Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

gulf, Jeddah, Riyad

ദമ്മാമില്‍ ഇന്നു മുതല്‍ വൈകുന്നേരം 3 മുതല്‍ കര്‍ഫ്യൂ

റിയാദ്: ദമ്മാം, ഖതീഫ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 3 മുതല്‍ കര്‍ഫ്യൂ സമയം വൈകുന്നേരം 3ന് ആരംഭിക്കും. പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇഫിലും ഇതേ സമയം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറ് വരെ ആയിരുന്നു നേരത്തെ കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള ശിക്ഷ ലഭിക്കും. മെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ബാധകമാക്കിയിരുന്നു. മക്കയിലും മദീനയിലും […]

Damam, gulf

റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങി

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ സൗജന്യ ഇഖാമ പ്രാബല്യത്തിലായി. അവധിയില്‍ നാട്ടിലുള്ളവരുടെ ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കും. അബ്ശറില്‍ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പുതുക്കിയ വിവരം സന്ദേശമായി അയച്ചു തുടങ്ങി. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കാണ് മൂന്നു മാസം സൗജന്യ ഇഖാമ പുതുക്കി ലഭിക്കുന്നത്. സൗദിയിലുളളവര്‍ക്കും റീ എന്‍ട്രിയില്‍ രാജ്യത്തിനു പുറത്തു കഴിയുന്നവര്‍ക്കും ഈ ആനുകൂല്യം

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ന് 5 മരണം; പുതുതായി വൈറസ് സ്ഥിരീകരിച്ചത് 165 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 1885

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നു 5 പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 21 ആയി ഉയര്‍ന്നു. പുതുതായി 165 കോവിഡ് കേസുകള്‍ റിപ്പോട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 1885 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ച 64 പേര്‍ രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 328 ആയി. പ്രതിരോധാന നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മക്കയിലും, മദീനയിലും 24 മണിക്കൂര്‍ അനിശ്ചിതകാല കര്‍ഫ്യൂ

Damam, gulf, Jeddah, Riyad

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്: മക്ക, മദീന എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മക്ക, മദീന എന്നിവിടങ്ങളിലെ ഫാര്‍മസികള്‍, ഭക്ഷ്യവിതരണം, ഗ്യാസ് സ്‌റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയൊഴികെ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഭക്ഷ്യസാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിന് രാവിലെ 6

Damam, gulf, Jeddah, Riyad

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബാക്കിയുളള പരീക്ഷകള്‍ ഉപേക്ഷിച്ചു; അന്തിമ ഫലം പ്രഖ്യാപിക്കും

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇനി നടക്കാനുളള പരീക്ഷകള്‍ നടത്താതെ തന്നെ ഫലം പ്രഖ്യാപിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. സി ബി എസ് ഇ ഇന്നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍

Damam, gulf, Jeddah, Riyad

കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് ആറു മരണം; 157 പുതിയ കേസുകള്‍; രോഗബാധിതര്‍ 1720

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 157 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ഇതുവരെ 264 പേര്‍ രോഗമുക്തി നേടി. മദീന (78), മക്ക (55), റിയാദ് (7), ഖതീഫ് (6), ജിദ്ദ (3) ഹുഫൂഫ് (3), തബൂക് (2) തായിഫ് (2), ഹനാക്കിയ (1) എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ മേഖല

Damam, gulf, Jeddah, Riyad

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. കെ.ജി മുതല്‍ ക്ലാസ് 12 വരെ വെര്‍ച്വല്‍ പഠനം ഏപ്രില്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പഠന സമയം. ക്ലൗഡ് മീറ്റിങ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിച്ചാണ് അധ്യയനം. അധ്യാപകരും വിദ്യാര്‍ഥികളും സ്വന്തം വീടുകളില്‍ ഇരുന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ക്ലാസ് റൂമുകളിലെത്തും. അധ്യാപകര്‍ നേരത്തെ തന്നെ സമയം നിശ്ചയിച്ച് മീറ്റിങ് ഐഡി ക്രിയേറ്റ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കും. ഓരോ വിഷയത്തിനും

Damam, gulf, Jeddah, Riyad

ലെവി ഇല്ലാതെ ഇഖാമ പുതുക്കി തുടങ്ങി; തൊഴിലുടമകള്‍ക്ക് ആശ്വാസം

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസം സൗജന്യ ഇഖാമ പ്രാബല്യത്തില്‍. രാജ്യത്തെ സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഇളവുകളില്‍ ഒന്നാണിത്. ഇതുപ്രകാരം വിദേശ തൊഴിലാളികളുടെ ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെ മൂന്നു മാസം പുതുക്കി നല്‍കും. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ഇപ്പോള്‍ ഓട്ടോമാറ്റിക് ആയി പുതുക്കുന്നത്. ഇതിന് സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച്

Damam, gulf, Jeddah, Riyad

പ്രവാസികള്‍ക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മുലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതിയുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. കര്‍ഫ്യൂ, യാത്രാ വിലക്ക് തുടങ്ങിയ നിയന്ത്രങ്ങള്‍ക്കിടയില്‍ ജോലിയും വരുമാനവുമില്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളിലും കുടുംബമായി താമസിക്കുന്നവരും നിത്യ ചെലവിന് പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇവരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി രണ്ടാഴ്ചത്തെ ഭക്ഷ്യ വസ്തുക്കളൂം മരുന്നും വിതരണം ചെയ്യും. കോവിഡ് 19 റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ

