Sauditimesonline

mlp kmcc
ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
Damam, gulf, Jeddah, Riyad

‘മരുഭൂമിയില്‍ മഴ പെയ്യുന്നു’ പ്രകാശനം ചെയ്തു

റിയാദ്: കായംകുളം സ്വദേശിയും റിയാദില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ മരുഭൂമിയില്‍ മഴ പെയ്യുന്നു എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം റിയാദില്‍ നടന്നു. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍കൃപയുടെ നേതൃത്വത്തില്‍ സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. ജോസഫ് അതിരുങ്കല്‍ പുസ്തകം പ്രകാശനം ചെയ്തു. നസ്‌റുദ്ദീന്‍ വിജെ ഏറ്റുവാങ്ങി. സബീന എം. സാലി പുസ്തകം പരിചയപ്പെടുത്തി. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണവും […]

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി എയര്‍ ബബിള്‍: ജനുവരി 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ഡിസംബര്‍ 8ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ബബിള്‍ നിലവില്‍ വരുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതായി വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ് പന്ത് അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെയും സൗദിയിലെയും എയര്‍ലൈന്‍ കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന

Damam, gulf, Jeddah, Riyad

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ പുതുതായി 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. 99 പേര്‍ രോഗമുക്തി നേടി. വിവിധ പ്രവിശ്യകളിലായി 31 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 100ന് മുകളിലാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 5,50,988 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, അഞ്ച് വയസ് മുതലുളള കുട്ടികള്‍ക്കും വാക്‌സിന്‍ കൊടുക്കും. ബൂസ്റ്റര്‍

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് അപ്പോയ്ന്റ്‌മെന്റ് എല്ലാവര്‍ക്കും

റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതിന് ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്ക് മാത്രമാണ് നേരത്തെ സിഹത്തി ആപ് വഴി ബുക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ലോക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ ശേഷി ഉറപ്പു വരുത്തുന്നതിന് അപ്പോയ്ന്റ് നേടുന്ന മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇമ്യൂണ്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ എയര്‍പോര്‍ട്ട് ടാക്‌സി നിരക്ക് പരിഷ്‌കരിച്ചു

റിയാദ്: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളില്‍ പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍ക്ക് ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 12 എയര്‍പോര്‍ട്ടുകളിലാണ് പുതിയ നിരക്ക് ബാധകണ.അല്‍ ഖസിം, ഹായില്‍, തബൂക്ക് വിമാനത്താവളങ്ങളിലെ ടാക്‌സി കാറുകള്‍ക്ക് മിനിമം നിരക്ക് 15 റിയാലാണ്. റിയാദ്, അല്‍ ജൗഫ്, അറാര്‍ എന്നിവിടങ്ങളില്‍ 10 റിയാലും വാദി ദവാസിര്‍, തുറൈഫ്, ദവാദ്മി, അല്‍ ഖുറയ്യാത്ത്, റഹ്ഫ, അല്‍ ഹസ, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവിടങ്ങളില്‍ 5 റിയാലുമാണ് മിനിമം നിരക്ക്. പൊതുഗതാഗത അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍

Damam, gulf, Jeddah, Riyad

ക്വാറന്റൈന്‍ പാക്കേജ്: ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ എത്തി തുടങ്ങി

റിയാദ്: ക്വാറന്റൈന്‍ പാക്കേജില്‍ ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ സൗദി അറേബ്യയില്‍ എത്തി തുടങ്ങി. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും 5 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 3 ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിമാനക്കമ്പനികള്‍ ക്വാറന്റൈന്‍ പാക്കേജ് അനുവദിക്കുന്നില്ല. രണ്ട് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുന്നില്ല. 12 വയസ്സുവരെ അഞ്ച് ദിവസം ക്വാറന്റൈന്‍ നിരക്ക് 1500 റിയാലാണ്. അറ്റുളളവര്‍ക്കും 2000

Damam, gulf, Jeddah, Riyad

സൗദിയില്‍ വാക്‌സിനെടുത്തത് 2.23 കോടി ജനങ്ങള്‍

റിയാദ്: ഒമൈക്രോണ്‍ വൈറസ് പ്രത്യക്ഷപ്പെട്ടെങ്കിലും സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് നീങ്ങില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് രണ്ട് കോടി 23 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വൈറസിനെ നേരിടാന്‍ പ്രാപ്തരാണ്. മികച്ച പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നപെടിയിലേക്ക് നീങ്ങില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ എത്രയും വേഗം അതിന് സന്നദ്ധമാകണം. ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, പൊതുയിടങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒമൈക്രോണ്‍

Damam, gulf, Jeddah, Riyad

വിമാനത്താവളങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കും: സിവില്‍ ഏവിയേഷന്‍ അതോറിറ്റി

റിയാദ്: സൗദി വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സൗരോര്‍ജ്ജം ഉത്പ്പാദിപ്പിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കാര്‍ബണ്‍ പുറംതളളുന്നത് ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഏതൊക്കെ വിമാനത്താവളങ്ങളിലാണ് സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുക എന്നത് സംബന്ധിച്ച വിവരം സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. റണ്‍വേയിലെ വൈദ്യുത വിളക്കുകള്‍, സിഗ്‌നല്‍, ഓപ്പറേഷന്‍ തുടങ്ങി വിമാനത്താവളങ്ങളിലെ മുഴുവന്‍ മേഖലകളിലും സൗരോര്‍ജ്ജം ഉപയോഗിക്കാനാണ് പദ്ധതി. പുനരുപയോഗ ഊര്‍ജ്ജം പ്രയോജനപ്പെടുത്തി വിവധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ

