Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. 82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ആനുകൂല്യം. പട്ടികയില്‍ സൗദി അറേബ്യയും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു ഇന്ത്യയിലേക്കു വരുന്നവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതായി […]

Damam, gulf, Jeddah, Riyad

യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം

റിയാദ്: സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ആരോഗ്യ സുരക്ഷ സംബന്ധിച്ച് യാത്രക്കാരെ ബോധവത്ക്കരിക്കണമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റാറ്റസ് ലഭിക്കില്ല. ഇത്തരക്കാര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 18 വയസില്‍ കൂടുതല്‍ പ്രായമുള്ള യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പുവരുത്തണം. വാക്‌സിന്‍ സ്വീകരിക്കാന്‍ ഇളവുളളവര്‍ക്ക് ഇതു ബാധകമല്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ 14,500 പേര്‍ക്ക് പരാജയം; ഇവരുടെ ഇഖാമ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷയില്‍ 14480 വിദേശികള്‍ പരാജയപ്പെട്ടതായി മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യമന്ത്രാലയം. ഏഴ് മാസത്തിനിടെ നടത്തിയ പരീക്ഷയിലാണ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ പ്രാവീണ്യം ഇല്ലാത്തവരാണെന്ന് കണ്ടെത്തിയത്. പരീക്ഷയില്‍ പരാജയപ്പെടുന്നവരുടെ വര്‍ക് പെര്‍മിറ്റും താമസാനുമതി രേഖയായ ഇഖാമയും പുതുക്കി നല്‍കില്ല. ഇതോടെ ഇവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും. 83,337 വിദേശികളാണ് ഇതുവരെ പരീക്ഷ എഴുതിയത്. ഇതില്‍ 90.56 ശതമാനം വിജയിച്ചു. 23 വിഭാഗങ്ങളില്‍ ആയിരത്തിലധികം തസ്തികകളില്‍ ജോലി ചെയ്യുന്നതിന്

Damam, gulf, Jeddah, Riyad

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: പ്രതിഷേധിച്ച് പ്രവാസ ലോകം

റിയാദ്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. റിയാദ്, ജിദ്ദ, ദമ്മാം മീഡിയാ ഫോം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം ജനാതിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതികരിച്ചു. ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്‌റ്റേറ്റാണ് മാധ്യമങ്ങള്‍. അധികാരികള്‍ അവരുടെ കടമ നിര്‍വഹിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അരികുവല്‍കരിക്കപെട്ടവരുടെ ശബ്ദം ഉച്ചത്തില്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള മാധ്യമ ധര്‍മ്മം തടയുന്ന രീതി ഭീരുത്വമാണ്. അപക്ക്വവും നീതിക്ക്

Damam, gulf, Jeddah, Riyad

ഉനൈസയില്‍ മലയാളി മരിച്ചു

ബുറൈദ: ഉനൈസ ശിഫയില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു.ഉളളിയത്തടുക്കം ആര്‍ ഡി നഗര്‍ മധൂര്‍ കൂടല്‍ മണ്ണിപ്പടി സഹിജ്ഹ മഗരക്കറ്റ (50) ആണ് മരിച്ചത്. ബക്കാല ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ സന്ദേശം

റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വിറ്റര്‍ ഹാന്റിലിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. സൗദിയിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. എംബസി സപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ ഹാന്റില്‍ വഴിയാണ് സൗദിയിലുളള ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഐന്‍ഡി അണ്ടര്‍ സ്‌ക്വയര്‍ എംബസി ഡോട് എംഇഎ ഡോട് ജിഒവി അറ്റ് പ്രോറ്റോണ്‍മെയില്‍ ഡോട് കോം എന്ന ഇ മെയില്‍ വിലാസവും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട്, ഇ മെയില്‍ ഐഡി

Damam, gulf, Jeddah, Riyad

വാറ്റ് നിയമ ലംഘനം: ബോധവത്ക്കരണം നടത്തുമെന്ന് അതോറിറ്റി

റിയാദ്: സൗദിയില്‍ മൂല്യ വര്‍ധിത നികുതി ലംഘനം നടത്തുന്നവരെ ബോധവത്ക്കരിക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് പിഴ ചുമത്തില്ല. നിയമ ലംഘനങ്ങള്‍ക്കുളള പിഴ സംഖ്യ പുനര്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തില്ല. പിഴ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ മൂന്നു മാസത്തിനകം നിയമ ലംഘനം ആവര്‍ത്തിച്ചാല്‍

