Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

Sauditimes

gulf, saudi

റഹീം കേസ്: അപ്പീല്‍ കാലാവധി കഴിഞ്ഞാല്‍ മോചനം

റിയാദ്: സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് അപ്പീല്‍ കാലാവധി കഴിഞ്ഞാല്‍ മോചനത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദര്‍. സൗദി അറേബ്യയിലെ കോടതി വ്യവഹാരങ്ങള്‍ ഹിജ്‌റ കലണ്ടര്‍ പ്രകരാമാണ് നടക്കുന്നത്. സൗദി നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഹിജ്‌റ കലണ്ടറിലാണ് ശിക്ഷ ഉള്‍പ്പെടെയുളളവ കണക്കാക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. 2006 ഡിസംബര്‍ 24 (1427 ദുല്‍ഹജ്ജ 3) മുതല്‍ തടവില്‍ കഴിയുന്ന റഹീം ഹിജ്‌റ കലണ്ടര്‍ പ്രകാരം (1446 ദുല്‍ ഹജ്ജ് 2) 2025 മെയ് 29ന് 19 […]

gulf, saudi

ഇന്ത്യാ-സൗദി കരാര്‍: റഹീമിന് അവശേഷിക്കുന്ന തടവുകാലം ഇന്ത്യയില്‍ അനുഭവിക്കാം

റിയാദ്: 2026 ഡിസംബര്‍ വരെ കാത്തു നില്‍ക്കാതെ റിയാദ് ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് എത്രയും വേഗം ഇന്ത്യയിലേയ്ക്കു മടങ്ങാം. റീപ്രാട്രിയേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യാ-സൗദി ഉഭയകക്ഷി കരാര്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അവസരം. 2003ല്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാച്‌പേയുടെ കാലത്ത് പാസാക്കിയ ആക്ട് പ്രകാരം തടവു ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ കുറ്റവവാളികളെ കൈമാറാന്‍ വ്യവസ്ഥയുണ്ട്. 2010 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ അന്നത്തെ ഇന്ത്യന്‍

gulf, saudi

കേരളം ഇടതു ബദല്‍ അനുഭവിക്കുന്നു

റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും നവകേരള ശില്‍പില്‍കളില്‍ പ്രമുഖനുമായ ഇ കെ നായനാരുടെ ഓര്‍മ്മ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഇടത് ബദല്‍

gulf, saudi

റഹീം കേസ്: അപ്പീല്‍ നല്‍കാന്‍ ഒരു മാസം

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസം സമയം അനുവദിച്ചു. കോടതി ഉത്തരവിനെതിരെ വാദിക്കും പ്രതിയ്ക്കും പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കാനാണ് കോടതി ഒരു മാസം സമയം അനുവദിച്ചത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പു നല്‍കിയതോടെ നേരത്തെ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

azhchavatam, gulf, saudi

റഹീം മോചനം: ആരോപണം ഉന്നയിച്ചവരുടെ മുനയൊടിഞ്ഞു!

റഹീം കേസില്‍ വിധി വന്നതോടെ റിയാദിലെ റഹീം നിയമ സഹായ സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞു. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം പബഌക് റൈറ്റ്‌സ് പ്രകാരം 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പതിമൂന്നാം തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ശിക്ഷ വിധി. അപ്പീല്‍ഇന്നു മുതല്‍ ഒരുമാസത്തിനകം വാദിക്കും പ്രതിയ്ക്കും പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചു. 34 കോടി രൂപ ദിയാ ധനം

gulf, saudi

പൊന്നാനി കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മറ്റി ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മക്തും അധ്യക്ഷത വഹിച്ചു. ആശുപത്രി ഐസിയു അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘ഒരു തുള്ളി രക്തത്തിനു ഒരു ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം’ എന്നു അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദിനുള്ള

gulf, saudi

20 വര്‍ഷം തടവ്; റഹീം ഇനിയും കാത്തിരിക്കണം

നിലവിലെ സാഹചര്യം സഹായ സമിതി റഹീമിനെ ധരിപ്പിച്ചു റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇന്നു നടന്ന സിറ്റിംഗിലാണ് നിര്‍ണ്ണായക വിധി. പബ്‌ളിക് റൈറ്റ് പ്രകാരമുളള കുറ്റകൃത്യത്തിനാണ് ശിക്ഷ വിധിച്ചത്. നിലവില്‍ 19 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം കാലാവധി പൂര്‍ത്തിയാക്കി റഹീമിന് മോചനം സാധ്യമാകും. വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന്

gulf, saudi

ഖ്വിസ്സയുടെ അരങ്ങുണര്‍ത്തി ‘കാലിഫ്’

