Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Riyadh Bureau

gulf, saudi

മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

റിയാദ്: സി.ബി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ മാനേജിങ് ഡയക്ടര്‍ ഡോ. ടി.പി മുഹമ്മദ് ഉപഹാരം സമ്മാനിച്ചു. 97.2 ശതമാനം മാര്‍ക്ക് നേടി സൗദി അറേബ്യയില്‍ നിന്നും ഉന്നതം വിജയം നേടിയ മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് അബ്ദുല്‍ ഹാദി നൂരി, റായിഫ് കെ.പി, ഫൈനാന്‍ മുഹമ്മദ് ഷാനവാസ്, നയീം ഫര്‍ഹാന്‍, അഹ്ഫ ലഹ് അബ്ദുറഹിമാന്‍ പി.പി എന്നിവരെയാണ് ആദരിച്ചത് പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍ […]

gulf, saudi

മഞ്ചേരിയില്‍ ട്രാഫിക് മിററുകള്‍ സ്ഥാപിക്കും: ഒഐസിസി

റിയാദ്: റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ മഞ്ചേരിയില്‍ ട്രാഫിക് മിററുകള്‍ സ്ഥാപിക്കുമെന്ന് ഒഐസിസി മഞ്ചേരി മണ്ഡലം കമ്മറ്റി. നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വളവുകളില്‍ പതുങ്ങിനില്‍ക്കുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് മിററുകള്‍ സ്ഥാപിക്കുന്നത്. ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഒഐസിസി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പന്‍ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ

gulf, saudi

കോഴിക്കോടെന്‍സ് ‘കളിമുറ്റം’ കായിക മേള

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂടായ്മ കോഴിക്കോടെന്‍സ് സ്‌പോര്‍ട്‌സ് ഡേ ‘കളിമുറ്റം’ സംഘടിപ്പിച്ചു. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ആകര്‍ഷകമായി. സാമൂതിരി വാരിയേഴ്‌സ്, പഴശ്ശി വാരിയേഴ്‌സ്, തച്ചോളി വാരിയേഴ്‌സ്, മരക്കാര്‍ വാരിയേഴ്‌സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിലുളള ടീമുകള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ജഴ്‌സിയണിഞ്ഞാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. കബീര്‍ നല്ലളം നയിച്ച മഞ്ഞ ജേഴ്‌സി അണിഞ്ഞ അല്‍ വഫ സാമൂതിരി വാരിയേര്‍സ് ജേതാക്കളായി. ഹര്‍ഷാദ് ഫറോക് നയിച്ച പര്‍പ്പിള്‍ ജേഴ്‌സിയില്‍ ഇറങ്ങിയ എസിഎച് മരക്കാര്‍

gulf, saudi

ചാവക്കാടന്‍ ചക്കപ്പഴവും ചെമ്മീന്‍ ചക്കക്കുരുവും

റിയാദ്: ചാവക്കാടന്‍ ചക്കപ്പഴവും ചെമ്മീന്‍ ചക്കക്കുരു വിഭവവും മാറ്റുരച്ചപ്പോള്‍ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളെ പിന്നിലാക്കി ‘ഫോര്‍ക’ ഫുഡ് ഫെസ്റ്റില്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വനിതാ വിഭാഗം നേടിയത് സുവര്‍ണ നേട്ടം. ചാവക്കാടന്‍ തനത് വിഭവം കൈ പത്തിരി, ചിക്കന്‍ പില്ലോ, ചെമ്മീന്‍ ചക്കക്കുരു മാങ്ങാ കറി, വാട്ടര്‍ മിലന്‍ സമ്മര്‍ കറി, ചക്ക പായസം എന്നിവ അണിനിരത്തിയാണ് ഒന്നാം സ്ഥാനം നേടിയത്. ഒരു പവന്‍ സ്വര്‍ണ്ണം ഉള്‍പ്പെടെ വിവിധ സമ്മാനങ്ങളും നേടി. റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി

gulf, saudi

സമഭാവനയോടെ നയിക്കാന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തി പകരണം: റഹ്മാന്‍ മുനമ്പത്ത്

