ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല
റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. 82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ആനുകൂല്യം. പട്ടികയില്‍ സൗദി അറേബ്യയും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു ഇന്ത്യയിലേക്കു വരുന്നവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതായി […]













