ജിസിസി നഗരകാര്യ മന്ത്രിമാരുടെ യോഗം 9ന്
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നഗരകാര്യ മന്ത്രിമാരുടെ 25-ാമത് സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഈ മാസം 9ന് റിയാദിലാണ് സമ്മേളനമെന്ന് സൗദി മുനിസിഠല്‍, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ മികച്ച നഗര വികസനം ലക്ഷ്യമാക്കിയാണ് നഗരകാര്യ മന്ത്രിമാരുടെ സമ്മേളനം ചേരുന്നത്. പൗരന്മാര്‍, പ്രവാസികള്‍, രാജ്യം സന്ദര്‍ശിക്കുന്ന അതിഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കണം. ഇതിന് നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച […]