ബുറൈദ: വൈവിധ്യം നിറഞ്ഞ രാജ്യത്ത് സമഭാവനയോടെ ജനങ്ങളെ നയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളൂവെന്ന് ഒഐസിസി സൗദി ദേശീയ കമ്മറ്റി സംഘടനാ ചുമതലയുളള ജന. സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന് ശക്തി പകരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവാസികളെ ചേര്‍ത്തുപിടിക്കണം. അവരെ ഒഐസിസിയുടെ ഭാഗമാക്കാന്‍ ശ്രമം ഉണ്ടാവണം. അതുവഴി അനീതിക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ശബ്ദമയുര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തുപകണമെന്നും അദ്ദേഹം

gulf, saudi

സര്‍ഗ വസന്തമൊരുക്കി ‘ചിത്രാജ്ഞലി’

അല്‍ ഖര്‍ജ്: സര്‍ഗ വസന്തമൊരുക്കി ഇന്തോ-സൗദി സൗഹൃദി കൂട്ടായ്മ ‘ദിശ’ സാംസ്‌കാരികോത്സവം. പെയിന്റിംഗ്, കളറിംഗ് മത്സരങ്ങളും കള്‍ച്ചറല്‍ അക്കാദമി വാര്‍ഷികത്തിന്റെ ഭാഗമായി നൃത്തം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും നടന്നു. ‘ചിത്രാജ്ഞലി-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക വിരുന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സിലര്‍ വൈ സാബിര്‍ ഉദ്ഘാടനം ചെയ്തു. യുഎന്‍ (ടൂറിസം) കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി മേഘ പോള്‍ മുഖാതിഥിയായിരുന്നു. ദിശ ദേശീയ പ്രസിഡന്റ് കനകലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഖര്‍ജ് പ്രസിഡന്റ് ഡോ. ഗോപാല്‍ നമ്പി

gulf, saudi

തടവുകാരെ മോചിപ്പിക്കാന്‍ ബിരിയാണി ചാലഞ്ച്

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതു വേദി എന്‍ആര്‍കെ ഫോറം ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതയുളള നിരപരാധികളായ നിര്‍ധന മലയാളി തടവുകാരുടെ മോചനത്തിനാണ് ചാലഞ്ച്. ബലിപെരുന്നാള്‍ ദയിനമായ ജൂണ്‍ 6ന് ചാലഞ്ച് നടത്തി ധന സമാഹരണം നടത്താനാണ് ശ്രമം. ഇതിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം എന്‍ആര്‍കെ ഫോറം ട്രഷറര്‍ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുല്‍

gulf, saudi

‘കാലിഫ്’ രചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കലയുടെ കാഴ്ചകളൊരുക്കി മുന്നേറുന്ന ‘കാലിഫ്-2025’ മാപ്പിള കലോത്സവത്തില്‍ അരങ്ങേറിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഉപന്യാസം, മാപ്പിളപ്പാട്ട് രചന മത്സരങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയാണ് മേള സംഘടിപ്പിക്കുന്നത്. ‘മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മാപ്പിള കലകളും’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ പി. വി. ഷഫീഖ് (പൊന്നാനി) ഒന്നാം സ്ഥാനം നേടി. മുജീബ് റഹ്മാന്‍ (വണ്ടൂര്‍) രണ്ടാം സ്ഥാനവും ഷാഹുല്‍ ഹമീദ് മേടപ്പില്‍ (വള്ളിക്കുന്ന്) മൂന്നാം സ്ഥാനവും നേടി. ‘1980ലെ

gulf, saudi

ഒഐസിസി ‘ആദരവ്-2025’ മെയ് 29ന് റിയാദില്‍

റിയാദ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 29 വ്യാഴം രാത്രി 08ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘ആദരവ്-2025’ എന്ന പേരിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

gulf, saudi

ഹൂറൂബില്‍ കുടുങ്ങിയവര്‍ക്ക് ആറു മാസം പൊതുമാപ്പ്

റിയാദ്: ഹൂറൂബില്‍ കുടുങ്ങിയവര്‍ക്ക് ആറു മാസം പൊതുമാപ്പ്തൊഴിലാളി ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത ഹുറൂബ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്ക് പൊതുമപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഹുറൂബ് പിന്‍വലിച്ച് പുതിയ തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ് മാറാന്‍ 2025 മെയ് 27 മുതല്‍ അനുമതി നല്‍കി. നേരത്തെ ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍ തുടങ്ങി ഗാര്‍ഹിക തൊഴിലാളികള്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കിയിരുഞത്. ഹൂറുബ് പട്ടികയിലുളളവര്‍ ആറുമാസത്തിനകം പദവി ശരിയാക്കണമെന്നും അധികൃതര്‍ പറഞ്ഞു. മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ഖിവ

