ഉപരി പഠനത്തിന് അവസരം ഒരുക്കണം: നവയുഗം
ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ കഴിഞ്ഞ് ഉപരി പഠനത്തിന് അവസരം ഒരുക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നു വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം വ്യക്തമാക്കി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങള്‍ സൗദിയില്‍ ആരംഭിയ്ക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടത്തി അനുമതി നേടണം. പ്രവാസി കുട്ടികള്‍ക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസില്‍ ബോര്‍ഡിങ് സംവിധാനത്തോടെ പഠിയ്ക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളും, […]