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്-കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്‌ളിക് ദിനത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വെബിനാര്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തേയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രത്തെ സ്‌നേഹിക്കുന്ന, എല്ലാ പൗരന്‍മാരും പ്രതിജ്ഞാബദ്ധരാണ്. അതിനായി പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ, മതേതരത്വ, മാനവിക മൂല്യങ്ങളെ, ഫാസിസ്റ്റ് അധിനിവേശ ശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ ഭരണഘടന സംരക്ഷിക്കല്‍ ഓരോ

Damam, gulf, Jeddah, Riyad

സ്ത്രീകൂട്ടായ്മ നാലാം വാര്‍ഷികം ‘ക്ഷമോത്സവം’ അരങ്ങേറി

റിയാദ്: റിയാദിലെ വനിതാ ജീവകാരുണ്ണ്യ കൂട്ടായ്മ ക്ഷമ നാലാം വാര്‍ഷികം ‘ക്ഷമോത്സവം 2022’ ആഘോഷിച്ചു. എന്ന പേരില്‍ റിയാദ് എക്‌സിറ്റ്18ലെ മര്‍വ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡണ്ട് തസ്‌നീം റിയാസ് അധ്യക്ഷത വഹിച്ചു. റിയാദിലെ കലാ സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തം കാഴ്ച്ച വെച്ച 19 പേരെ ചടങ്ങില്‍ ആദരിച്ചു. കമര്‍ബാനു സലാം, മൈമൂന അബ്ബാസ്. അമിന സെറിന്‍. തസ്‌നിം റിയാസ്. അമ്മു.

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 75 ലക്ഷത്തിലധികം പേര്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4375 പേര്‍ കൊവിഡ് മുക്തി നേടി. 3669 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാണ്. മൂന്നു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 940 പേരുടെ നില തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൗദിയില്‍ ഇതുവരെ 75 ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. പതിനെട്ടു വയസ് കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായമുളള

Damam, gulf, Jeddah, Riyad

ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

റിയാദ്: സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. മാംസം ചേരുവയുളള ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുന്നത്. സര്‍ട്ടിഫിക്കേറ്റ് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറായി വരുകയാണ്. ജൂലൈ 1 മുതല്‍ നിയമം ബാധകമാക്കുമെന്ന് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ മാംസത്തില്‍ നിന്ന് വേര്‍തിരിച്ച കൊഴിപ്പ് ഉള്‍പ്പെടെയുളളവ ചേര്‍ക്കുന്നുണ്ട്. ഇത്തരം ഉത്പ്പന്നങ്ങള്‍ക്കെല്ലാം ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കും.

Damam, gulf, Jeddah, Riyad

ഡോ. മനാഹില്‍ സാബെതിന് സൗദി പൗരത്വം

റിയാദ്: ധനകാര്യ വിദഗ്ദ ഡോ. മനാഹില്‍ സാബെതിന് സൗദി പൗരത്വം. ഫിനിന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ലോകത്തെ പ്രായംകുറഞ്ഞ വനിതയാണ്. 25-ാം വയസിലാണ് മനാഹില്‍ സാബെത് ഡോക്ടറേറ്റ് നേടിയത്. സൗദി പൗരത്വം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും ഭരണാധികാരികളോട് നന്ദിയുണ്ടെന്നും മനാഹില്‍ പറഞ്ഞു. യമനിലെ ഏദനിലാണ് മനാഹില്‍ സാബെത്ത് ജനിച്ചത്.

Damam, gulf, Jeddah, Riyad

‘ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി’ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യയുടെ 73മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റി കുട്ടികള്‍ക്കായിസ സംഘടിപ്പിച്ച പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി’ എന്ന വിഷയത്തിലായിരുന്നു മത്സരം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സോഷ്യല്‍ ഫോറം നടത്തിയ പൊതുപരിപാടിയിലാണ് വിജിയികളെ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഫാത്തിമ ഫര്‍ഹ നാലകത്ത്, മണ്ണാര്‍ക്കാട് പാലക്കാട് ജില്ല, രണ്ടാം സമ്മാനം ഷന ഫാത്തിമ പാണായി മലപ്പുറം ജില്ല, മൂന്നാം സമ്മാനം അഹ്മദ് ഫായിസ്, മണ്ണാര്‍ക്കാട് പാലക്കാട് ജില്ല.

Damam, gulf, Jeddah, Riyad

സൗദിയില്‍ ശൈത്യം തുടരും; ജാഗ്രത വേണം

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ജനുവരി 29 വരെ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപനില കുറയും. മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, ഹാഇല്‍, മദീന, എന്നിവിടങ്ങളില്‍ താപനില കുറയും. മൈനസ് രണ്ട് ഡിഗ്രി വരെ ശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജനുവരി 30 വരെ ശൈത്യവും ശീതകാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍

Scroll to Top