Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

കോണ്‍സല്‍ ജനറലിന് സവാ യാത്രയയപ്പ്

ജിദ്ദ: ദല്‍ഹിലേക്ക് സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) യാത്രയയപ്പ് നല്‍കി. കൊണ്‍സല്‍ ജനറലിന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സവാ ഉപഹാരം സമ്മാനിച്ചു. വൈസ് കോണ്‍സല്‍ മാലതി ഗുപ്തയും സന്നിഹിതയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു. അബ്ദുല്ലത്തീഫ്, എം മുഹമ്മദ് രാജ, അബ്ദുസലാം മുസ്തഫ, ഫസല്‍ വയലാര്‍, അലി […]

Damam, gulf, Jeddah, Riyad

ദുരിതത്തില്‍ കഴിഞ്ഞവര്‍ക്ക് സമൂഹിക പ്രവര്‍ത്തകരുടെ സഹായ ഹസ്തം

റിയാദ്: സൗദിയിലെ അല്‍ ഖസീമില്‍ ദുരിതത്തിലായ മലയാളികള്‍ക്ക് സഹായഹസ്തം. വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തുമാസം മുമ്പ് ഹോട്ടല്‍ ജോലിക്ക് എത്തിയവരാണ് അല്‍ ഖസീമിലെ അല്‍ റാസില്‍ കുടുങ്ങിയത്. കൊല്ലം സ്വദേശി സലീം ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്കാണ് വിസ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ വിസക്കു നല്‍കിയ പണം മടക്കി നല്‍കി. ഇതിനിടെ അല്‍ ഖസീമിലുളള തിരുവനന്തപുരം സ്വദേശി മുട്ടക്കാവ് റഷീദ്

Damam, gulf, Jeddah, Riyad

ഇഖ്ബാലിന്റെ മയ്യിത്ത് റിയാദില്‍ ഖബറടക്കും

റിയാദ്: കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു. അതിരമ്പുഴ തുമ്പയില്‍ ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) ആണ് മരിച്ചത്. മയ്യത്ത് റിയാദില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറിയിച്ചു. രണ്ട് ആഴ്ചയായി കിംങ്ങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.36 വര്‍ഷമായി റിയാദിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. ഭാര്യ: ഫാത്തിമാ ബീവി, സഫീജ, ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്) ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍

Damam, gulf, Jeddah, Riyad

വന്ദേഭാരത് മിഷന്‍: സൗദിയില്‍ നിന്ന് 13 സര്‍വീസുകള്‍

റിയാദ്: സൗദിയില്‍ നിന്നു വന്ദേ ഭാരത് മിഷന്റെ 13 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 3 മുതല്‍ 10 വരെ എട്ട് ദിവസങ്ങളിലാണ് സര്‍വീസ്. ഇതില്‍ 11 എണ്ണം കേരളത്തിലേക്കും രണ്ടെണ്ണം ദല്‍ഹിയിലേക്കുമാണ് സര്‍വീസ് നടത്തുക. ദമ്മാം റിയാദ് എന്നിവിടങ്ങളില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നാലു സര്‍വീസ് നടത്തും. ജിദ്ദയില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്നു സര്‍വീസും നടത്തും. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട നാലാം ഘട്ട

Damam, gulf, Jeddah, Riyad

വ്യാജ മരുന്ന് വിപണിയിലെത്തിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

റിയാദ്: സൗദിയില്‍ വ്യാജ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ഔഷധങ്ങളും ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങളും വിപണനം നടത്തുന്നതിന് സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എസ് എഫ് ഡി എ അനുമതിയും അംഗീകാരവും ലഭിക്കാത്ത മരുന്നുകള്‍ വില്‍പ്പന നടത്താന്‍ പാടില്ല. അനധികൃതമായി രാജ്യത്ത് കടത്തിക്കൊണ്ടുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കാന്‍ പാടില്ല. പരിഷ്‌കരിച്ച നിയമം

Damam, gulf, Jeddah, Riyad

പുകവലി; കൊവിഡ് ബാധിച്ചവരില്‍ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് ബാധിച്ചവരില്‍ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് പുകവലിക്കാരിലാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനെതിരെ ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുകവലി വ്യക്തിക്കും സമൂഹത്തിനും ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കും എന്നു വ്യക്തമാക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ശ്വാസകോശത്തില്‍ അതിവേഗം അണുബാധ ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുകവലി ശീലമുളവര്‍ പുകവലി വിരുദ്ധ ക്ലിനിക്കുകള്‍

Damam, gulf, Jeddah, Riyad

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഹജ്ജ്; തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കും

റിയാദ്: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ്. നിശ്ചിത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തും. പൂര്‍ണ ആരോഗ്യമുളള 65 വയസ് കഴിയാത്തവര്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാം. വ്യാഴം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഹജ്ജ് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കും.

