സൗദി സ്ഥാപകദിനം: സുസ്ഥിരതയുടെ സന്ദേശവുമായി ‘ലുലു വാക്കത്തോണ്‍’
അല്‍കോബാര്‍ – സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച സുസ്ഥിരതയുടെ ദൗത്യം ജനങ്ങളിലെത്തിക്കുകയെന്ന മുദ്രാവാക്യവുമായുള്ള ആകര്‍ഷകമായ ലുലു വാക്കത്തോണ്‍ കായിക ചരിത്രത്തിലെ നൂതനാധ്യായമായി. സൗദി കായികമന്ത്രാലയത്തിന്റേയും അല്‍കോബാര്‍ മുനിസിപ്പാലിറ്റിയുടേയും സംയുക്ത പങ്കാളിത്തത്തോടെ നടന്ന പരിപാടി മാസ്റ്റര്‍കാര്‍ഡാണ് സ്‌പോണ്‍സര്‍ ചെയ്തത്. സമൂഹത്തിനിടയില്‍ സുസ്ഥിരതയുടെ സ്‌നേഹസന്ദേശമെത്തിക്കുന്നതില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് അല്‍കോബാറില്‍ മൂന്നു കിലോമീറ്റര്‍ ദൂരം താണ്ടിയ വാക്കത്തോണിലെ കായികതാരങ്ങള്‍ വഹിച്ച പങ്ക് സുവിദിതമായി. സൗദിയിലെ ഏറ്റവും വലിയ വാക്കത്തോണില്‍ പങ്കെടുക്കാന്‍ ആവേപൂര്‍വമാണ് കായികതല്‍പരരായ ജനങ്ങള്‍ […]













