Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

Damam, gulf, Jeddah, Riyad

‘കസവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫെബ്രു. 22ന് റിയാദില്‍

റിയാദ്: കസവ് കലാവേദി റിയാദ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. റിയാദിലെ ഗായകരെ ഉള്‍പ്പെടുത്തി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫെബ്രുവരി 22 വ്യാഴാഴം ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. മാപ്പിള കലാകാരനും ഗായകനുമായ നൂര്‍ഷ വയനാട് മുഖ്യാതിഥിയായിരിക്കും. 15 വയസ്സുവരെ ജൂനിയര്‍, 15 വയസ്സിനു മുകളില്‍ സീനിയര്‍ എന്നിങ്ങനെ രക് വിഭാഗങ്ങളല്‍ മത്സരം അരങ്ങേറും. ഓണ്‍ലൈന്‍ വഴി നടന്ന ഓഡിഷനില്‍ നിന്നു തെരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. മെഗാ ഫൈനല്‍ മെയ് മാസം നടക്കുമെന്ന് കസവ് കലാവേദി […]

gulf

എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാല്‍പ്പന്തുത്സവത്തിന് ഫെബ്രു. 22ന് തിരിതെളിയും

റിയാദ്: എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് സീസണ്‍-2 നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫിക്‌സര്‍, ട്രോഫി എന്നിവ പ്രകാശനം ചെയ്തു. ടൈറ്റില്‍ സ്‌പോണ്‍സറായ എ ബി സി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, ടൂര്‍ണമെന്റ് പാര്‍ട്ണര്‍ അറബ് ഡ്രീംസ് കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് എം ഡി അമീര്‍ എടത്തനാട്ടുകര, നജീബ്, സാദിഖ് എന്നിവര്‍ ചേര്‍ന്ന് ഫിക്‌സര്‍ പ്രകാശനം ചെയ്തു. പരിപാടി റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഫെബ്രുവരി 22ന് പൊതുഅവധി

ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും നോൺ-പ്രോഫിറ്റ് സെക്ടർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

Damam, gulf, Jeddah, Riyad

മഹ്റം ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാം

റിയാദ്: സ്ത്രീകള്‍ക്ക് മഹ്റം ഒപ്പമില്ലാതെ (ഉറ്റബന്ധുവായ പുരുഷൻ) ഹജ്ജ് കര്‍മ്മം നിര്‍ഹവിക്കാമെന്ന് വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഏത് ആഭ്യന്തര സര്‍വീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്ന വനിതകള്‍ക്കും മഹ്റം നിര്‍ബന്ധമല്ല. ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം 15 വയസ്സാണ്. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്‍ക്കും മാത്രമെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ

Damam, gulf, Jeddah, Jeddah, Riyad, Riyad

പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടി

റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടായേക്കും. പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഐപി പ്രോസിക്യൂഷന്‍ വരുന്നു; തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ബൗദ്ധിക സ്വത്തവകാശം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി-ഐപി) സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സൗദി അറേബ്യയില്‍ ഐപി പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നു. ഇതിന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അംഗീകാരം നല്‍കി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പ്രോസിക്യൂഷന് രൂപം നല്‍കുന്നത്. രാജ്യത്തെ വ്യാപാരമുദ്ര നിയമം, പകര്‍പ്പവകാശ സംരക്ഷണ നിയമം, പേറ്റന്റ് നിയമം, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ ലേഔട്ട്

Damam, gulf, Jeddah, Riyad

ദമ്മാമില്‍ കണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍

ദമ്മാം: മലയാളി യുവാവിനെ ദമ്മാം നാബിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ വയക്കാംകോട് മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്. കുടുംബസമേതം ദമ്മാം ഖത്തീഫിലായിരുന്നു താമസം. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങി. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. പത്ത് വര്‍ഷമായി ദമ്മാമില്‍ ഡ്രൈവറാണ്. മയ്യിത്ത് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ ഖത്തീഫ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

നയമസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മക്ക: പ്രഭാത പ്രാര്‍ഥനയ്ക്ക് അംഗശുദ്ധി വരുത്തി നിസ്‌കാരത്തിന് തയ്യാറെടുക്കന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിളയില്‍ എളങ്കാവ് പരേതനായ മമ്മൂസന്‍ കുട്ടി ഹാജിയുടെ മകന്‍ പാമ്പോടന്‍ നൗഫല്‍ (38) ആണ് മരിച്ചത്. മക്കയില്‍ മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണകാരണം. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നെത്തിയത്. ഇന്ത്യന്‍ കള്‍ചറല്‍ ഫോറം (ഐസിഎഫ്) തന്‍ഈം സെക്ടര്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നൗഫല്‍ ഹാജിമാരുടെ സേവനത്തിന് വേണ്ടിയുളള ഹജ്ജ് വോളണ്ടിയര്‍ കോറിലും നിയമ പരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍

