റിപ്പബ്‌ളിക് ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്
റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ ദേശിയ പതാക ഉയര്‍ത്തി. സാംസ്‌കാരിക പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്‌ളാദം പങ്കുവെച്ചു. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കോഡിനേറ്റര്‍ ഷൈജു പച്ചയുടെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ, […]














