പൗരത്വ ബില്‍ സംസ്‌കാരത്തിനും പൈതൃകത്തിനും എതിര്
റിയാദ്: കരിനിയമങ്ങളിലൂടെ മഹിതമായ ഇന്ത്യയുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്ന് സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും ക്രൂര നിയമങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന് മതേതര പാരമ്പര്യമാണുള്ളത്. പരസ്പര ഐക്യവും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ പാരമ്പര്യം. ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ജൈനനും ബുദ്ധനും പാര്‍സിയും മതമില്ലാത്തവനും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ജനത തോളോട് തോളൊരുമി നിന്ന് ഇന്ത്യയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. […]












