Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

ഒരാഴ്ചക്കിടെ 20,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ ഇരുപതിനായിരം വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 24 മുതല്‍ 30 വരെ രാജ്യത്ത് നടന്ന റെയ്ഡുകളിലാണ് 19,812 പേര്‍ അറസ്റ്റിലായത്. ഇഖാമ, തൊഴില്‍ നിയമ ലംഘകരും അതിര്‍ത്തി നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇഖാമ കാലാവധി കഴിഞ്ഞ 8570 പേരും തൊഴില്‍ നിയമം ലംഘിച്ച 947 പേരും കസ്റ്റഡിയിലായി. അതിര്‍ത്തി നിയമ ലംഘനങ്ങള്‍ക്ക് 10,295 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 224 പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരാണെന്നും മന്ത്രാലയം […]

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ ആറ് മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി ആറ് മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ലോയേഴ്‌സ ഓഫീസുകളിലെ വിവിധ തസ്തികകള്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസ് ജീവനക്കാര്‍, റിയല്‍ എസ്‌റ്റേറ്റ്, സിനിമാ വ്യവസായം, ഡ്രൈവിംഗ് സ്‌കൂള്‍, ടെക്‌നിക്കല്‍ ആന്റ് എഞ്ചിനീയറിംഗ് മേഖലയിലെ വിവിധ തസ്തികകള്‍ എന്നിവയാണ് സ്വദേശിവത്ക്കരിക്കുന്നത്. ഈ മേഖലയിലെ സ്വദേശിവത്ക്കരണം 40,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. ഈ വര്‍ഷം വിവിധ മേഖലകളില്‍ 2.03 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 2019

Damam, gulf, Jeddah, Riyad

ക്വാറന്റൈ പാക്കേജ്; യാത്ര റദ്ദാക്കിയവര്‍ക്കം പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി

റിയാദ്: സൗദിയിലെത്താന്‍ ക്വാറന്റൈന്‍ പാക്കേജ് സംഘടിപ്പിക്കുന്നവര്‍ യാത്ര റദ്ദാക്കിയാല്‍ പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. നേരത്തെ ബഹ്‌റൈന്‍ വഴി സൗദിയിലെത്താന്‍ സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ ബഹ്‌റൈന്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ യാത്ര റദ്ദാക്കി. എന്നാല്‍ അഡ്വാന്‍സ് നല്‍കിയവര്‍ക്കും മുഴുവന്‍ പണം നല്‍കി യാത്രക്ക് ബുക് ചെയ്തവര്‍ക്കും പണം മടക്കി നല്‍കുന്നില്ലെന്നാണ് പരാതി. സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ സിഐഎസ്

Damam, gulf, Jeddah, Riyad

അഷറഫ് വടക്കേവിളയ്ക്ക് എന്‍ ആര്‍ കെ യാത്രയയപ്പ്

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിളയ്ക്ക് യാത്രയയപ്പ്. യോഗം സിറ്റി ഫഌര്‍ സി ഓ ഓ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകനാണെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. ടി ആര്‍ സുബ്രഹ്മണ്യന്‍ (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഓ ഐ സി

Damam, gulf, Jeddah, Riyad

ലഹരി വിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ

റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ലഹരിവിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ സംഘടിപ്പിച്ചു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് പ്രതിജ്‌യിലൂടെ വിളംബരം ചെയ്തത്. കേരളത്തിലെയും മിഡിലീസ്റ്റിലെയും വിവിധ സ്‌കൂളുകളും പ്രൊഫഷണല്‍ കോളെജുകളും കാമ്പയിനില്‍ പങ്കെടുത്തു. റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍മാരായ മീരാ റഹ്മാന്‍, അസ്മ ഷാ, മുസ്തഫ (അലിഫ്‌സ്‌കൂള്‍), ഡോ.ഷൗക്കത് പര്‍വേസ് (അല്‍ യാസ്മിന്‍), ഗ്രേസ് തോമസ് (ന്യൂമിഡില്‍ഈസ്റ്റ്), ഷബാന പര്‍വീണ്‍ (മോഡേണ്‍ മിഡില്‍ഈസ്റ്റ്),

Damam, gulf, Jeddah, Riyad

അഷ്‌റഫ് വടക്കേവിളക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സ്ഥാപക നേതാവും ദേശീയ ആക്ടിംഗ് പ്രസിഡന്റുമായ അഷ്‌റഫ് വടക്കേവിളക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറേറാറിയത്തില്‍ ചേര്‍ന്ന യോഗം ഓ. ഐ. സി. സി. ഗ്ലോബല്‍ കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. ഓ. ഐ. സി. സി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാജി സോണ അധ്യക്ഷത വഹിച്ചു. റിയാദിലെ സംഘടനകളുടെ പൊതുവേദി എന്‍ ആര്‍ കെ