Damam, gulf, Jeddah, Riyad

ചരിത്രത്തിലാദ്യമായി സൗദിയില്‍ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സല്‍മാന്‍ രാജാവ്

റിയാദ്: ചരിത്രത്തിലാദ്യമായി സൗദിയില്‍ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നത്. വൈറസ് ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 18, 25 തീയതികളിലെ രണ്ട് മന്ത്രി സഭാ യോഗങ്ങള്‍ മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 31ന് ഓണ്‍ലൈന്‍ മന്ത്രി സഭാ യോഗം ചേര്‍ന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കൊവിഡ് വൈറസിന്റെ ആഘാതം കുറക്കുന്നതിനു സ്വീകരിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ എല്ലാ ഏജന്‍സികളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

Damam, gulf, Jeddah, Riyad

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

റിയാദ്: പ്രതിസന്ധികളെ അതിജയിക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 5 വരെ വൈകുന്നേരം 06.30 മുതല്‍ 7.30 വരെയാണ് പരിശീലനം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മൈന്‍ഡ്‌സ് ഐ കണ്‍സള്‍ട്ടന്‍സി സിഇഒ ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. മനസ്, ശരീരം, വൈകാരിക തലങ്ങള്‍, ആത്മീയത എന്നിവ സമന്വയിപ്പിച്ചാണ് പരിശീലനം. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നത്. സ്വയം പഠിക്കാനും മനസിലാക്കാനും ജീവിത വിജയം നേടാനുമുളള അവസരമാണിതെന്ന് സംഘാടകര്‍

Damam, gulf, Jeddah, Riyad

കൊവിഡ് കാലത്തെ ഏ ടി എം ഉപയോഗം എങ്ങനെ?

പണമിടപാടുകള്‍ ആട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ (ഏ ടി എം) വഴി സര്‍വ്വസാധാരണമായി നടക്കുന്ന കാലമാണിത്. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും ഏ ടി എം ഉപയോഗിക്കുന്നുണ്ട്. വൈറസ് മറ്റുളളവരിലേക്ക് വേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളള ഒന്നാണ് ഏ ടി എം മെഷീനുകള്‍. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിത്വം ഉറപ്പുവരുത്തുക. അതിനു ശേഷം മാത്രമേ ഏ ടി എം മെഷീനുകളില്‍ ഇടപാടുകള്‍ നടത്താന്‍ പാടുളളൂ. ഏ ടി എം

Damam, gulf, Jeddah, Riyad

‘കൊറോണക്കാലത്തെ വായന’ ഓണ്‍ലൈന്‍ സംവാദമൊരുക്കി ചില്ല

റിയാദ്: ചില്ല സര്‍ഗവേദിയുടെ ‘കൊറോണക്കാലത്തെ വായന’ എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈന്‍ വായനാസംവാദ പരമ്പരക്ക് തുടക്കം. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടി വായനാനുഭവങ്ങളുടെ പുതിയ വാതായനമാണ് തുറന്നത്. ദുരിതകാലത്തും സാംസ്‌കാരിക വിനിമയങ്ങളിലൂടെ മനുഷ്യര്‍ക്ക് അകലെയിരുന്ന് അടുപ്പം കാണിക്കാനാകുമെന്നു പരിപാടി തെളിയിച്ചു. ചില്ല അംഗങ്ങള്‍ക്കൊപ്പം നാട്ടില്‍ പോയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരായ ‘ചില്ല’ സുഹൃത്തുക്കളും പങ്കെടുത്തു. ചില്ലയുടെ ആരംഭകാലത്ത് സജീവമായിരുന്ന അഡ്വ. ആര്‍ മുരളീധരന്‍ തിരുവന്തപുരത്ത് നിന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്‌ററ് ആശയങ്ങള്‍ അല്പമെങ്കിലും പിന്തുടരുന്ന രാജ്യങ്ങളില്‍

Damam, gulf, Jeddah, Riyad

‘കരുതലായി ഞങ്ങളുണ്ട്’ സഹായ ഹസ്തവുമായി മലപ്പുറം കെ എം സി സി

റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിയാല പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി റിയാദ് മലപ്പുറം കെ എം സി സി. ‘കരുതലായി ഞങ്ങളുണ്ട്’ കാമ്പയിന്റെ ഭാഗമായി ഭരണകൂടം പ്രഖ്യാപിച്ച മാര്‍നിര്‍ദേശങ്ങള്‍ മറ്റുളളവരിലെത്തിക്കുന്നതോടൊപ്പം ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയവഴിയും കീഴ്ഘടകങ്ങള്‍ വഴിയുമാണ് സഹായത്തിനര്‍ഹരായവരെ കണ്ടെത്തുന്നത്. വിപുലമായ വിഭവ സമാഹരണത്തിലൂടെ ഭക്ഷണക്കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ താമസ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും

Scroll to Top