Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഭൂകമ്പ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഡോഗ് സ്‌ക്വാഡ്

റിയാദ്: ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ജനകീയ ധനസമാഹരണം 25 കോടി റിയാല്‍ കവിഞ്ഞു. സാഹിം പ്ലാറ്റ്‌ഫോം വഴി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററാണ് ധന സമാഹരിക്കുന്നത്. ധന സമാഹരണം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 6.83 ലക്ഷം ആളുകള്‍ 24.8 കോടി റിയാല്‍ സംഭാവന നല്‍കി. ഇതില്‍ 10 ലക്ഷം റിയാല്‍ സംഭാവന നല്‍കിയ ആയരത്തിലധികം ആളുകള്‍ ഉള്‍പ്പെടുമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് […]

Damam, gulf, Jeddah, Riyad

ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ ‘റിഫ’ കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ (റിഫ) വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോ ചികിത്സാ രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ: ഹാഷിമിനെ ചടങ്ങില്‍ ആദരിച്ചു. കരീം പയ്യനാട്, ഹസന്‍ പുന്നയൂര്‍, നാസര്‍ മാവൂര്‍,ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 32 ഫുട്‌ബോള്‍ ടീമുകളുടെ കൂട്ടായ്മയായ

Damam, gulf, Jeddah, Riyad

‘ലീപ്’ മേളക്ക് പ്രൗഢ തുടക്കം; കൗതുകമായി സൗദി വനിതാ റോബോട്

റിയാദ്: രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗദിയിലെ ആദ്യ വനിതാ റോബോട്ടും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറബി സംസാരിക്കുന്ന റോബോര്‍ട്ട് പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത. റിയാദ് ഫ്രണ്ട് എക്‌സ്‌പോ സെന്ററില്‍ ലീപ് ടെക്‌നോളജി കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തയനും വേദി

Damam, gulf, Jeddah, Riyad

പൊതു സ്ഥാപനങ്ങള്‍ക്ക് പേര്; കരട് നിയമം പ്രസിദ്ധീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുസംബന്ധിച്ച കരടു നിയമം തയ്യാറാക്കിയതായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. സൗദി ഭരാധികാരികള്‍, രാജാക്കന്‍മാര്‍, കിരീടാവകാശികള്‍, സൗഹൃദ രാഷ്ട്രത്തലവന്‍മാര്‍ എന്നിവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് ഉന്നത അധികാരികളുടെ അനുമതി ആവശ്യമാണ്. അക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ തുടങ്ങി മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അതിനോട് സാമ്യമുളള നാമങ്ങളോ

Damam, gulf, Jeddah, Riyad

ഇ അഹമ്മദിന്റെ നയതന്ത്രം ഇന്ത്യയുടെ യശസ്സുയര്‍ത്തി: ഷാഫി ചാലിയം

റിയാദ്: രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അംഗീകരിക്കപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് കഴിഞ്ഞു. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം നടന്നപ്പോള്‍ അവിടെയെല്ലാം സ്വന്തം ജീവന്‍ അവഗണിച്ച് ഓടിയെത്തി

Damam, gulf, Jeddah, Riyad

സൗദി-ഒമാന്‍ സംയുക്ത വ്യവസായ പ്രദര്‍ശനം റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി-ഒമാന്‍ സംയുകത വ്യാപാര പ്രദര്‍ശന നഗരിയില്‍ സന്ദര്‍ക പ്രവാഹം. റിയാദ് എക്‌സിറ്റ് 9 ലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്ക് വെക്കുന്നതിനും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് മേള. ‘പങ്കാളിത്തവും സംയോജനവും’ എന്ന പ്രമേയത്തില്‍ സൗദി, ഒമാന്‍ വാണിജ്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ചതുര്‍ദിന മേള ഫെബ്രുവരി 4ന് സമാപിക്കും. സാംസ്‌കാരിക വിനിമയം, സൗഹൃദം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവയെല്ലാം മേളയില്‍ സജീവമാണ്. ഒമാന്‍ ഹല്‍വ, സൗദി