Damam, gulf, Jeddah, Riyad

കൊവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണം; ലോക കേരള സഭാ അംഗം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് സൗദിയിലെ ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു. അപ്രായോഗികമായ നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്. ഗള്‍ഫ് പ്രവാസികള്‍ തുല്യതയില്ലാത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളെ ദുരിതത്തിലേക്ക് തളളിവിടാന്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുകയുളളൂ. അതുകൊണ്ടുതന്നെ തീരുമാനം പുനപരിശോധിക്കണമെന്ന് റിയാദില്‍ നിന്നുളള ലോക കേരള സഭാ

Damam, gulf, Jeddah, Riyad

അല്‍ ജൗഫില്‍ കൂടുതല്‍ മസ്ജിദുകള്‍ തുറന്നു

റിയാദ്: സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ 77 പളളികള്‍ കൂടി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. സാമൂഹിക അകലം പാലിച്ച് ആരാധനകളില്‍ പങ്കെടുക്കുന്നതിനാണ് കൂടുതല്‍ പളളികള്‍ തുറക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണിത്. ഇതോടെ അല്‍ ജൗഫ് പ്രവിശ്യയില്‍ 175 മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പളളികള്‍ തുറന്നതോടെ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ തിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അല്‍ജൗഫിലെ ഇസ്ലാമികകാര്യ മന്ത്രാലയം മേധാവി അവദ്

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടം കേരളത്തിലേക്കില്ല; ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ് നടത്തും

റിയാദ്: വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യക്കു പുറമെ ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ നടത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ദമ്മാമില്‍ നിന്നു ആറും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു മൂന്ന് വീതം സര്‍വീസുമാണ് നടത്തുക. പ്രഖ്യാപിച്ച ഷെഡ്യൂളില്‍ കേരളത്തിലേക്ക് സര്‍വീസ് ഇല്ല. ജൂണ്‍ 16 മുതല്‍ 22 വരെ ദമ്മാമില്‍ നിന്നു ദല്‍ഹി ഭുവനേശ്വര്‍, ലക്‌നോ, ട്രിചി, ഹൈദരാബാദ് ഗോവ, അഹമദാബാദ്, മംഗലാപുരം, ജിദ്ദയില്‍ നിന്ന് ലക്‌നോ,

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഫോറം

ദമ്മാം: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ഘട്ടങ്ങളില്‍ 750 മുതല്‍ 950 റിയാലാണ് നിരക്ക് ഈടാക്കിയത്. ജൂണ്‍ 10 മുതല്‍ കേരളത്തിലേക്ക് 1703 റിയാലാക്കി വര്‍ദ്ധിപ്പിച്ചത് അനീതിയാണ്. സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. ചികിത്സക്ക് നാട്ടില്‍ പോകുന്ന രോഗികള്‍,

Damam, gulf, Jeddah, Riyad

നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി

റിയാദ്: വന്ദേഭാരത് മിഷന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളിലെ നിരക്കാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഈടാക്കിയിരുന്ന നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. റിയാദ് കോഴിക്കോട് സെക്ടറില്‍ 1732 റിയാലാണ് ഇന്നലെ ഈടാക്കിയത്. ദമാമില്‍ നിന്നു കണ്ണൂരിലേക്ക് 1773 റിയാലും കൊച്ചിയിലേക്ക് 1700 റിയലുമാണ് പുതിയ നിരക്ക്. കൊച്ചിയിലേക്ക് നേരത്തെ ഉണ്ടായ

Damam, gulf, Jeddah, Riyad

റിയാദില്‍ കൊവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍

റിയാദ്: പൊതുജനങ്ങള്‍ക്കായി സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. നഗരത്തിലെ ആറു കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിശോധനക്ക് മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. റിയാദ് മലാസ് സ്‌റ്റേഡിയത്തില്‍ വിപുലമായ സൗകര്യവും വിശാലമായ ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. https://sehhaty-mass.global.ssl.fastly.net/ എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഇഖാമ നമ്പരും ജനന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കും. സ്മാര്‍ട് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിശ്ചിത സമയത്ത് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കാതെ തന്നെ പരിശോധനക്കുളള

Damam, gulf, Jeddah, Riyad

എ ടി എം തട്ടിപ്പ്; മലയാളിയുടെ 9000 റിയാല്‍ കവര്‍ന്നു

റിയാദ്: മലയളിയെ കബളിപ്പിച്ച് ഏ ടി എം കാര്‍ഡ് തട്ടിയെടുത്തു. ഏ ടി എം കാബിനില്‍ ഇടപാട് നടത്തുന്നതിനിടെ പിന്നില്‍ നിന്ന് പാസ്‌വേഡ് മനസ്സിലാക്കിയ മൂന്നംഗ സംഘം തരിക്ക് അഭിനയിച്ചാണ് കാര്‍ഡ് തട്ടിയെടുത്ത് കടന്നത്.റിയാദ് അല്‍ അസ്ഹര്‍ ആശുപത്രിയിലെ ജീവനക്കാരായ ജയ്‌സന്‍, അജിത ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. അല്‍ മിയ റോഡല്‍ മൂന്ന് ടെല്ലര്‍ മെഷീനുകളുളള കാബിനില്‍ പണം നിക്ഷേപിക്കുന്നതിനിടെയാണ് സംഭവം. തട്ടിപ്പു സംഘം പത്തു മിനുട്ടിനകം അയ്യായിരം റിയാല്‍ പിന്‍വലിച്ചു. ബാക്കി തുകയുടെ സാധനങ്ങള്‍ പര്‍ചേസ്

Scroll to Top