ലഹരിക്കെതിരെ ഗാന്ധി ജയന്തി മുതല്‍ നെഹ്‌റു ജയന്തി വരെ ക്യാമ്പയിന്‍
റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ മില്യണ്‍ മെസ്സേജ് കാമ്പയിന്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിക്കും. ഒരു പതിറ്റാണ്ടായി അന്താരാഷ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ ഓ ഡി സി അംഗീകാരമുള്ള ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് ‘റിസ’യുടെ കാമ്പയിന്‍. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുമ്പ് തടയുകയാണ് ലക്ഷ്യം. നെഹ്‌റു ജയന്തി ദിനമായ നവംബര്‍ 14 ശിശുദിനം വരെ ആറാഴ്ചയാണ് കാമ്പയിന്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ […]













