ശൈലന്റെ ‘രാഷ്ട്രമീമാംസ’ ചര്‍ച്ച ചെയ്ത് ചില്ല
റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകള്‍ക്കപ്പുറം, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ശൈലന്റെ ‘രാഷ്ട്രമീമാംസ’ കവിതാസമാഹാരത്തിലെ കവിതകള്‍ അവതരിപ്പിച്ചു ചില്ല നവംബര്‍ വായന. വിപിന്‍ കുമാര്‍ ആസ്വാദനം അവതരിപ്പിച്ച് പരിപാടി ആരംഭിച്ചു. ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളില്‍ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാന്‍ കഴിയുന്നവയാണ് ശൈലന്റെ കവിതകള്‍. ഈ കാലഘട്ടത്തില്‍ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാര്‍ത്ഥ വേദനയും രാഷ്ട്രമീമാംസയുടെ അന്തസത്തയെ വിഭജിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും കവിതയില്‍ നിഴലിക്കുന്നു. ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പൊളിറ്റിക്കല്‍ […]














