Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Damam, gulf, Jeddah, Riyad

ഇടുക്കി ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ഇടുക്കി ജില്ലാ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുസ്സലാം ഇടുക്കി അധ്യക്ഷത വഹിച്ചു. യോഗം സലിം കളക്കര ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡിന്റെ വിതരണോദ്ഘാടനം അബ്ദുറസാഖ് പൂക്കോട്ടുംപാടം ഷാജി മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സിദ്ദീഖ് കല്ലുപറമ്പന്‍, രഘുനാഥ് പറശ്ശിനിക്കടവ്, യഹ്‌യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, നൗഷാദ് തൊടുപുഴ, ഷാജഹാന്‍, നിഷാദ് കൂട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജി […]

Damam, gulf, Jeddah, Riyad

2034 ലോക കപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം

റിയാദ്: ലോക കപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയിലേക്ക്. 2034ലെ ഫിഫ കപ്പ് ആതിഥേയത്വം വഹിക്കാനാണ് സൗദി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയ പിന്‍മാറിയതോടെയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ലോക കപ്പ് മത്സരം 2034ല്‍ സൗദിയില്‍ നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം പുറത്തുവന്നതോടെ ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളും സൗദിക്ക് പിന്തുണ അറിയിച്ചു.

Damam, gulf, Jeddah, Riyad

എറണാകുളം കാക്കനാട് വീട് വിത്പ്പനക്ക്

എറണാകുളം: നഗര ഹൃദയത്തില്‍ കാക്കനാട് പൂക്കാട്ടുപടി റോഡില്‍ കുഴിവേലിപ്പടി മെയിന്‍ റോഡില്‍ 350 മീറ്റര്‍ അകലെ നാല് സെന്റില്‍ പണി പൂര്‍ത്തിയായ ഇരുനില കെട്ടിടം വിത്പ്പനക്ക്. ഇടപ്പളളി 8 കിലോമീറ്റര്‍, കാക്കനാട് 6 കിമീ, കളമശേരി മെഡിക്കല്‍ കോളെജ് 2 കിമീ ദൂരം മാത്രം. ഉന്നത ഗുണനിലവാരവും വിപണിയിലെ മികച്ച ബ്രാന്റ് ഉത്പ്പന്നങ്ങളുമാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുളളത്. ആഞ്ഞിലി, മഹാഗണി എന്നിവയാണ് ഉപയോഗിച്ചാണ് കട്ടള, കതകള എന്നിവ നിര്‍മിച്ചിട്ടുളളത്. ലെഗ്രന്റ് സ്വിച്ചുകള്‍, സെറ ബാത്‌റൂം ഫിറ്റിംഗുകള്‍, വിഗാര്‍ഡ്

Damam, gulf, Jeddah, Riyad

സനോജ് പിള്ള ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍

ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സനോജ് ഗോപാലകൃഷ്ണ പിള്ള നിയമിതനായി. ഇന്ത്യന്‍ എംബസിയാണ് സനോജ് ഗോപാലകൃഷ്ണ പിള്ളയെ ചെയര്‍മാനായി നോമിനേറ്റ് ചെയ്തത്. 2009 മുതല്‍ ദമാമില്‍ പ്രവാസിയായ സനോജ് ന്യു അഡ്വാന്‍സ് ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷന്‍ മാനേജറായി സേവനമനുഷ്ഠിച്ച് വരുന്നു. 2021 ഒക്ടോബറിലാണ് സ്‌കൂള്‍ ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2019ല്‍ ചെയര്‍മാനായിരുന്ന സുനില്‍ മുഹമ്മദിന് ശേഷം വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ

Damam, gulf, Jeddah, Riyad

തൃശൂര്‍ ഒഐസിസി; നാസര്‍ വലപ്പാട് പ്രസിഡന്റ്

റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെപിസിസിയുടെയും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഐക്യകണ്‌ഠ്യേന ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് നാഷണല്‍ കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരായ റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍ സുരേഷ് ശങ്കര്‍ യോഗം നിയന്ത്രിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ (സംഘടനാ

Damam, gulf, Jeddah, Riyad

‘സിജി’ റിയാദ് ‘ഡ്രീം ജോബ്’ ശില്പശാല നവം. 3ന്

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ശില്പശാല സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്കും കരിയറില്‍ മികച്ച തസ്തിക ആഗ്രഹിക്കുന്നവര്‍ക്കും ‘ഡ്രീം ജോബ്’ എന്ന പേരില്‍ ഒരുക്കുന്ന ശില്പശാല സഹായിക്കും. സിജി കുവൈത് ചെയര്‍മാനും സീനിയര്‍ റിസോഴ്‌സ് പഴ്‌സനുമായ അഫ്‌സല്‍ അലി കെ നേതൃത്വം നല്‍കും. 2023 നവംബര്‍ 3 വെള്ളി ഉച്ചയ്ക്ക് 1.00 മുതല്‍ 5.00 വരെ റിയാദ് മലസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സൗദി

