Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

സൗദിയില്‍ ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ

റിയാദ്: സൗദി ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളം പ്രദേശത്തുളള നന്നംമുക്ക്, ആലംകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ സൗദിഅറേബ്യയിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. അതോടൊപ്പം നാട്ടുകാരെ പരസ്പരം അറിയാനും പരിചപ്പെടാനും വിവരങ്ങള്‍ കൈമാറാനുമാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലുളള ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മ നിലവിലുണ്ട്. എന്നാല്‍ സൗദിയില്‍ ആദ്യമായാണ് ഇങ്ങിനെ […]

Damam, gulf, Jeddah, Riyad

ആരോഗ്യത്തിന് മുഖ്യ പരിഗണന: സല്‍മാന്‍ രാജാവ്

റിയാദ്: രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് മുഖ്യ പരിഗണനയെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ. ലോകം അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുകയാണ്. ഇത് തരണം ചെയ്യുമെന്നും ഈദ് സന്ദേശത്തില്‍ രാജാവ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിബദ്ധതയോടെ പെരുമാറിയ ജനങ്ങളോട് രാജാവ് നന്ദി പറഞ്ഞു. വീടുകളിലാണ് അവധി ആഘോഷം. പകര്‍ച്ചവ്യാധി പടരാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ഈദ് പ്രാര്‍ത്ഥനകളും സന്ദര്‍ശനങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. സ്വയം ഉത്തരവാദിത്തത്തോടെ ഈദുല്‍ ഫിത്തര്‍ വീടുകളില്‍ ചെലവഴിക്കണം. സാമൂഹിക

Damam, gulf, Jeddah, Riyad

ചാര്‍ട്ടേഡ് വിമാനം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് നടത്തണം

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നല്‍കിയ സാഹചരത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ചാര്‍ട്ടേഡ് സര്‍വീസ് സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക. ഗള്‍ഫ് നാടുകളില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുളളത് കേരളാ സെക്ടറിലേക്കാണ്. വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 പേരില്‍ മുപ്പതിനായിരത്തിലധികം മലയാളികളാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ പ്രാബല്യത്തില്‍

Damam, gulf, Jeddah, Riyad

10,000 ഭക്ഷണ കിറ്റുകള്‍; 70,000 റിയാലിന്റെ മരുന്ന്: കൊവിഡ് കാലത്തും കെഎംസിസിയുടെ കരുതല്‍

റിയാദ്: കൊവിഡ് കാലത്ത് കൂടുതല്‍ ആശ്വാസം പകരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായവര്‍ക്ക് ക്ഷണവും മരുന്നും ഉള്‍പ്പെടെയുള സേവനങ്ങള്‍ തുടരുകയാണെന്നും കെ.എം.സി.സി നേതാക്കള്‍ വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാല റിലീഫ് പതിനായിരത്തിലധികം ആളുകള്‍ക്ക് ആശ്വാസമായി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും ഉദാര മനസ്‌ക്കരുമാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നത്. പതിനായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. ദിവസവും ശരാശരി 200 കിറ്റുകളാണ് വിതരണം ചെയ്തത്.

Damam, gulf, Jeddah, Riyad

‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സരം

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ കാമ്പയിന്റെ ഭാഗമായി ലഘു പ്രസംഗമത്സരം നടത്തുന്നു. ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തില്‍ മെയ് 29, 30 തീയതികളിലാണ് മത്സരം. മലയാളം, ഇഗ്‌ളീഷ് ഭാഷകളില്‍ സൂം ആപ്‌ളിക്കേഷന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാം. 8 മുതല്‍ 10 വരെ കഌസുകളിലെ കുട്ടികളെ കാറ്റഗറി 1 വിഭാഗത്തിലും, 11 12 കഌസുകളിലെ കുട്ടികളെ കാറ്റഗറി 2 വിഭാഗത്തിലും 17 മുതല്‍ 25 വയസ്

Damam, gulf, Jeddah, Riyad

ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് തബൂക്കില്‍ എത്തി

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം കൊച്ചിയില്‍ നിന്നു സൗദിയിലെത്തി. റിയാദില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് എയര്‍പോര്‍ട്ടിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. 210 അംഗ സംഘത്തെ റിയാദില്‍ നിന്ന് 1280 കിലോ മീറ്റര്‍ അകലെ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ തബൂകിലെ ഹോട്ടലുകളിലാണ് താമസിപ്പിച്ചിട്ടുളളത്. വളരെ കുറച്ച് കൊവിഡ് ബാധിതര്‍ മാത്രമാണ് ഇവിടെ ഉളളത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ക്വാറന്റൈന്‍

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ സംസം ജലം ലഭ്യമാക്കും; കരാര്‍ ഒപ്പുവെച്ചു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്.

