കൊവിഡ് രോഗമുക്തി കൂടി; സൗദിയില്‍ ആശ്വാസം
റിയാദ്: സൗദിയല്‍ 24 മണിക്കൂറിനിടെ 4,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,296 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 705 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 5 മുതല്‍ 11 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുളള വാക്‌സിന്‍ സുരക്ഷിതമാണ്. ലോകത്ത് 10 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. […]