Damam, gulf, Jeddah, Riyad

‘സിജി’ വുമണ്‍ കളക്ടീവ് സ്തനാര്‍ബുധ ബോധവത്ക്കരണം

ദുബായ്: സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. സിജി സിജി എംപവേര്‍ഡ് വുമന്‍ന്റെ നേതൃത്വത്തില്‍ ഹോപ് ചൈല്‍ഡ് ന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒക്‌ടോബര്‍ 31ന് ആണ് പരിപാടി. സൗദി സമയം വൈകീട്ട് 6.00നും യുഎഇ സമയം വൈകീട്ട് 7.00നും പരിപാടി ആരംഭിക്കും. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹസീന ഫുആദ്, ഹോപ് ചെയര്‍മാന്‍ ഹാരിസ് കട്ടകത്ത് എന്നിവര്‍ പ്രസംഗിക്കും. സൂം

Damam, gulf, Jeddah, Riyad

ആന്റണി വിക്ടര്‍ ‘ഇവ’ ആക്ടിങ് പ്രസിഡന്റ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ആക്ടിങ് പ്രസിഡന്റായി ആന്റണി വിക്ടറിനെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു. യോഗത്തില്‍ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു. നിസാര്‍ കോലത്ത്, സുരേഷ് ആലപ്പുഴ, ബദര്‍ കാസിം, സിജു പീറ്റര്‍, നിസാര്‍ മുസ്തഫ, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, നാസര്‍ കുരിയന്‍, അബ്ദുല്‍ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.  

gulf

ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് ആവേശകരമായ തുടക്കം.

ജുബൈല്‍: പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് അറീന സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ 20 ടീമുകളാണ് മാറ്റുരക്കുന്നത്. മേളയുടെ കിക്കോഫ് സാമുഹ്യ പ്രവര്‍ത്തകനും അല്‍ മുസൈന്‍ കമ്പനി സി ഒ യുമായ ബജ്‌പേ സകരിയ നിര്‍വ്വഹിച്ചു. പ്രവാസികളുടെ ആരോഗ്യ ശാരീരിക മേന്മക്ക് കായിക വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് ബജ്‌പേ സകരിയ പറഞ്ഞു. ജുബൈല്‍ എഫ് സി പ്രസിഡന്റ് ഷജീര്‍

Damam, gulf, Jeddah, Riyad

നീതിബോധമുള്ളവര്‍ ഫലസ്തീന്‍ ജനതക്കൊപ്പം: സുഫ്‌യാന്‍ അബ്ദുസ്സലാം

റിയാദ്: മാനവിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെ ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രയേല്‍ അധിനിവേശം തുടരുകയാണ്. അതുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കാനെ നീതിബോധമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ കൊടും ക്രൂരതകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന ക്രൂരത അതി ഭീകരമാണ്. അതിന്റെ നേര്‍കാഴ്ചകളാണ് ഗസ്സയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്

Damam, gulf, Jeddah, Riyad

‘കുദു കേളി’ ഫുട്‌ബോള്‍ മത്സരം; ആദ്യ ജയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഹളര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് 2-1 ന് യൂത്ത് ഇന്ത്യ എഫ്‌സിയെ മുട്ടുകുത്തിച്ചു. കുട്ടികളും ടീമുകളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ച്പാസ്‌റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗ്ഗീസ്

business, Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയിത്സ്’ പ്രൊമോഷന്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ത്രീ ഡെയ്‌സ് ബിഗ് സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 29, 30, 31 തീയതികളില്‍ എക്‌സിറ്റ് 21, ബത്ഹ റോഡില്‍ ഹരാജിന് എതിര്‍വശത്തും ബത്ഹയിലുമാണ് ആകര്‍ഷകമായ പ്രൊമോഷന്‍. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് പ്രൊമോഷന്റെ പ്രത്യേകത. ബ്രാന്റണ്ട് ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. നെസ്‌കഫെ ത്രീ ഇന്‍ വണ്‍ കോഫിക്ക് 50 ശതമാനം വിലക്കിഴിവുണ്ട്. 83.95 വിലയുളള ആംഗര്‍ മില്‍ക്ക് പൗഡര്‍ 56.95ന്

Damam, gulf, Jeddah, Riyad

കനത്ത മഴ; പടിഞ്ഞാറന്‍ സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്‌ടോബര്‍ 29ന്‌ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഇവിടങ്ങളില്‍ ‘മദ്‌റസത്തി’ ആപ്പ് വഴി ക്ലാസ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്ക, ജിദ്ദ എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ

Damam, gulf, Jeddah, Riyad

സിബിഎസ്ഇ സൗദി ക്ലസ്റ്റര്‍ മീറ്റ്; നേട്ടം കൊയ്ത് യാര സ്‌കൂള്‍

ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അത്‌ലറ്റിക്‌സിലും എക്‌സിബിഷനിലുമാണ് നേട്ടം. സയന്‍സ് എക്‌സിബിഷന്‍ സീനിയര്‍ വിഭാഗത്തില്‍ സസ്റ്റയിനബിള്‍ വേസ്റ്റ് ഡിസ്‌പോസല്‍ പ്രോജക്റ്റ് അവതരിപ്പിച്ച നിസ ടി കെയും സിദ്ര തഹ്‌സീനും രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആന്റി സ്ലീപ് ഐ ബ്ലിങ്കര്‍ സെന്‍സര്‍ അവതരിപ്പിച്ച ലക്ഷ്മി കെ എസും നദാഷ സാജിദും മൂന്നാം സ്ഥാനവും നേടി.

Scroll to Top