സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം കുറക്കാന്‍ അനുമതി; ലോക് ഡൗണ്‍ കാലത്തെ അവധി വാര്‍ഷിക അവധിയില്‍ ഉള്‍പ്പെടുത്തും
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം കുറക്കാന്‍ അനുമതി. ലോക് ഡൗണ്‍ പ്രാബല്യത്തിലുളള സാഹചര്യത്തില്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ കുറവു വരുത്താനും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അനുമതി നല്‍കി. രാജ്യത്തു കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സംരംഭകരുടെ ആശങ്ക അകറ്റാനാണ് തീരുമാനം. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 74 (അനുച്‌ചേദം 5) പ്രകാരമാണ് മന്ത്രാലയത്തിന്റെ സുപ്രധാന പ്രഖ്യാപനം. ഇപ്പോള്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ നിന്നു കുറക്കും. വകുപ്പ് 166 […]












