Sauditimesonline

pinarayi
ധര്‍മ്മടത്ത് 'ക്യാപ്റ്റന്‍' കിതയ്ക്കുന്നു; റിയാദില്‍ ആവേശക്കടല്‍, ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ പ്രവാസിപ്പട

Damam, gulf, Jeddah, Riyad

റോയല്‍ ബ്രേദേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

റിയാദ്: റോയല്‍ ബ്രേദേഴ്‌സ് കാളികാവ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോയൈാണ് മത്സരം. എ ഡിവിഷനില്‍ മത്സരിക്കുന്ന യുണൈറ്റഡ് ഫുഡ്‌ബോള്‍ ക്ലബ്, ഹാഫ് ലൈറ്റ് ഫുട്‌ബോള്‍ ക്ലബ് എന്നിവയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ അബീറിന് വേണ്ടി റിയാദ് റീജിയണല്‍ മാനേജര്‍ ബിജു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ്, മിന്‍ഹാജ്, ജോബി എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.കെ. ഫാസ്റ്റ് ഫുഡിന് വേണ്ടി മാനേജര്‍ സലിം ഹാജി പകരയും പങ്കെടുത്തു. യുണൈറ്റഡ് എഫ് സി യുടെ ജേഴ്‌സി […]

Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ മഹാമേള; സിറ്റി ഫ്‌ളവറില്‍ ‘സൂഖ്’ ഉണര്‍ന്നു

റിയാദ്: വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ പ്രമോഷന്‍ ആരംഭിച്ചു. ബത്ഹ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലൊരുക്കിയ സൂഖ് ടെന്റ് ഗായിക ബന്‍സീറ റഷീദ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ഷിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, എച് ആര്‍ ഏജിഎം ദീപക് പുലിയശേരി, ഓപറേഷന്‍സ് ഏജിഎം അഭിലാഷ് നമ്പ്യാര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എ കെ, സ്‌റ്റോര്‍ മാനേജര്‍ വൈശാഖ് അരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

Damam, gulf, Jeddah, Riyad

വൈദ്യ പരിശോധന വിജയകരം; സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വൈദ്യപരിശോധന നടത്തി മടങ്ങി. കാര്‍ഡിയാക് പേസ് മേക്കറിന്റെ സെല്‍ മാറ്റിവെക്കുന്നതിന് രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയിലായിലാണ് പ്രവേശിപ്പിച്ചത്. വിജയകരമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്ന വീഡിയോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. ഏതാനും ദിവസം രാജാവ് വിശ്രമത്തില്‍ കഴിയുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. അതിനിടെ, ആശുപത്രിയില്‍ നിന്നു മടങ്ങിയ രാജാവിന് വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്‍മാര്‍

Damam, gulf, Jeddah, Riyad

കേളി രക്തദാന ക്യാമ്പ് മാര്‍ച്ച് 25ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. റമദാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിന് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാമ്പ്. മാര്‍ച്ച് 25ന് മലാസിലെ ലുലു മാളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ തുടരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സഫാമക്ക പോളിക്ലിനിക്കും കേളിയോടൊപ്പം രക്തദാന ക്യാമ്പിനായി സഹകരിക്കും. രക്തദാന ക്യാമ്പിനോടാനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും ആരോഗ്യ പരിശോധനയും നടക്കും. രക്തദാനം നടത്തുന്നവരുടെ

Damam, gulf, Jeddah, Riyad

കാത്തിരിപ്പിന് വിട; കുരുന്നുകളും സ്‌കൂളുകളിലേക്ക്

റിയാദ്: കുരുന്നുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ സൗദിയിലെ വിദ്യാലയങ്ങള്‍ മാര്‍ച്ച് 20 മുതല്‍ പൂര്‍ണമായും ഓഫ്‌ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങും. ഇതോടെ സ്‌കൂള്‍ പഠനം സാധാരണ നിലയിലാകും. മൂന്നാം പാദ അധ്യായനമാണ് ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസ് മുറികളില്‍ സാമൂഹിക അകലം ഉണ്ടാവില്ല. അസംബ്‌ളി പുനരാരംഭിക്കുകയും ചെയ്യും. 12 വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 2020ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന നിരവധി കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല. ഇവര്‍

Damam, gulf, Jeddah, Riyad

ബോബി മാത്യുവിന് കേളി യാത്രയയപ്പ്

റിയാദ്: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ജോയിന്റ് ട്രഷറര്‍ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റി യാത്രയയപ്പ് നല്‍കി. അലിസലിം ക്രഷര്‍ ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്. കേളി സുര്‍ത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറര്‍, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിയാദ് ക്ലാസിക്

Damam, gulf, Jeddah, Riyad

റിയാദ് ഐ സി എഫിന് പുതിയ സാരഥികള്‍

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ‘പ്രവാസത്തിന്റെ അഭയം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി 2022-24 വര്‍ഷ ഭരണസമിതിയെയും തെരഞ്ഞെടുത്തു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുള്‍നാസര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ ), അഷ്‌റഫ് ഓച്ചിറ (സാമ്പത്തികം) ഷമീര്‍ രണ്ടത്താണി (സംഘടന),

