Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഇംഗ്‌ളീഷില്‍ നോവലെഴുതി; സൗദി പെണ്‍കുട്ടി ഗിന്നസില്‍

റിയാദ്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോര്‍ഡ് സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി നേടി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗഌഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയത്. 14 വയസ്സുള്ള റിതാജ് അല്‍ഹസ്മി നോവല്‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. 2019ല്‍ ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വര്‍ഷം പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും കഴിഞ്ഞ വര്‍ഷം ബിയോണ്ട് […]

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്; കേക് ഡിസൈന്‍ മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറിന്റെ സൗദിയിലെ സ്‌റ്റോറുകളില്‍ 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ബേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുളള കേക് ഡിസൈന്‍ മത്സരം മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. റിയാദ്, ബുറൈദ, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളിലാണ് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചത്. ജൂലൈ 19 വരെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഓഫര്‍ ബാധകമാണ്. പലചരക്ക്, പ്രൊസസഡ് ഫുഡ്, പഴം, പച്ചക്കറി, മത്സ്യം, മാസം, റെഡിമെയ്ഡ്,

Damam, gulf, Jeddah, Riyad

റിയാദില്‍ ഈദ് നമസ്‌കാരം പുലര്‍ച്ചെ 5.31ന്

റിയാദ്: ബലിപ്പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ 9 സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും. മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷം ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാജ്യത്തെ മസ്ജിദുകളിലും തെരഞ്ഞെടുത്ത മൈതാനങ്ങളലും ഈദ് നമസ്‌കാരം അരങ്ങേറും. ഓരോ പ്രവിശ്യയിലും സൂര്യോദയത്തിന് ശേഷം 15 മിനിട്ട് കഴിഞ്ഞാണ് ഈദ് നമസ്‌കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ പുലര്‍ച്ചെ 5.31ന് ഈദ് നമസ്‌കാരം

Damam, gulf, Jeddah, Riyad

കേളി അസീസിയ ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ആറാമത് അസീസിയ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അസീസിയ മനാഹ് യൂണിറ്റ് പരിധിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ്, സുഭാഷ്

Damam, gulf, Jeddah, Riyad

ഷാജി അരിപ്രക്ക് യുഎഇ ഗോള്‍ഡന്‍ വിസ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ ആതുര സേവന രംഗത്ത് പ്രവാസി സമൂഹത്തിന് തണലായിമാറിയ മലയാളി വ്യവസായി മുഹമ്മദ് ഷാജി അരിപ്രക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നിക്ഷേപകരുടെ കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് മാനേജര്‍ ഖാലിദ് സെയ്ദ് അല്‍ അലിയില്‍ വിസ സമ്മാനിച്ചു. യുഎഇയില്‍ മെഡിക്കല്‍ ക്ലിനിക്കുകളും ഫാര്‍മസികളും സ്ഥാപിച്ച് രാജ്യത്ത് നിക്ഷേപം നടത്തിയതിനുളള അംഗീകാരം കൂടിയാണിത്. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊപ്പം കൂടുതല്‍ മലയാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും യുഎഇയുടെ

Damam, gulf, Jeddah, Riyad

കോട്ടയം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ സുവര്‍ണ്ണ, മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃത്വേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃതത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന; ബാങ്ക് ശാഖകള്‍ പൂട്ടുന്നു

റിയാദ്: സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 3.8 ശതമാനം ബാങ്ക് ശാഖകള്‍ അടച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ വര്‍ധിച്ചതാണ് ബാങ്ക് ശാഖകള്‍ പൂട്ടാന്‍ കാരണം. വിവിധ ബാങ്കുകളുടെ 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിവിധ ബാങ്കുകളുടെ 2008 ശാഖകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ബാങ്ക് ശാഖകള്‍ 1932 എണ്ണമായി കുറഞ്ഞു. 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചത്.

Damam, gulf, Jeddah, Riyad

ചിക്കന്‍, മുട്ട, പഞ്ചസാര ഉള്‍പ്പെടെ വില കുറക്കും

റിയാദ്: സൗദി പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില 20 ശതമാനം വരെ കുറക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. ഇതിനുളള സമഗ്ര പദ്ധതി ആരംഭിച്ചതായും അസോസിയേഷന്‍ വ്യക്തമാക്കി. ദൈനദിന ആവശ്യങ്ങള്‍ക്കു പയോഗിക്കുന്ന അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയാണ് കുറക്കാന്‍ ശ്രമം യരംഭിച്ചത്. കോഴിയിറച്ചി, മുട്ട, പഞ്ചസാര, പാചക എണ്ണ എന്നിവ ഉള്‍പ്പെടെ 20 ഭക്ഷ്യവസ്തുക്കളുടെ വില കുറക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്പനികള്‍ നടത്തുന്ന മുന്നൂറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ്

