Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

യമന്‍ വെടി നിര്‍ത്തല്‍ രണ്ട് മാസം കൂടി തുടരും

റിയാദ്: യമനിലെ ഹൂതികളും ഔദ്യോഗിക യമന്‍ സര്‍ക്കാരും തമ്മിലുളള വെടി നിര്‍ത്തല്‍ കരാര്‍ രണ്ടു മാസത്തേക്ക് കൂടി തുടരാന്‍ ധാരണ. യമനിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഹാന്‍സ് ഗ്രൂന്‍ഡ്‌ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഇരു കക്ഷികളും നേരത്തെ അംഗീകരിച്ച വെടി നിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും രണ്ടു മാസത്തേക്കുകൂടി വെടി നിര്‍ത്തലിന് ധാരണയായത്. നേരത്തെയുളള വ്യവസ്ഥകള്‍ തന്നെയാണ് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുളളത്. ഇതുപ്രകാരം ഹൂതി നിയന്ത്രണത്തിലുളള പോര്‍ട്ടുകളില്‍ ഇന്ധനവുമായി […]

Damam, gulf, Jeddah, Riyad

ലുഹ മാര്‍ട്ടില്‍ ബിഗ് സെയില്‍

റിയാദ്: മലയാളികളുടെ സംഗമ കേന്ദ്രമായ ബത്ഹയുടെ ഹൃദയ ഭാഗത്ത് പാരഗണ്‍ റസ്‌റ്റോറന്റിന് സമീപം ആരംഭിച്ച ലുഹ മാര്‍ട്ടില്‍ ബിഗ് സെയില്‍ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. പലചരക്ക്, പഴം പച്ചക്കറികള്‍, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, സ്വീറ്റ്‌സ്, നട്‌സ്, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് സെയില്‍ പ്രമോഷനില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ലുഹ മാര്‍ട്ടിനോട് ചേര്‍ന്നുളള ഓഡിറ്റോറിയം, പാര്‍ട്ടി ഹാള്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 502072253 നമ്പരില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Damam, gulf, Jeddah, Riyad, todays events

അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ അവാര്‍ഡ് നേടിയവര്‍ക്ക് കിരീടാവകാശിയുടെ സ്വീകരണം

റിയാദ്: അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരണം നല്‍കി. സമൃദ്ധമായ ഭാവി ഉറപ്പുനല്‍കുന്ന നേട്ടമാണ് വിദ്യാര്‍ഥികള്‍ കൈവരിച്ചതെന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്ന അത്ഭുത നേട്ടമാണ് കൈവരിച്ചതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് മേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെന്നും കിരീടാവകാശി പറഞ്ഞു. അമേരിക്കയിലെ ജോര്‍ജിയ

Damam, gulf, Jeddah, Riyad

യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ റിയാദില്‍; മെയ് 26ന് സംഗീത വിരുന്ന്

റിയാദ്: യുവ യുനൈറ്റഡ് അതിഥിയായി യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ റിയാദിലെത്തി. മെയ് 26ന് റിയാദ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ ‘ഇമ്രാന്‍ ഖാന്‍ ഈദ് മെഗാഫെസ്റ്റ്’ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ ഭാഷകളില്‍ ചടുല താളം തീര്‍ക്കുന്ന ഇമ്രാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പ്രതിഭ തെളിയിച്ച ഗായകനാണ്. ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ യുവജന വിഭാഗമാണ് യുവ യുനൈറ്റഡ്. ഇമ്രാന്‍ ഖാന്‍ ആദ്യമായാണ് സൗദിയില്‍ മെഗാഷോയില്‍ പങ്കെടുക്കുന്നത്. പ്രതികൂല ജീവിത

Damam, gulf, Jeddah, Riyad

ധന്യ ഷൈന്‍ദേവിന് യാത്രയയപ്പ്

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവും ശുമേയ്‌സി ആശുപത്രി നഴ്‌സിംഗ് ട്രെയ്‌നറുമായ ധന്യ ഷൈന്‍ദേവിന് ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. ഗായികയും വിമന്‍സ്‌ഫോറം എജ്യൂകേഷന്‍ കോഡിനേറ്ററുമാണ്. സൗദിയില്‍ കൊവിഡ് കാലത്ത് റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന് മികച്ച ആതുരസേവം നല്‍കിയ ധന്യക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും പ്രശംസാ ഫലകം സമ്മാനിച്ചു. വിമന്‍സ്‌ഫോറം പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശിഹാബ് കൊട്ടുകാട്, മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി സലാം പെരുമ്പാവൂര്‍,

Damam, gulf, Jeddah, Riyad

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ അപേക്ഷിക്കണം

തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്ട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്‌പോര്ട്ട് സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. https://www.passportindia.gov.in/AppOnlineProject/online/pccOnlineApp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ‘Apply for police Clearance Certificate ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് view saved submitted application എന്നതില്‍

Damam, gulf, Jeddah, Riyad

കൊല്ലം ഓ ഐ സി സി ഇഫ്താര്‍ സംഗമം

റിയാദ്: ഇഫ്താര്‍ വിരുന്നൊരുക്കി ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി. സുലൈ അല്‍ ജസ്സീറാ ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം പ്രവാസി ഭാരത പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിഹാബ് മുനമ്പത്ത് റമദാന്‍ സന്ദേശം