Damam, gulf, Jeddah, Riyad

ബി പി എല്‍ സൗജന്യ ടിക്കറ്റ് വിതരണം ചെയ്യും

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നു. ബി പി എല്‍ കാര്‍ഗോ കമ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി പി ല്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് അല്‍ മുബാറക്ക് പറഞ്ഞു. വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് അര്‍ഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കാര്‍ഗോ, ഫോര്‍വേഡിംഗ് രംഗത്തുളള ബി പി എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ

Damam, gulf, Jeddah, Riyad

സൗദിയില്‍ പെട്രോള്‍ വില 48 ശതമാനം വരെ കുറവ്; ഇന്നു മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പെട്രോള്‍ വില ഗണ്യമായി കുറച്ചു. സൗദി അരാംകോ അവലോകനത്തിന് ശേഷമാണ് മെയ് മാസത്തെ വില പ്രഖ്യാപിച്ചത്. 91 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 67 ഹലാലയാണ് വില. നിലവിലെ വിലയായ 1.31 റിയാലിനെക്കാള്‍ 64 ഹലാല കുറവാണ്. 95 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 82 ഹലാലയാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസം ഇതിന് 1.47 റിയാലായിരുന്നു വില. 65 ഹലാലയാണ് കുറവു വരുത്തിയത്. 91 ഇനം പെട്രോളിന് ഏകദേശം 48 ശതമാനവും 95 ഇനത്തിന് 44

Damam, gulf, Jeddah, Riyad

സൗദിയില്‍ കൃഷിചെയ്യുന്ന പഴവും പച്ചക്കറികളും വിപണിയില്‍ സുലഭം

റിയാദ്: സൗദിയില്‍ പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം. രാജ്യത്ത് ആവശ്യത്തിന് പച്ചക്കറി ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ഉല്‍പ്പാദനം വിലയിരുത്തുന്നുണ്ടെന്നും കാര്‍ഷിക മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി കുറഞ്ഞെങ്കിലും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ നേടുന്ന വിളകള്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ലോക് ഡൗണ്‍ വേളയില്‍ വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ ഉല്‍പ്പാദനം നടത്താന്‍ കാര്‍ഷിക

Damam, gulf, Jeddah, Riyad

ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

റിയാദ്: ആദ്യകാല മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ നെടുമുടി പുത്തന്‍ചിറയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (62) ആണ് മരിച്ചത്. റിയാദില്‍ ഡാക് ഡിറ്റര്‍ജന്റ് മാനേജര്‍, അല്‍ ആലിയ സ്‌കൂള്‍ മാനേജര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സഹായിയോടൊപ്പം റിയാദിലെ വസതിയിലാണ് താമസം. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും എഴുനേല്‍ക്കാന്‍ വൈകിയതോടെ ഒപ്പം താമസിക്കുന്ന ആള്‍ ആണ് ആന്‍ഡ്രൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ എം എല്‍ എ തോമസ് ചാണ്ടിയുടെ

Damam, gulf, Jeddah, Riyad

മടക്കയാത്ര: കോടതിയും കേന്ദ്രവും കൈവിട്ടു; ആശങ്കയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ എന്തു ചെയ്യും

നസ്‌റുദ്ദീന്‍ വി ജെ പലരുടെയും കുടുംബം സൗദിയിലില്ല. സഹപ്രവര്‍ത്തകരായവര്‍ കൊവിഡിനെതിരെ പോര്‍മുഖത്താണ്. ഇവരും അവരോടൊപ്പം മറ്റുളളവരെ പരിചരിച്ചിരുന്ന നഴ്‌സുമാരാണ്. ഡെലിവറി സമയം അടുത്തതോടെ അവധിയില്‍ ആശങ്കയില്‍ കഴിയുന്നത് കാണാതിരിക്കാന്‍ കഴിയില്ല. റിയാദ്: അല്‍ ഖസീമില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വിങ്ങിപ്പൊട്ടി വീഡിയോയിലൂടെ നടത്തിയ അഭ്യര്‍ത്ഥന ‘എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം’ എന്നാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആലോചനയില്ലെന്ന്

Damam, gulf, Jeddah, Riyad

കോവിഡ് ബാധിതര്‍ പതിനയ്യായിരം കടന്നു: മദീനയില്‍ ഇന്ന് 272 കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,172 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം15,102 ആയി ഉയര്‍ന്നു. ആറ് രോഗികളാണ് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം127 ആയി. മദീനയിയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈല്‍ 45, ഹുഫൂഫ് 40, ഖോബാര്‍ 30, തായിഫ് 21 എന്നിങ്ങനെയാണ് പ്രധാന

Damam, gulf, Jeddah, Riyad

സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ റമദാന്‍ ഒന്ന്

റിയാദ്: സൗദി അറേബ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി അറിയിച്ചു. നാളെ റമദാന്‍ ഒന്നായിരിക്കും. ഇരു ഹറമുകളില്‍ ഒഴികെ സംഘടിത നമസ്‌കാരങ്ങളും റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹും രാജ്യത്തെ മസ്ജിദുകളില്‍ ഉണ്ടാവില്ല. ഇഫ്താര്‍ സംഗമങ്ങളും കൂട്ടമായുളള ആരാധനകളും ഒഴിവാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.

Scroll to Top