ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കാന്‍ രാജാവിന്റെ ഉത്തരവ്
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പോയ വിദേശ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന യാത്രക്കു അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന സുപ്രധാന പ്രഖ്യാപനം. ജൂണ്‍ 2 വരെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിയുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സന്ദര്‍ശക വിസയില്‍ സൗദിയിലെത്താന്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്കും വിസ സൗജന്യമായി നീട്ടി നല്‍കും. […]














