‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ ക്യാംപയിന് റിയാദില്‍ തുടക്കം
റിയാദ്: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നു ലഭിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. ദൗത്യ നിര്‍വഹണത്തില്‍ പാര്‍ട്ടിയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. […]













