സ്‌കൂള്‍ തുറക്കാനൊരുങ്ങി സൗദി; നാലില്‍ മൂന്ന് അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചു
റിയാദ്: സൗദിയിലെ നാലില്‍ മൂന്ന് അധ്യാപകരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം.. അധ്യാപകരില്‍ 76 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരില്‍ 75 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചു. 18 വയസ് വരെ പ്രായമുളള വിദ്യാര്‍ത്ഥികളില്‍ 30 ശതമാനം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുളള ഒരുക്കത്തിലാണ് മന്ത്രാലയം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതു പ്രകാരം നാലു ഷിഫ്റ്റുകളില്‍ ക്ലാസ് […]