Damam, gulf, Jeddah, Riyad

സൗദിയുടെ ബജറ്റ് എയര്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു

റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയയുടെ ബജറ്റ് വിമാനം ഫ്‌ളൈ അദീല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു. റിയാദ്-ദുബായ് സെക്ടറിലാണ് ആദ്യ വിമാനം സര്‍വീസ് നടത്തിയത്. ദിവസവും രണ്ട് സര്‍വീസ് വീതം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 1.7 കിലോഗ്രാം കൊക്കൈനാണ് പിടികൂടിയത്. എയര്‍കാര്‍ഗോ വഴി എത്തിയ ബാഗില്‍ സംശയം തോന്നിയതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന്

Damam, gulf, Jeddah, Riyad

‘ദിശ’ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഇന്ത്യ-സൗദി സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കി ‘ദിശ’ എന്ന പേരില്‍ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു. ദിശയുടെ നേതൃത്വത്തില്‍ നടന്ന യോഗാ മീറ്റ് മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്‍ഡോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ് ‘ദിശ’എന്ന പേരില്‍ രൂപംകൊണ്ട കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനം, ലോഗോ പ്രകാശനം എന്നിവ പദ്മശ്രീ ജേതാവും അറബ് യോഗ ഫൌണ്ടേഷന്‍ സ്ഥാപകയുമായ നൗഫ് അല്‍ മര്‍വായി നിര്‍വഹിച്ചു. ഇന്ത്യ-സൗദി സാമൂഹിക, സാംസ്‌കാരിക വിനിമയത്തിനുളള വേദിയാണ് ദിശയെന്ന് സംഘാടകര്‍ പറഞ്ഞു. അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

പ്രേംദാസിന് കരാത്തെ സെക്കന്‍ഡ് ഡാന്‍

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപകനും കിംഗ് ടൈഗര്‍ തായ്‌ക്കോണ്ടൊ അസോസിയേഷന്‍ പരിശീലകനുമായ പ്രേംദാസന്‍ കാശുവിന് കരാത്തെയില്‍ നേട്ടം. കുക്കിവണ്‍സ് രണ്ടാം ഡാന്‍ ബിരുദ ബെല്‍റ്റ് നേടിയാണ് നേട്ടം കൈവരിച്ചത്. ഫിലിപ്പൈന്‍സ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ തായ്‌ക്കോണ്ടൊ പ്രൊമോഷന്‍ മത്സരത്തില്‍ നടത്തിയ പ്രകടനം വിലയിരുത്തിയാണ് സെക്കന്‍ഡ് ഡാന്‍ നേടിയത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മാസ്റ്റര്‍ കാമിലൊ കാര്‍പിയോ മലിഗയ പ്രേംദാസന് ബിരുദ സര്‍ട്ടിഫിക്കറ്റും ഐ ഡി കാഡും സമ്മാനിച്ചു. പാലക്കാട് സ്വദേശിയായ പ്രേംദാസന്‍ റിയാദിലെ

Damam, gulf, Jeddah, Riyad

ബാച് നമ്പര്‍ ചേര്‍ത്ത കൊവിഡ് സര്‍ട്ടിഫിക്കേറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പരിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും

Damam, gulf, Jeddah, Riyad

മലയാളി യുവതി ദമ്മാമില്‍ മരിച്ചു

ദമ്മാം: കൊവിഡ് മുക്തി നേടി വിശ്രമിക്കുന്നതിനിടെ ന്യൂമോണിയ ബാധിച്ച മലയാളി യുവതി ഹൃദയാഘതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ബിപിന്‍ എസ് നായര്‍ ഭര്‍ത്താവാണ്. ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ ദമ്മാമിലുണ്ട്. അവസാന പരിശോധനയിലും കൊവിഡ് നെഗറ്റീവായ അശ്വതിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടി സാമൂഹിക പ്രവര്‍ത്തകരു ൈനേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിന്‍ സൗദി അറേബ്യയിലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, നിരവധി സൗദി പ്രവാസികളും കൊവാക്‌സിന്‍ എടുത്തതോടെ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് രൂക്ഷമായതോടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് 11 രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ വിലക്ക് തുടരുകയാണ്.

Damam, Damam, Jeddah, Jeddah, Riyad, Riyad

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്. ആറുമാസം മുമ്പാണ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചത്. 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ 9800 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കൗണ്ട്‌സ് മാനേജര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് മാനേജര്‍, ഓഡിറ്റിംഗ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിദൂര തൊഴില്‍ പദ്ധതി വ്യാപിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2019 ല്‍ രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കു പ്രകാരം 2019ല്‍ല്‍ ആണ് ഏറ്റവും

Scroll to Top