Damam, gulf, Jeddah, Riyad

തറവാട് സര്‍ഗ നിശ: കെ എസ് ചിത്ര പങ്കെടുക്കും

റിയാദ്: ഗായിക കെ എസ് ചിത്ര റിയാദിലെത്തുന്നു. കുടുംബ കൂട്ടായ്മ ‘തറവാട്’ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ചിത്ര റിയാദ് സന്ദര്‍ശിക്കുന്നത്. സര്‍ഗ്ഗനിശ-2022 എന്ന പേരിലാണ് വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു രണ്ടു വര്‍ഷം നാട്ടില്‍ നിന്നു അകന്നു നിന്ന തറവാട് അംഗങ്ങള്‍ ഈ വര്‍ഷത്തെ പരിപാടികള്‍ അമ്മമാര്‍ക്ക് സമര്‍പ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മക്കായ്’ എന്ന പേരില്‍ വിവിധ പരിപാടികളാണ് നടത്തി വരുന്നത്. തറവാടിന്റ അമ്മയും മെന്റെറുമായ പദ്മഭൂഷണ്‍ കെ എസ് ചിത്രയാണ്

Damam, gulf, Jeddah, Riyad

ജേര്‍ണലിസം പഠിക്കാനും പരിശീലിക്കാനും അവസരം

റിയാദ്: ലൈവ് മീഡിയ അക്കാദമി ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയാ, സിറ്റിസണ്‍ ജേര്‍ണലിസം എന്നിവയില്‍ പഠനവും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ഹൈസ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പ്രവേശനം. മലയാളം മാധ്യമമായ കോഴ്‌സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. വ്‌ളോഗര്‍, യൂടൂബര്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ എന്നിവര്‍ക്ക് മികച്ച ഉളളടക്കം രൂപകത്പ്പന ചെയ്യാനും സര്‍ഗ ശേഷി പരിപോഷിപ്പിക്കാനും കോഴ്‌സ് സഹായിക്കും. അഭിരുചിയുളളവര്‍ 0501650570 നമ്പരില്‍ ബന്ധപ്പെടുക.

Damam, gulf, Jeddah, Riyad

കോട്ടയം ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: ഓ.ഐ.സി.സി. കോട്ടയം ജില്ല കമ്മിറ്റി ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ലുലു ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബഷീര്‍ കോട്ടയം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ നേതാക്കളായ റഷീദ് കൊളത്തറ, ഷിഹാബ് കൊട്ടുകാട്, എന്‍. ആര്‍. കെ. പ്രതിനിധി ക്‌ളീറ്റസ്, പിഎംഫ് പ്രതിനിധി റസല്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനികടവ്, ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന്, സുഗതന്‍ നൂറനാട്, സുരേഷ്

Damam, gulf, Jeddah, Riyad

വലപ്പാട് പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ബത്തഹ വാട്ടര്‍ തീം പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് നാസ്സര്‍ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഹാഷിക്ക് വലപ്പാട്, സുനില്‍ ആര്‍. ഐ കബീര്‍, താജുദ്ദീന്‍, ഷബീര്‍, ലുലു ഷിഹാബ്, സെലിം കരയാമുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജനകീയ ഇഫ്താര്‍

റിയാദ്: തുമാമ മരുഭൂമിക്കടുത്ത് ലേബര്‍ ക്യാമ്പില്‍ ജനകീയ ഇഫ്താര്‍ ഒരുക്കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത്, ഇന്ത്യനേഷ്യ, ഫിലിപ്പീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുത്തു. നേരത്തെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഈ പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റു വിതരണം ചെയ്തിരുന്നു. ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പ്രോഗ്രാം കോഡിനേറ്റര്‍ രാജു പാലക്കാട്. ജീവകാരുണ്യ കണ്‍വീനര്‍ അയ്യൂബ്

Damam, gulf, Jeddah, Riyad

ആഞ്ഞിലങ്ങാടി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അനികേസിലെ ഓപ്പണ്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ കൊണ്ടോട്ടി യാസര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. കെണ്ടോട്ടി മുഹമ്മദ് എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി നാസര്‍ പറഞ്ഞു. പുതിയ ഭാരവാഹികളായി കെ വി നാസര്‍ (പ്രസിഡന്റ്), സിദ്ദീഖ് പൂന്താനി, യാസര്‍ കാപ്പില്‍, ഷമീല്‍ പെരുണ്ട (വൈസ്. പ്രസിഡന്റ്), യാസര്‍ ബാബു (ജന: സെക്രട്ടറി), സക്കീര്‍ ഹുസൈന്‍ പെരുണ്ട, കെ ഉനൈസ്, ഇ

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റംസാന്‍ കിറ്റ് വിതരണം ചെയ്തു. റിയാദിലെ വിവിധ പ്രദേശങ്ങളിലുളള നിരവധിയാളുകള്‍ക്ക് കിറ്റ് ഭക്ഷ്യവസ്തുക്കള്‍ അടക്കിയ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, സെക്രട്ടറി സുബൈര്‍ കുപ്പം, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ ഹാസിഫ് കളത്തില്‍, വൈസ് പ്രസിഡണ്ട് റഷീദ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് കോഴിക്കോട്, ബിജു അരീക്കോട്, സലീം തിരുവനന്തപുരം, നൂറുദ്ദീന്‍ ശൈഖ്, സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top