ഹൂത്തി ആക്രമണം: അറബ് പാര്‍ലമെന്റ് അപലപിച്ചു
റിയാദ്: യമനില്‍ നിന്ന് സൗദി അറേബ്യക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു. ഹൂത്തികള്‍ക്ക് ആയുധം എത്തിക്കുന്നത് തടയണം. ഇതിന് ആവശ്യമായ നടപടി അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. സൗദി ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഒരാഴ്ചക്കിടെ പല തവണ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് ആയുധം എത്തുന്നത് തടയണമെന്ന് അറബ് പാര്‍ലമെന്റ് […]