റിയാദ്: അഞ്ച് മത്സരങ്ങള്‍ക്കു വേദിയൊരുക്കി ‘കാലിഫ്’ മാപ്പിള കലോത്സവം ഖ്വിസ്സയുടെ അരങ്ങുണര്‍ത്തി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മേളയുടെ മൂന്നാം ദിനത്തില്‍ ജനപങ്കാളിത്തമാണ് മാപ്പിള കലോത്സവത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. കെ.ടി. മാനു മുസ്‌ലിയാരുടെ നാമധേയത്തിലുള്ള വേദിയില്‍ നടന്ന സീനിയര്‍ വിഭാഗം അറബി മലയാളം കയ്യെഴുത്ത് മത്സരത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടി. ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മാപ്പിളപ്പാട്ട് മത്സരങ്ങളും, നേതൃസ്മൃതി

gulf, saudi

റിയാദ് ഇസ്‌ലാഹി സെന്റര്‍; അബ്ദുല്‍ ഖയ്യൂം ബുസ്താനി പ്രസിഡന്റ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭരണ സമിതിയും ആറു യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു. സെന്‍ട്രല്‍ കമ്മിറ്റി ഭരണസാരഥികളായി അബ്ദുല്‍ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സുല്‍ഫീക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നൗഷാദ് അലി പി, അഡ്വ. അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി (വൈസ് പ്രസിഡന്റ്), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഷീദ് വടക്കന്‍ (ജോയിന്റ്

gulf, saudi

ഹാജിമാര്‍ക്ക് യാത്രയയപ്പും വി.കെ മുഹമ്മദിന് സ്വീകരണവും

റിയാദ്: ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്ന ധര്‍മടം മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലറായി തെരഞ്ഞെടുത്ത വി. കെ മുഹമ്മദിന് സ്വീകരണവും നല്‍കി. നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അന്‍വര്‍ വാരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ യഹ്ഖൂബ് തില്ലക്കേറി, ബഷീര്‍ പിണറായി, റഹ്മാന്‍ കൊയ്യോട്, നൗഫല്‍ കൊയ്യോട്, ഹാഷിം ചക്കരക്കല്‍, മഹ്‌റൂഫ് എടക്കാട്, സഹീദ് കല്ലായി, സഹീര്‍ ചക്കരക്കല്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണത്തിന് വി. കെ

gulf, saudi

ഖുര്‍ആന്‍ സന്മര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥം

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ എല്ലാ മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണെന്നു ഐ.സി.എഫ് നാഷണല്‍ തസ്‌കിയ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയന്‍ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയില്‍ ‘പ്രവര്‍ത്തകന്റെ മാര്‍ഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മുന്‍വിധിയില്ലാതെ സമീപിക്കണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളണം. -അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റീജിയന്‍ സംഘടനാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണൂര്‍ ഉദ്ഘാടനം

gulf, saudi

കേളി ശുമേസി യൂണിറ്റ് ചെസ്സ് , ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ്, ക്യാരം മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേളി ഓഫീസില്‍നടന്ന മത്സരങ്ങളില്‍ ക്യാരം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെസ്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം നിര്‍വഹിച്ചു. ചെസ്സ് മത്സരത്തിന്റെ ഫൈനലില്‍ സലീമും അനീഷും ഏറ്റുമുട്ടി സമനിലയില്‍ പിരിഞ്ഞു. മുജീബും മന്‍സൂറും ഏറ്റുമുട്ടിയ ക്യാരം ഫൈനലില്‍ മന്‍സൂര്‍ വിജയിച്ചു. വിജയികള്‍ക്ക് ശുമേസി

gulf, saudi

‘നമ്മള്‍സ്’ സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘നമ്മള്‍സ് സിഎസ്സ്എല്‍ സീസണ്‍-1’ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. അല്‍ ഫനാര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് എഫ് സി ജേതാക്കളായി. ഫൈസി ഫായിസ് (ടോപ് സ്‌കോറര്‍), ലാമിസ് ഇഖ്ബാല്‍ (പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്) എന്നിവര്‍ വ്യക്തിഗത പുരസ്‌കാരത്തിന് അര്‍ഹരായി. സാംസ്‌കാരിക സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ സലിം പാവറട്ടിയുടെ ആമുഖ പ്രഭാഷണം

gulf, saudi

സ്ഥാനം ഏറ്റെടുത്ത് ഡ്യൂണ്‍സ് സെനറ്റ് അംഗങ്ങള്‍

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹരണം നടന്നു. സെനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്‍കി ആദരിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈരാജ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ദാറത്തുസ്സലാം ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുല്‍ത്താന്‍, ഫിനാന്‍സ് മാനേജര്‍ ഷനോജ്, സ്‌കൂള്‍ മാനേജര്‍ അബീര്‍, ഡ്യൂണ്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍

Scroll to Top