്നര ലക്ഷം സൗദി റിയാല്‍) യമനിലെ ഇന്ത്യന്‍ എംബസി വഴി കൈമാറും. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടന്നാണ് എംബസിക്ക് പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. ഗോത്ര തലവന്‍മാരുടെ നേതൃത്വത്തില്‍ മരിച്ച തലാല്‍ അബ്ദു

saudi

ഡിഫ സൂപ്പര്‍ കപ്പ്: ദല്ല, ബദര്‍, ഖാലിദിയ ജേതാക്കള്‍

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘ഡിഫ സൂപ്പര്‍ കപ്പ്’ ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറില്‍ ദല്ല, ബദര്‍, ഖാലിദിയ ടീമുകള്‍ക്ക് ജയം. റാക്കയിലെ അല്‍യമാമ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ശക്തരായ സഡാഫ്‌കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ദല്ല എഫ്.സിയുടെ ജയം. ദല്ലക്കായി കളം നിറഞ്ഞ് കളിച്ച പത്താം നമ്പര്‍ താരം സുഹൈല്‍ കളിയിലെ താരമായി. മറ്റൊരു പ്രീകോര്‍ട്ടര്‍ പോരാട്ടത്തില്‍ അഡിഡ എഫ്.സി ക്കെതിരെ അഞ്ച് ഗോളുകള്‍ക്ക് മറികടന്നായിരുന്നു പസിഫിക് ബദര്‍

saudi

ഷബീര്‍ വി.പിക്ക് ദമ്മാം ഫുട്‌ബോള്‍ കൂട്ടായ്മയുടെ സ്മരണാഞ്ജലി

ദമ്മാം: അവധിക്കായി നാട്ടില്‍ പോയി അസുഖം ബാധിച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ കാല്‍പന്ത് സംഘാടകനും മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് ട്രഷററുമായ ഷബീര്‍ വി.പിക്ക് ദമ്മാം ഫുട്‌ബോള്‍ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും അനുശോചന യോഗത്തിലും നൂറ് കണക്കിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്ത് ചേര്‍ന്നു. നമസ്‌കാരത്തിന് യുവപണ്ഡിതന്‍ അഷ്‌റഫ് അഷ്‌റാഫി നേതൃത്വം നല്‍കി. അനുശോചന യോഗത്തില്‍ മാഡ്രിഡ് ക്ലബ്ബ് രക്ഷാധികാരി റഹീം തിരൂര്‍ക്കാട്, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരി മുജീബ് കളത്തില്‍, ദമ്മാം

gulf, saudi

ഹജ്ജിനിടെ മലയാളി മിനയില്‍ മരിച്ചു

മക്ക: വെന്നിയൂര്‍ കരുമ്പില്‍ സ്വേദേശി ഉസ്മാന്‍ കരുമ്പില്‍ ദേഹാസ്വാസ്ഥ്യം മൂലം മിനയില്‍ മരിച്ചു. ഒന്നാം ദിവസം ജംറയിലെ കര്‍മങ്ങള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിതെറ്റി ശാരീരിക പ്രയാസം നേരിട്ടു. കൂടെ ഉണ്ടായിരുന്ന തീര്‍ഥാടകന്‍ പോലീസ് സഹായത്തോടെ മിന അല്‍ജസാര്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസം രമിക്കുകയായിരുന്നു. കേരള ഹജ്ജ് കമ്മറ്റി വഴിയാണ് ഉസ്മാന്‍ എത്തിയത്. ഭാര്യ: ഉമ്മാച്ചു. മക്കള്‍: മുഹമ്മദ് സ്വാദിഖ് (യുഏഇ) നൗഷാദ്, സുമയ്യ. മരുമക്കള്‍: ശറഫുദ്ധീന്‍ ചുള്ളിപ്പാറ, ഹഫ്‌സത്ത്, ആതിഖ. രേഖകള്‍ ശെരിയാക്കുന്നതിനും അനന്തര

Scroll to Top