പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസികളുടെ സംയുക്ത യോഗം
ദമാം: ലോക സംസ്‌ക്കാരങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരത സംസ്‌ക്കാരത്തിന് കളങ്കമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നും ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കരുതെന്നും എക്‌സ്പാട്രിയെറ്റ് ജോയിന്റ് ഫോറം അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാര രാഷ്ട്രീയ സംഘടനകളും സാമൂഹിക, സാംസ്‌ക്കാരിക, കലാ, കായിക മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിവിധ സംഘടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉള്‍പ്പെടെ 40 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. […]














