‘ഹൃദയപൂര്‍വ്വം കേളി’ തിരുനെല്ലി ബഡ്‌സ് പാരഡൈസ് സെപഷ്യല്‍ സ്‌കൂളിലും
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനമായ ‘ഹൃദയപൂര്‍വ്വം കേളി’യുടെ (ഒരു ലക്ഷം പൊതിച്ചോര്‍ വിതരണ പദ്ധതി) ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സെപഷ്യല്‍ സ്‌ക്കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വസന്തകുമാരി അധ്യക്ഷയായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല, പൊതുപ്രവര്‍ത്തകരായ ബിജു കുഞ്ഞിമോന്‍, സക്കീര്‍, കേളി കലാസാംസ്‌കാരിക വേദി മുസഹ്മിയ ഏരിയ കമ്മിറ്റി അംഗം നൗഷാദ്, എന്നിവര്‍ സംസാരിച്ചു. […]














