റിയാദില്‍ കായിക മാമാങ്കം; മലയാളി താരം ഖദീജ മാറ്റുരക്കും
റിയാദ്: സൗദി പ്രഥമ ദേശീയ ഗെയിംസ് റിയാദില്‍ ആരംഭിച്ചു. പ്രവാസി മലയാളി കോഴിക്കോട് കൊടുവള്ളി കദീജ നിസ ബാഡ്മിന്റന്‍ മത്സരത്തില്‍ മാറ്റുരക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ് കദീജ. ന്യൂ മിഡ്ഡിലീസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സൗദി ഗെയിംസ് പ്രചരണാര്‍ഥം പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ കദീജ നിസ ഇടം നേടിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് ഗെയിംസിന് തിരിതെളിഞ്ഞത്. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ […]














