സഫ മക്ക ‘അറബ് കഫെ’ ദേശീയ ദിനാഘോഷം
റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കല്‍ സെന്റര്‍ ‘അറബ് കഫെ’ എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അഭിവൃദ്ധിയും വിളിച്ചറിയിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കല വിരുന്നുകളുമാണ് അറബ് കഫെയില്‍ കാഴ്ച്ചക്കാര്‍ക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അല്‍ അമ്രി, മിസ്ഫര്‍ അല്‍ ഖഹ്താനി എന്നിവര്‍ നേതൃത്വം നക്കുന്ന ‘വതര്‍ നജദ്’ ബാന്‍ഡാണ് പരിപാടികള്‍ അവതരിപ്പിച്ചത്. സഫ മക്ക മെഡിക്കല്‍ സെന്ററിലെ വിദേശികളും സ്വദേശികളുമായ […]












