സൗദി ദേശീയ ഗെയിംസ്: മലയാളി താരത്തിന് 2 കോടി 20 ലക്ഷം സമ്മാനം
റിയാദ്: സൗദി ദേശീയ ഗെയിംസില്‍ മലയാളി പെണ്‍കുട്ടിക്ക് 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്നവര്‍ക്ക് 10 ലക്ഷം റിയാലാണ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുളളത്. വനിതാ സിംഗിസ് ബാഡ്മിന്റണ്‍ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ […]