Damam, gulf, Jeddah, Riyad

ബഹിരാകാശ ഗവേഷണം: സൗദി-ഇറ്റലി സഹകരണം

റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദിയും ഇറ്റലിയും ധാരണാ പത്രം ഒപ്പുവെച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചത്. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി പ്രസിഡന്റ് ജോര്‍ജിയോ സക്കോക്കിയും സൗദി സ്‌പേസ് കമ്മീഷന്‍ സിഇഒ മുഹമ്മദ് അല്‍ തമീമിയുമാണ് സഹകരണ കരാര്‍ ഒപ്പുവച്ചത്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിജി ഡി മായോ, സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്. ഭൂമിയുടെ നിരീക്ഷണം, ബഹിരാകാശ സാങ്കേതികവിദ്യ, ആശയവിനിമയം,

Damam, gulf, Jeddah, Riyad

പ്രവാചക വിമര്‍ശം അതിര് കടക്കരുത്: തനിമ

റിയാദ്: പ്രവാചകനെ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വിമര്‍ശിച്ചവരുണ്ടെങ്കിലും അധിക്ഷേപം വേര്‍തിരിച്ചു കാണണമെന്ന് തനിമ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാചകനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് കാലം മറുപടി നല്‍കിയിട്ടുണ്ട്. ഇത് കേവലം നാക്ക് പിഴയല്ല. വംശീയതയുടെയും ഇസ്ലാമോഫോബിക്കിന്റെയും ഭാഗമാണ്. വിഷയം അവതരിപ്പിച്ച തനിമ നിര്‍വ്വാഹക സമിതിയംഗം റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. അഡ്വ. ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), സുബൈര്‍ ഹുദവി (സമസ്ത ഇസ്ലാമിക് സെന്റര്‍), അബ്ദുല്ല

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ പിനോയ് ഫെസ്റ്റ്

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പിനോയ് ഫെസ്റ്റ് ഫിലിപ്പീന്‍സ് അംബാസഡര്‍ അദ്‌നാന്‍ വില്ലലുന അലന്‍ന്റോ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. റീട്ടെയില്‍ തൊഴില്‍ മേഖലയില്‍ ഫിലിപ്പിനോ പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പെന്ന് അംബാസഡര്‍ പറഞ്ഞു. ഫിലിപ്പീന്‍സ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് പിനോയ് ഫെസ്റ്റ്്. മാമ സീറ്റാ ഉള്‍പ്പെടെ മികച്ച ബ്രാന്റുകള്‍, വിവിധ ഫുഡ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ വിവിധ ശ്രേണിയില്‍ വിപുലമായ

Damam, gulf, Jeddah, Riyad

എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയര്‍സ് ഫോറം (കെ ഇ എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു. പ്രഥമ ജനറല്‍ ബോഡി യോഗം നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍ഞ്ചി. മുഹമ്മദ് ഷാഹിദ് കൂട്ടായ്മയുടെ ലക്ഷ്യം വിശദീകരിച്ചു. എന്‍ഞ്ചി. ഷിജു പോള്‍ ലോഗോ പ്രകാശനം ചെയ്തു. ‘സൗദി വിഷന്‍ 2030’ പദ്ധതികളും എഞ്ചിനീയേഴ്‌സിന്റെ തൊഴില്‍ സാധ്യാകളും എന്‍ഞ്ചി. അബ്ദുല്‍ നിസാര്‍ വിഷയം അവതരിപ്പിച്ചു. മുഹമ്മദ്ദ് നജാഫിന്റെ നിയന്ത്രണത്തില്‍ 25 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ ജനറല്‍ ബോഡി

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ സ്‌കൂളിന് പുതിയ സാരഥി; മീരയുടെ മികവിന് മലയാളിത്തിളക്കം

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മലയാളിയായ മീര റഹ്മാന്‍ ചുമതലയേറ്റു. ആദ്യമായാണ് വനിത ഈ പദവിയില്‍ എത്തുന്നത്. 1989 ലാണ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്. സെക്കന്ററി, സീനിയര്‍ സെക്കന്റി അധ്യാപിക, 9-12 ക്ലാസ് സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ് (മിഡില്‍ സെക്ഷന്‍), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, വൈസ് പ്രിന്‍സിപ്പല്‍, സി ബി എസി സെന്‍ട്രല്‍ ബോര്‍ഡ് സൂപ്പര്‍ന്റന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ചു. 2018 ല്‍ വെസ്റ്റ് വിര്‍ജിനിയ യു എസ് എ യില്‍ നടന്ന വേള്‍ഡ് സ്‌കൗട്ട്

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്വദേശിവത്ക്കരണം ഫലം കാണുന്നു

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലംകാണുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അഞ്ച് ലക്ഷം സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളില്‍ സ്വദേശിവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയതോടെ 5,23,800 സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 2.18 ലക്ഷം പൗരന്‍മാരാണ് പുതുതായി തൊഴില്‍ കണ്ടെത്തിയത്. 3.05 ലക്ഷം പൗരന്‍മാര്‍ തൊഴില്‍ വിപണിയില്‍ തിരിച്ചെത്തി. സ്വദേശിവത്ക്കരണ പദ്ധതിയാണ് ഇത്രയും

Scroll to Top