‘മാസ്‌ക്’ പ്രകാശനം ചെയ്തു
റിയാദ്: പ്രവാസികളൂടെ കഥ പറയുന്ന ‘മാസ്‌ക്’ ഷോര്ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വഹിച്ചു. പ്രവാസികളുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാന്‍ അണിയുന്ന ചിരിയുടെ മുഖം മൂടിയാണ് മാസ്‌ക് പങ്കുവെക്കുന്നത്. എന്നാല്‍ നന്മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞു പോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. മലസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, […]