Damam, gulf, Jeddah, Riyad

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ും മ്യൂസിക്കല്‍ നൈറ്റും

ജിദ്ദ: പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മ ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും സംഘടിപ്പിക്കുന്നു. നവംബര്‍ 22 തിങ്കള്‍ വൈകുന്നേരം 4 മുതല്‍ ജിദ്ദയിലെ വാദി മുറയ്യാദുറ വില്ലയിലാണ് പരിപാടി. 5ന് ഫുട്‌ബോള്‍ മത്സരം ആരംഭിക്കും. തുടര്‍ന്ന് ഗാനമേളയും അരങ്ങേറും. പ്രസിഡണ്ട് ഹാരിസ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ പുളിക്കല്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവമ്പുറം, ഷമീര്‍ ഹെയര്‍ക്ലബ്, ട്രഷറര്‍ റിയാസ് ചാലിയം, കോ ട്രഷറര്‍ സാദത്ത് കരുവാരകുണ്ട്, ഉപദേശക സമിതി

Damam, gulf, Jeddah, Riyad

കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് വധശിക്ഷ

റിയാദ്: സൗദിയിലെ ജുബൈലില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. കോഴിക്കോട് മുക്കിലങ്ങാടി ഷമീര്‍ അഞ്ച് വര്‍ഷം മുമ്പ് മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനിക്കപ്പുറത്ത് നിസാം സാദിഖ്, കുറ്റിയാടി ആശാരിത്തൊടിക അജമല്‍ എന്നിവര്‍ക്ക് പുറമെ നാല് സ്വദേശികളും പ്രതികളാണ്. ഹവാല പണം ഏജന്റായിരുന്നു ഷമീര്‍. പണം കവര്‍ച്ച ചെയ്യാന്‍ ഷമീറിനെ തട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസം പീഡിപ്പിച്ചെങ്കിലും പണം കെണ്ടെത്താന്‍

Damam, gulf, Jeddah, Riyad

മദ്യം അനുവദിക്കില്ല: ടൂറിസം മന്ത്രി

റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹമദ് അല്‍ ഖതീബ്. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യസത്ക്കാരത്തിന് അനുമതി നല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം അഞ്ച് കോടി വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ പാക്കേജുകളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Damam, gulf, Jeddah

റിയാദ് സീസണ്‍ രണ്ടാം എഡിഷന് പ്രൗഢ തുടക്കം

റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ റിയാദ് സീസണ്‍ രണ്ടാം എഡിഷന് പ്രൗഢമായ തുടക്കം. 1500 കലാകാരന്‍മാര്‍ അണിനിരക്കുന്ന പ്രകടനത്തോടെയാണ് വിനോദ പരിപാടി ആരംഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചയാണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറിയത്. കലയും സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കി കലാകാരന്‍മാര്‍ നഗരത്തെ പ്രകമ്പനം കൊളളിച്ച പ്രകടനത്തോടെയായിരുന്നു ഉദ്ഘാടന പരിപാടി. അമേരിക്കന്‍ റാപ് പ്രതിഭ പിറ്റ് ബുളളിന്റെ പ്രകടനം ആഘോഷ രാവിനെ സംഗീതമയമാി. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന വിനോദ പരിപാടികള്‍ക്കാണ് തുടക്കമായത്. ഉദ്ഘാടന

Damam, gulf, Jeddah, Riyad

ഇരു ഹറമുകളില്‍ ഇരുനൂറിലധികം വനിതാ ഉദ്യോഗസ്ഥര്‍: ഹറം ഇമാം

റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സമാപന ദിനത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശനം നടത്തി. പുസ്തക മേളയുടെ സമാപന ദിനത്തില്‍ ഇരുഹറം കാര്യാലയം ജനറല്‍ പ്രസിഡന്‍സി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശിച്ചു. സൗദി സമൂഹത്തില്‍ സ്ത്രീ സാന്നിധ്യം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇരുനൂറിലധികം വനിതകളെ നിയമിച്ചിട്ടുണ്ട്. ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടിയ വനിതകള്‍ക്ക് അവസരം നല്‍കേണ്ടത്

Damam, gulf, Jeddah, Riyad

ബെനാമി സംരംഭം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

റിയാദ്: സൗദിയില്‍ ബെനാമി സംരംഭകരെ പിടിച്ചുകെട്ടാന്‍ കര്‍ശന നടപടിയുമായി അധികൃതര്‍. ഇത്തരം ബിസിനസുകാരെ സംബന്ധിച്ച് വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. ഇതിനു പുറമെ പിഴ സംഖ്യയുടെ നിശ്ചിത ശതമാനം പാരിതോഷികവും ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ബെനാമികള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയതോടെ നിരവധി സംരംഭകര്‍ രാജ്യം വിടാനുളള ഒരുക്കത്തിലാണ്. അതേസമയം, 2022 ഫെബ്രുവരി വരെ ബെനാമി സംരംഭകര്‍ക്ക് നിയമ വിധേയമായി രാജ്യത്ത് വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പദവി ശരിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രചാരണങ്ങള്‍ക്കൊപ്പം

Scroll to Top