Damam, gulf, Jeddah, Riyad

ഖാലിദിയ ഗോള്‍ഡ് കപ്പ്: ജുബൈലും ദല്ലയും സെമിയില്‍

ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജുബൈല്‍ എഫ് സി യും യുനിഗാര്‍ബ് ദല്ല എഫ് സിയും സെമിയില്‍. ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പൊരുതിക്കളിച്ച ഫര്‍ഹാ ലോജിസ്റ്റിക് കോര്‍ണേഷ് സോക്കര്‍ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുനിഗാര്‍ബ് ദല്ല എഫ് സി തോല്പിച്ചത്. കളിയുടെ പതിനൊന്നാം മിനുട്ടില്‍ ഹിനാസിലുടെ ആദ്യം മുന്നിലെത്തിയത് കോര്‍ണേഷ് ക്ലബ് ആയിരുന്നു എന്നാല്‍ ശുഹൈബിന്റെ ഇരട്ട ഗോള്‍

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാതെ ദുരതം; കേളിയുടെ തണലില്‍ മലയാളി നാടണഞ്ഞു

റിയാദ്: കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപെട്ട് ദുരിതത്തിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് കായ്ക്കര പ്രേംകുമാറിന് റിയാദ് കേളി കലാസാംസ്‌കാരിക വേദി തുണയായി. 2004ലാണ് പ്രേം കുമാര്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി റിയാദിലെത്തിയത്. മാന്യമായ ശമ്പളവും ജോലിയുമായി 13 വര്‍ഷം തുടര്‍ന്നു. ഏഴു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അവധി കഴിഞ്ഞുള്ള തിരിച്ചു വരവില്‍ ചുവടുകള്‍ പിഴച്ചു. കമ്പനി നഷ്ടത്തിലായി. ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ഡ്രൈവര്‍ തസ്തിക പിരിച്ചുവിടലില്‍ നിന്നു ഒഴിവായി. ഇത് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടുന്നത് വരെ

Damam, gulf, Jeddah, Riyad

കാസര്‍ഗോഡ് കെഎംസിസിയെ ഷാഫിസെഞ്ച്വറി നയിക്കും

റിയാദ്: കെഎംസിസി റിയാദ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉത്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഷ്‌റഫ് മീപ്പിരി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഷാഫി സെഞ്ച്വറി (പ്രസിഡന്റ്), അഷ്‌റഫ് മീപ്പിരി (ജന. സെക്രട്ടറി), ഇസ്മായില്‍ കാരോളം (ട്രഷറര്‍), അസീസ് അട്ക്ക

Damam, gulf, Jeddah, Riyad

അറബിയലും മലയാളത്തിലും പ്രസംഗം; അബുദാബിയില്‍ മോദി ഗ്യാരന്റി ആവര്‍ത്തിച്ച് പ്രധാനമന്ത്രി

അബുദബി: അറബിയിലും മലയാളത്തിലും പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ മഹ്‌ലന്‍ മോദി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മോദി ഗ്യാരന്റി ആവര്‍ത്തിച്ച പ്രധാനമന്ത്രി, മൂന്നാമത്തെ സമ്പദ് ശക്തിയാക്കുമെന്നും 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റിനെ സഹോദരന്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ് സ്വീകരിക്കാനെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുഎഇ സൗഹൃദം ദൃഢമാണ്. ഭാരത്-യുഎഇ ദോസ്തീ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ മോദി ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ജന്മനാടിന്റെ

Damam, gulf, Jeddah, Riyad

ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത വിരുന്ന്

ദമ്മാം: മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്-സീസണ്‍ 2’ സംഗീത സന്ധ്യ വേറിട്ട അനുഭവമായി. നവയുഗം സാംസ്‌ക്കരിക വേദിയാണ് സംഗീത സായാഹ്നം പ്രവാസികള്‍ക്ക് സമ്മാനിച്ചത്. ദമ്മാം ബദര്‍ ഹാളില്‍ നടന്ന സംഗീത വിരുന്നില്‍ മുപ്പതിലധികം പ്രവാസി കലാകാരമാര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. മലയാള സിനിമയിലെ ക്ലാസ്സിക്, മെലഡി, ഗസല്‍ എന്നിവയ്ക്കു പുറമെ അടിപൊളി ഗാനങ്ങളും അവതരിപ്പിച്ചു. സുറുമി നസീം അവതാരകയായിരുന്നു. നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജന്‍, മഞ്ജു

Damam, gulf, Jeddah, Riyad

സര്‍ഗ വൈഭവം നിറഞ്ഞാടി; യാര സ്‌കൂളില്‍ ഓപ്പണ്‍ ഹൗസ്

റിയാദ്: യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. പരിപാടിയില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാധകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. രക്ഷാധികാരി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആസിമാ സലിംആശംസള്‍ നേര്‍ന്നു വൈസ് പ്രിന്‍സിപ്പാള്‍ ഷറഫ് അഹമ്മദ്, മിഡില്‍ ലീഡര്‍മാരായ റഹ്മാ അഫ്‌സല്‍, ഷഹനാസ്, ലിയാഖത്ത്,സുധീര്‍ അഹമ്മദ്, ഷാഹിദ് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. നാടകം, സംഘഗാനം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഷാഡോ തീയറ്റര്‍, കാവ്യശില്പം, ഫ്യൂഷന്‍ ഡാന്‍സ്, വിവിധഭാഷകളില്‍ പ്രസംഗം, കവിതാ പാരായണം

Scroll to Top