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഹോം ടൂഷന്‍ ടീച്ചര്‍ എന്നിവര്‍ക്കെല്ലം ഇന്‍ഷുറന്‍സ് ബാധകമാണ്. രാജ്യത്തെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇതാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്. സൗദി സെന്‍ട്രല്‍ ബാങ്കായ സാമയും നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹിക തൊഴിലാളിയുടെ മരണം, ജോലി ചെയ്യാന്‍

Damam, gulf, Jeddah, Riyad

ചെമ്മാട് കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ചെമ്മാട് പ്രവാസി കൂട്ടായ്മ റിയാദില്‍ 74-ാമത് ദേശീയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷംസു വലിയ പീടിയേക്കല്‍, അബു ഹാജി മക്കാനിയത്ത്, സിപി മുഹമ്മദാലി, യൂസുഫ് ചോനാരി, അത്തീക് എംടി, സിപി അഷ്‌റഫ്, പ്രാഗ്രാം കോഡിനേറ്റര്‍ സമദ് പളളിക്കല്‍, മുജീബ് കെപി, സലാം എം, ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളുംമുനീര്‍ മക്കാനിയത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. മുസമ്മില്‍, സഫീര്‍, ഹാസിഫ്, ശെബീര്‍ അലി, മിക്താദ്, സലാം, നസീര്‍, ഷംസുദ്ദീന്‍

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ്പില്‍ ചാറ്റ് സേവനം

റിയാദ്: കൊവിഡ് പ്രതിരോധത്തിന് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ ആപ്പില്‍ തത്സമയ ചാറ്റ് സേവനം ആരംഭിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സേവനമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരി രൂക്ഷമായ 2020ല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് തവക്കല്‍നാ മൊബൈല്‍ ആപ് സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതേിററ്റി വികസിപ്പിച്ചത്. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന വിവരം വിശകലനം ചെയ്താണ് തവക്കല്‍നാ സേവനം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരുമായുളള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള

Damam, gulf, Jeddah, Riyad

ആശ്രിത വിസ: റീ എന്‍ട്രി കാലാവധി കഴിഞ്ഞവര്‍ക്ക് സൗദിയില്‍ വിലക്കില്ല

റിയാദ്: ആശ്രിത വിസയിലുളള വിദേശികള്‍ റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം കാലാവധി കഴിഞ്ഞും മടങ്ങി എത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമല്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ് രക്ഷകര്‍ത്താവിന്റെ രേഖയില്‍ നിന്ന് ആശ്രിത വിസയിലുളളവരെ നീക്കം ചെയ്യണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ റീ എന്‍ട്രി വാസാ കാലാവധി കഴിഞ്ഞ് മടിങ്ങിയെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവേശന വിലക്കുണ്ട്. എന്നാത് ഇത് ആശ്രിത വിസയിലുളളവര്‍ക്ക് ബാധകമല്ല. ആശ്രിത വിസയില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ഭീതിയില്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 3,701 പരിശോധനകളില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് 5873 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്തതാണ് രാജ്യത്ത് കൊവിഡ് ഭീതി ഒഴിവാക്കിയത്. ചൈനയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ്

Damam, gulf, Jeddah, Riyad

ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റിലായവരുടെ വിവരങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്. ജനുവരി 5 മുതല്‍ 11 വരെ നടന്ന റെയ്ഡിലാണ് 16,000 നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 8732 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. തൊഴില്‍ നിയമം ലംഘിച്ച 2,822 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 4,180 പേരും അറസ്റ്റിലായതായി

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ദവാദ്മി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫര്‍ തുടരും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ സിറ്റി ഫ്‌ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി, ഫഹദ് ഹമാദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിറ്റി ഫ്‌ളവര്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍, ദവാദമിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും

Damam, gulf, Jeddah, Riyad

കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ നാല്പത്തിയഞ്ചാമത് അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക പഠനം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ആറ് പ്രഗത്ഭരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ ചെയര്‍മാനും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് റിയാദിലെ അമീര്‍ സുല്‍ത്താന്‍ ഹാളില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. അറബി ഭാഷ, ഇസ്‌ലാമിക പഠനം എന്നിവയില്‍ മികച്ച സംഭാവന നല്‍കിയതിന് കൊറിയ ഹാന്‍ഹുക്ക് സര്‍വകലാശാലയിലെ ജോയ് യാങ്ങിനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍

Scroll to Top