ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം
റിയാദ്: സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. മാംസം ചേരുവയുളള ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുന്നത്. സര്‍ട്ടിഫിക്കേറ്റ് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറായി വരുകയാണ്. ജൂലൈ 1 മുതല്‍ നിയമം ബാധകമാക്കുമെന്ന് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ മാംസത്തില്‍ നിന്ന് വേര്‍തിരിച്ച കൊഴിപ്പ് ഉള്‍പ്പെടെയുളളവ ചേര്‍ക്കുന്നുണ്ട്. ഇത്തരം ഉത്പ്പന്നങ്ങള്‍ക്കെല്ലാം ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കും.










