സൗദി സായുധ സേനയില്‍ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദി അറേബ്യയുടെ കാവല്‍ ഭടന്‍മാരായി സായുധ സേനയില്‍ ഇനി വനിതകളും. പ്രഥമ വനിതാ മിലിട്ടറി വിംഗിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പരിശീലനം നേടിയ വനിതകള്‍ സൈന്യത്തിന്റെ ഭാഗമായി. വനിതാ സൈനിക വിഭാഗത്തിന്റെ ഉദ്ഘാടനം ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയ്യദ് അല്‍ റുവൈലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, ട്രാഫിക് പൊലീസ്, കസ്റ്റംസ് തുടങ്ങി നിരവധി വകുപ്പുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സായുധ സേനയിലെ വനിതാ വിഭാഗം. കിരീടാവകാശിയും […]