gulf, saudi

സ്വര്‍ണം നേടി ചാവക്കാടന്‍ രുചിപ്പെരുമ

റിയാദ്: ചാവക്കാടന്‍ രുചിപ്പെരുമയും കൊയിലാണ്ടിയുടെ കോഴിക്കോടന്‍ സ്വാദ്വും പെരുമ്പാവൂരിന്റെ തനതു വിഭവങ്ങളും മാറ്റുരച്ചപ്പോള്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സ്വര്‍ണം നേടി. പ്രാദേശികസംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റിലാണ് രുചി വൈവിധ്യങ്ങള്‍ മാറ്റുരച്ചത്. ഫോര്‍ക അംഗസംഘടനകളാണ് മേളയില്‍ അണിനിരന്നത്. ചക്ക വിഭവങ്ങളുടെ കാലവറയില്‍ റിയാദില്‍ ലഭ്യമല്ലാത്ത ചക്ക ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വിവിധതരം ബിരിയാണിയും ഉള്‍പ്പെടെ നാവിനുരുചിയേറും വിഭവങ്ങളുടെ വന്‍ കലവറയാണ് ഫെസ്റ്റില്‍ അണിനിരത്തിയത്. മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റില്‍ ഒന്നാം സമ്മാനം

gulf, saudi

നയനാര്‍ പ്രവാസികളെ പരിഗണിച്ച മുഖ്യമന്ത്രി: നവോദയ അനുസ്മരണം

റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും വകുപ്പ് രൂപീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച അനുസ്മരണം അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമ പെന്‍ഷനുകള്‍ നടപ്പിലാക്കി, സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കൊണ്ടുവന്നു, ഇന്ത്യയിലാദ്യമായി ഐടി പാര്‍ക്ക് സ്ഥാപിച്ചു എന്നിങ്ങനെ കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്കായി നയനാര്‍ സര്‍ക്കാര്‍ നല്‍കിയത് എണ്ണമറ്റ സംഭവനകളായിരുന്നു. പ്രവാസികള്‍ക്ക് ആദ്യമായി ഇന്‍ഷുറന്‍സ് നടപ്പാക്കിയത് നയനാരായിരുന്നുവെന്നും അതിന്റെ ഗുണഭോക്താവാണ് തന്റെ പിതാവും കുടുംബവുമെന്ന് ഷാജു പത്തനാപുരം അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വിയോഗം

gulf, saudi

‘സിജി എഡ്യൂഫെയര്‍’ മെയ് 31ന് റിയാദില്‍

റിയാദ്: കരിയര്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്യാന്‍ ‘എഡുഫെയര്‍-25’ സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 31ന് മലസിലെ അല്‍ യാസ്മിന്‍ ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ 8:30 മുതല്‍ ഒന്നു വരെ നടക്കുന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. വിവിധ തൊഴില്‍ മേഖലകളിലെ വിദഗ്ധരും കരിയര്‍ ഗൈഡുകള്‍ നയിക്കുന്ന സെഷനുകള്‍ നടക്കും. കൊമേഴ്‌സ്, ഫിനാന്‍സ്, ബിസിനസ്, മാനേജ്‌മെന്റ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ തുടര്‍പഠനം

gulf, saudi

സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് റിയാദയില്‍ സ്വീകരണം

റിയാദ്: ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് റിയാദയില്‍ ഊഷ്മള സ്വീകരണം. സൗദി സര്‍ക്കാര്‍ പ്രോട്ടോകോള്‍ ഓഫീസര്‍, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്ജ് എന്നിവ്യരുടെ നേതൃത്വത്തില്‍ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബായ് ജയന്ത് ജെയ് പാണ്ട, ഡോ. നിഷികാന്ത് ദുബെ, ഗുലാം നബി ആസാദ്, ളസ് പാംഗ്‌നോന്‍ കൊന്‍യാക്, അസദുദ്ദീന്‍ ഒവൈസ്, ഹര്‍ഷ് വി ശ്രിംഗല, രേഖാ ശര്‍മ്മ എന്നിവരാണ് സംഘത്തിലുളളത്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ

Scroll to Top