Damam, gulf, Jeddah, Riyad

ജനകീയ ആതുരാലയം ജെ എന്‍ എച് ശാഖ റിയാദില്‍

റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല ജിദ്ദ നാഷണല്‍ ഹോസ്പിറ്റലി(ജെഎന്‍എച്)ന്റെ മൂന്നാമത് ശാഖ തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്നു. ജെഎന്‍എച്, അല്‍ റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി പി മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ ആശുപത്രിയുടെ തറക്കല്ലിടല്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിച്ചു. നഗര ഹൃദയത്തോട് ചേര്‍ന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ ഹയ് അല്‍ മന്‍സൂറയിലാണ് അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നത്. ആയിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ പ്രധാനം ചെയ്യുന്ന ആശുപത്രി രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

Damam, gulf, Jeddah, Riyad

വനിതാ ദിനം ആഘോഷിച്ച് ‘ഓറ’

റിയാദ്: ഓറ ആര്‍ട്ടി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. നല്ലെ നാളേക്ക് സുസ്ഥിര ലിംഗ സമത്വം എന്ന പ്രമേയത്തിലായിരുന്നു പരിപാടി.റിയാദ് അവന്യൂ മാളില്‍ നടന്ന വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഏഴ് വനിതകളെ ആദരിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറി. ഡോ. ഹസീന ഫുവാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വീടകങ്ങളില്‍ മാത്രം കഴിയേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിലേക്ക് മുന്നിട്ടറങ്ങി കരുത്തു കാട്ടണമെന്നും അവര്‍ പറഞ്ഞു. ലിംഗസമത്വം അംഗീകരിക്കുമെന്ന് പ്രതിജ്ഞയും

Damam, gulf, Jeddah, Riyad

സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

റിയാദ്: സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അറിയിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതലുളള വിവരങ്ങളാണ് പുറത്തുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന മികവും യോഗ്യതയും ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വദേശികളും വിദേശികളും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ നിരവധി വിദേശികളെ കമ്മീഷന്‍ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ പ്രവൃത്തി

Damam, gulf, Jeddah, Riyad

നിരക്ക് വര്‍ധിപ്പിച്ചു; ടാക്‌സി യാത്ര ചിലവേറും

റിയാദ്: സൗദിയില്‍ ടാക്‌സി കാറുകളുടെ നിരക്ക് വര്‍ധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മിനിമം നിരക്ക് 10 റിയാല്‍ ആയിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന നാല് സീറ്റുകളുളള കാറുകളുടെ മിനിമം നിരക്ക് 5 റിയാലായിരുന്നു. ഇതാണ് 10 റിയാലായി ഉയര്‍ത്തിയത്. കിലോ മീറ്ററിന് 1.8 റിയാലായിരുന്നു നിരക്ക്. ഇത് 30 ഹലാല വര്‍ധിപ്പിച്ച് 2 റിയാല്‍ 10 ഹലാലയാണ് പുതിയ നിരക്ക്. ഓപ്പണിംഗ് മീറ്റര്‍ റീഡിംഗ് 5.5 റിയാലില്‍ നിന്ന് 6.4 റിയാലായി ഉയര്‍ത്തി. വെയിറ്റിംഗ്

Damam, gulf, Jeddah, Riyad

പ്രേം നസീര്‍ അവാര്‍ഡ് ‘ഉരു’വിന് സമ്മാനിച്ചു

തിരുവനന്തപുരം: ബപ്പൂര്‍ ഉരു നിര്‍മാണ തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച ‘ഉരു’ സിനിമക്കുള്ള പ്രേം നസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എഴുത്തുകാനും പ്രവാസ ലോകത്തെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പളളൂരാണ് ഉരു നിര്‍മിച്ചത്. പ്രത്യേക ജൂറി പുരസ്‌കാരം സംവിധായകന്‍ ഇ.എം. അഷ്‌റഫിനാണ്. മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരിനും മികച്ച ഗാനത്തിനുള്ള അവാര്‍ഡ് എന്‍. പ്രഭാവര്‍മക്കും സമ്മാനിച്ചു. തിരുവന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു

Damam, gulf, Jeddah, Riyad

കെപിഎസി ലളിത തലമുറകളെ വിസ്മയിപ്പിച്ച കലാകാരി: കേളി

റിയാദ്: ചലചിത്ര പ്രവര്‍ത്തകയും ഇടതു സഹയാത്രികയുമായ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. കേളി സാംസ്‌കാരിക കമ്മിറ്റിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ നടന്ന യോഗത്തില്‍ വിനോദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ വിനയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഭിനയ ചാതുരി കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന്

Damam, gulf, Jeddah, Riyad

രാജന്‍ കാരിച്ചാലിന് യവനിക യാത്രയയപ്പ്

റിയാദ്. യവനിക കലാ സാംസ്‌ക്കാരിക വേദിയുടെ കലാവിഭാഗം കണ്‍വീനറും സാമൂഹ്യ സാംസ്‌ക്കാരിക, പ്രവര്‍ത്തകനുമായ രാജന്‍ കാരിച്ചാലിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 41 വര്‍ഷം സൗദിയില്‍ വിവിധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജേട്ടന്‍ ജീവകാരുണ്യ മേഖലയിലും കലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. യോഗത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര ഉല്‍ഘാടനം ചെയ്തു. സുരേഷ് ബാബു ഈരിക്കല്‍, നാസര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, മാള മുഹിയുദ്ദീന്‍, പീറ്റര്‍ കോതമംഗലം, വല്ലി ജോസഫ്, ജോസഫ്, നെബു വര്‍ഗീസ്,

Scroll to Top